Home
Mobile

പുതിയ ഗ്രീൻ കളർ വേരിയന്റുമായി വൺപ്ലസ് 9 ആർ സ്മാർട്ഫോൺ വരുന്നു

വൺപ്ലസ് 9 പ്രോ സ്മാർട്ട്‌ഫോണുകൾക്കൊപ്പം അടുത്തിടെ രാജ്യത്ത് വൺപ്ലസ് 9 ആർ സ്മാർട്ഫോണും അവതരിപ്പിച്ചു. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിന് ചൈനയിൽ ഒരു പുതിയ നിറത്തിലും, സ്റ്റോറേജ് മോഡലിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൺപ്ലസ് 9 ആറിൻറെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റും ചൈനയിൽ പുതിയ ഗ്രീൻ കളർ മോഡലും വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് ഒരു ബ്ലോഗർ വെയ്‌ബോയിൽ പോസ്റ്റ് ചെയ്യ്തു. ഇപ്പോൾ 8 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 256 ജിബി റോം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് മോഡലുകളിലാണ് ഈ ഹാൻഡ്‌സെറ്റ് ചൈനയിൽ വിൽപ്പന നടത്തുന്നത്.

വൺപ്ലസ് 9 ആർ പുതിയ കളർ മോഡൽ

12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ പുതിയ കളർ മോഡൽ ഇന്ത്യയിൽ എത്തുമോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. രാജ്യത്ത് വൺപ്ലസ് 9 ആർ ബേസിക് 8 ജിബി + 128 ജിബി മോഡലിന് 39,999 രൂപയും, ഹൈ-എൻഡ് 12 ജിബി + 256 ജിബി മോഡലിന് 43,999 രൂപയുമാണ് വില വരുന്നത്. എന്നാൽ, 8 ജിബി റാം + 256 ജിബി റോം മോഡൽ രാജ്യത്ത് ലഭ്യമല്ല. വൺപ്ലസ് 9 ആറിൻറെ ചൈനീസ് മോഡൽ ഇന്ത്യൻ വേരിയന്റിനേക്കാൾ വിലകുറഞ്ഞതാണ്. കൂടാതെ, ഓക്സിജൻ ഒഎസ് 11 ന് പകരം കളർ ഒഎസ് 11 ൽ പ്രവർത്തിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ മറ്റ് സവിശേഷതകൾ ഇന്ത്യൻ മോഡലിന് സമാനമാണ്.

 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഈ ഡിസ്‌പ്ലേ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്സിജൻ ഒ.എസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വൺപ്ലസ് 9 പ്രവർത്തിക്കുന്നത്. 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് വൺപ്ലസ് 9 ആറിന് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഈ ഡിസ്‌പ്ലേയ്ക്ക് നൽകിയിട്ടുള്ളത്. മാത്രമല്ല, 3 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷയും വൺപ്ലസ് 9 ആറിൻറെ ഡിസ്‌പ്ലേയ്ക്കുണ്ട്. എന്നാൽ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇതിൽ ലഭ്യമല്ല. എഫ് /1.7 ലെൻസ് വരുന്ന 48 മെഗാപിക്സൽ സോണി IMX586 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമറ സംവിധാനമാണ് വൺപ്ലസ് 9 ആറിന് ഉള്ളത്. 16 മെഗാപിക്സൽ സോണി IMX471 സെൽഫി ക്യാമറായാണ് മുൻപിൽ നൽകിയിരിക്കുന്നത്.

പുതിയ ഗ്രീൻ കളർ വേരിയന്റുമായി വൺപ്ലസ് 9 ആർ സ്മാർട്ഫോൺ

65W വാർപ്പ് ചാർജ് ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 9 ആറിന് വരുന്നത്. കൂടാതെ, വിസി കൂളിംഗ്, ഇമ്മേഴ്‌സീവ് ഹപ്‌റ്റിക് ഫീഡ്‌ബാക്ക്, പ്രോ ഗെയിമിംഗ് മോഡ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് വൺപ്ലസ് 9 ആറിലെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. സുരക്ഷാ ആവശ്യത്തിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും അവതരിപ്പിക്കുന്നു.

Best Mobiles in India

English summary
In China, the handset is said to be having a new color and storage model. The OnePlus 9R will get a 12GB RAM + 256GB storage version and a new Green color model in China in the coming days, according to a blogger on Weibo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X