Home
Mobile

ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വൺപ്ലസ് 9 ആർ നാളെ അവതരിപ്പിക്കും

വൺപ്ലസ് മാർച്ച് 23 ന് ആഗോള വിപണിയിൽ വൺപ്ലസ് 9 സീരീസ് അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ആഗോളതലത്തിൽ, വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയുൾപ്പെടെ രണ്ട് സ്മാർട്ട്‌ഫോണുകൾ ഈ സീരീസിന് കീഴിൽ പുറത്തിറങ്ങും. ഇന്ത്യയിൽ വൺപ്ലസ് 9 ആർ എന്ന് വിളിക്കുന്ന മൂന്നാമത്തെ മോഡലുണ്ടാകും. മൊബൈൽ ഗെയിമിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഈ പ്രീമിയം താങ്ങാനാവുന്ന സ്മാർട്ഫോണാണ്. വൺപ്ലസ് 9 ആറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നമുക്ക് അറിയാവുന്നത് പോലെ ഇത് ഒരു 5 ജി സ്മാർട്ഫോണായിരിക്കും.

ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വൺപ്ലസ് 9 ആർ

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം, വെർച്വൽ ലോഞ്ച് ഇവന്റ് രാത്രി 7:30 മണിക്ക് ആരംഭിക്കും. വൺപ്ലസിൻറെ യൂട്യൂബ് ദ്യോഗിക യൂട്യൂബ് ചാനലിലും ട്വിറ്റർ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും നിങ്ങൾക്ക് ഇവന്റ് ലൈവ്സ്ട്രീം കാണാൻ കഴിയും. ഈ സ്മാർട്ട്ഫോൺ ആമസോൺ ഇന്ത്യയിൽ വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി പോയിക്കഴിഞ്ഞാൽ അത് ആമസോണിൽ നിന്നും വാങ്ങാൻ ലഭ്യമാകുമെന്നാണ് ഇതിനർത്ഥം. ഒപ്പം വൺപ്ലസിൻറെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകുന്നതാണ്. എന്നാൽ, വിൽപ്പന തീയതിയും മറ്റും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 9 ആർ

വൺപ്ലസ് 9 ആർ ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വൺപ്ലസ് സിഇഒ പീറ്റ് ലോ സ്ഥിരീകരിച്ചു. ഇതിനർത്ഥം, സ്മാർട്ട്ഫോൺ നിലവിൽ ഇന്ത്യയിൽ മാത്രമേ വിപണിയിലെത്തുകയുള്ളൂ. എന്നാൽ, ഇത് മറ്റേതെങ്കിലും വിപണിയിൽ എത്തിക്കുമോയെന്ന കാര്യം വ്യക്തമല്ല. വൺപ്ലസ് 9 ആർ മൊബൈൽ ഗെയിമിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും "സുഗമമായ സ്ക്രോളിംഗ്, ആഴത്തിലുള്ള ഗെയിമിംഗ് കണ്ട്രോൾ, കൂടുതൽ ഡിസ്പ്ലേ ട്വീക്കുകൾ" എന്നിവ ഉൾപ്പെടുത്തുമെന്നും ലോ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വൺപ്ലസ് 9 ആർ

ഗെയിമിംഗോ ഫോട്ടോഗ്രാഫിയോ എന്തായാലും ഈ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുവാൻ കമ്പനി തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വൺപ്ലസ് 9 ആർ ലോയുടെ ലോഞ്ചിനെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, "വൺപ്ലസ് 9 ആർ ഉപയോഗിച്ച് വ്യത്യസ്ത ഉപയോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങളുടെ സ്മാർട്ട്ഫോൺ ഓഫർ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു".

വൺപ്ലസ് 9 ആർ: പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ വില, സവിശേഷതകൾ

വൺപ്ലസ് 9 ആർ: പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ വില, സവിശേഷതകൾ

5 ജി സ്മാർട്ട്‌ഫോണാകാൻ പോകുന്നു എന്നതിനപ്പുറം രൂപകൽപ്പനയും സവിശേഷതകളും കമ്പനി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചോർച്ചകളും അഭ്യൂഹങ്ങളും പരിശോധിക്കുമ്പോൾ വൺപ്ലസ് 9 ആർ 5 ജിയിൽ 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭിക്കും. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്ക്ക് സമാനമായ അമോലെഡ് പാനൽ ഈ സ്മാർട്ട്ഫോണിൽ വരുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 11 അധിഷ്‌ഠിത ഓക്‌സിജൻ ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

 സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസർ

വൺപ്ലസ് 9 ആർ 5 ജിയിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും വരുമെന്ന് പറയപ്പെടുന്നു. കൂടാതെ മറ്റ് സെൻസറുകളും ഉണ്ടാകും, എന്നാൽ അഭ്യൂഹങ്ങൾ ഇതിനെക്കുറിച്ച് ഒരു വിവരവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5 ജി, 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജിംഗിനായുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡാറ്റ സിങ്ക് എന്നിവ ഇതിൽ ഉൾപ്പെടും. വൺപ്ലസ് 9 ആർ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇത് ഇന്ത്യയിൽ ഏകദേശം 35,000 രൂപയാകുമെന്നാണ് അഭ്യൂഹങ്ങൾ. ഈ വില ബേസിക് മോഡലിന് ആയിരിക്കും വരുന്നത്. വൺപ്ലസ് കുറഞ്ഞത് രണ്ട് മൂന്ന് വേരിയന്റുകളെങ്കിലും വിപണിയിൽ ലഭ്യമാകും.

Best Mobiles in India

English summary
On March 23, OnePlus will launch the OnePlus 9 series in the global market. The OnePlus 9 and the OnePlus 9 Pro are two of the series' smartphones that will be released globally.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X