Home
Mobile

വൺപ്ലസ് എയ്സ് 3 ലോഞ്ച് ചെയ്തു; '​ചൈനയിൽ ഇവൻ കടുവ, ഇന്ത്യയിൽ പുലി'!

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് ​ചൈനയിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. വൺപ്ലസ് എയ്സ് 3 (OnePlus Ace 3) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. ഇതാദ്യമായി സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റ്+ 5,500mAh ബാറ്ററി കോമ്പിനേഷനിൽ എത്തുന്ന വൺപ്ലസ് ഫോൺ ആണിത്.

ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ആയിരിക്കുന്ന വൺപ്ലസ് എയ്സ് 3യ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ ഫോൺ ഈ മാസം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വൺപ്ലസ് 12 ആർ (OnePlus 12R) എന്ന പേരിൽ ഇന്ത്യയിൽ ഈ മാസം 23 ന് ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നുണ്ട്.

വൺപ്ലസ് എയ്സ് 3 ലോഞ്ച് ചെയ്തു; '​ചൈനയിൽ ഇവൻ കടുവ, ഇന്ത്യയിൽ പുലി'!

ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്ന വൺപ്ലസ് എയ്സ് 3 തന്നെയാണ് ഈ മാസം 23 ന് ഇന്ത്യയിൽ വൺപ്ലസ് 12 ആർ എന്ന പേരിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. അ‌തിനാൽ തന്നെ വൺപ്ലസ് എയ്സ് 3യുടെ ലോഞ്ചിനെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയും നോക്കിക്കാണുന്നത്.

കടുവയും പുലിയും കാട്ടിലെ ശക്തന്മാരാണ്. പ്രത്യക്ഷത്തിൽ ഇവ രണ്ടും വ്യത്യസ്ത മൃഗങ്ങളാണ് എന്ന് തോന്നുമെങ്കിലും സിംഹവും ജാഗ്വാറുമൊക്കെയടങ്ങുന്ന ഒരേ ജനുസിലെ അ‌ംഗങ്ങളാണ് ഇവർ. ​അ‌തുപോലെ ചൈനയിൽ വൺപ്ലസ് എയ്സ് 3 കടുവയാണ് എങ്കിൽ ഇന്ത്യയിൽ എത്തുമ്പോൾ വൺപ്ലസ് 12 ആർ എന്ന പുലിയായി പേര് മാറുന്നു. കുടുംബവും ഫീച്ചറുകളുമെല്ലാം ഒന്നുതന്നെ.

വൺപ്ലസ് എയ്സ് 3 ലോഞ്ച് ചെയ്തു; '​ചൈനയിൽ ഇവൻ കടുവ, ഇന്ത്യയിൽ പുലി'!

വൺപ്ലസ് എയ്സ് 3യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 2,160Hz PWM ഡിമ്മിംഗ്, ഡോൾബി വിഷൻ പിന്തുണ എന്നിവയുള്ള 6.78 ഇഞ്ച് 1.5K 8T LTPO അ‌മോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ ഗ്രാഫിക്സും 91 പി40mm² VC കൂളിംഗ് സപ്പോർട്ടും ഇതിലുണ്ട്. 16GB വരെ LPDDR5x റാമും 1TB UFS 4.0 സ്റ്റോറേജും വൺപ്ലസ് എയ്സ് 3 വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും വൺപ്ലസ് എയ്സ് 3യ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. 5G, Wi-Fi-7, IR ബ്ലാസ്റ്റർ, ബ്ലൂടൂത്ത് 5.3, USB-C സോക്കറ്റ്, ജിപിഎസ്, എൻഎഫ്സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 100W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് എയ്സ് 3യിൽ വൺപ്ലസ് നൽകിയിരിക്കുന്നത്.

വൺപ്ലസ് എയ്സ് 3 ലോഞ്ച് ചെയ്തു; '​ചൈനയിൽ ഇവൻ കടുവ, ഇന്ത്യയിൽ പുലി'!

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, സോണി IMX890 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് സ്‌നാപ്പർ, 2MP മാക്രോ ഷൂട്ടർ എന്നിവ ഇതിലുണ്ട്. ഒഐഎസ് പിന്തുണ സഹിതമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും ലഭിക്കും.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫീച്ചറുകളും വൺപ്ലസ് എയ്സ് 3 വാഗ്ദാനം ചെയ്യുന്നു. 207 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.

ഗോൾഡ്, കൂൾ ബ്ലൂ, അയൺ ഗ്രേ എന്നീ നിറങ്ങളിൽ ഈ വൺപ്ലസ് ഫോൺ ലഭ്യമാകും. വൺപ്ലസ് എയ്സ് 3യുടെ 12GB+ 256GB മോഡലിന് 2599 യുവാൻ (ഏകദേശം 30,271 രൂപ), ആണ് വില. 16GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,125 രൂപ), 16GB+1TB വേരിയന്റിന് 3,499 യുവാനും (ഏകദേശം 41,610 രൂപ) നൽകണം.

More from GizBot

Best Mobiles in India

English summary
Leading Chinese smartphone brand OnePlus has launched a new smartphone called OnePlus Ace 3 in China. This is the first OnePlus phone to come with the combination of Snapdragon 8 Gen 2 chipset and 5,500mAh battery. The phone is expected to launch in India on January 23, 2024 under the name OnePlus 12R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X