Home
Mobile

അങ്കത്തിനൊരുങ്ങി വൺപ്ലസ്! വൺപ്ലസ് എയ്‌സ്‌ 3 പ്രോ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

വൺപ്ലസ് എയ്‌സ്‌ 3 പ്രോ (OnePlus Ace 3 Pro) ചൈനയിലെ ലോഞ്ച് തീയതി ജൂൺ 27ന് ഇന്ത്യൻ സമയം വൈകിട്ട് 07:00 മണിക്ക് അല്ലെങ്കിൽ 04:30ന് നടക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. വൺപ്ലസ് എയ്‌സ് 3 പ്രോയ്‌ക്കൊപ്പം പുറത്തിറക്കുന്ന പുതിയ വൺപ്ലസ് വാച്ച് മോഡലും ലോഞ്ച് പോസ്റ്ററിൽ കമ്പനി വെളിപ്പെടുത്തുന്നുണ്ട്. വൺപ്ലസ് എയ്‌സ് 3 പ്രോയെ കുറിച്ചുള്ള കിംവദന്തികൾ കുറച്ച് കാലമായി സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. ഹാൻഡ്‌സെറ്റിൽ ഒരു പുതിയ "ഗ്ലേസിയർ ബാറ്ററി" ഉപയോഗിക്കുമെന്ന് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചു.

ഇപ്പോൾ, ചൈനയിൽ വൺപ്ലസ് എയ്‌സ്‌ 3 പ്രോയുടെ ഔദ്യോഗിക ലോഞ്ച് തീയതി ആണ് കമ്പനി പ്രഖ്യാപിച്ചത് എങ്കിലും ഭാവിയിൽ വൺപ്ലസ്13 ആർ ആയി ഈ ഫോൺ എത്തുവാൻ സാധ്യത ഉണ്ട്. വൺപ്ലസ് എയ്‌സ്‌ 3 പ്രോ മറ്റൊരു മോണിക്കറിന് കീഴിൽ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

വൺപ്ലസ് എയ്‌സ്‌ 3 പ്രോ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

വൺപ്ലസ് എയ്‌സ്‌ 3 പ്രോ ലോഞ്ച് ഇവന്റിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? വൺപ്ലസ് എയ്‌സ്‌ 3 പ്രോ ചൈനയിലെ ലോഞ്ച് തീയതി ജൂൺ 27ന് പ്രാദേശിക സമയം 07:00 pm അല്ലെങ്കിൽ 04:30ന് സജ്ജീകരിച്ചിരിക്കുന്നു. എയ്‌സ് 3 പ്രോയ്‌ക്കൊപ്പം പുറത്തിറക്കുന്ന പുതിയ വൺപ്ലസ് വാച്ച് മോഡലും ലോഞ്ച് പോസ്റ്റർ വെളിപ്പെടുത്തുന്നു.

നിലവിൽ, സ്മാർട്ട് വാച്ചിൻ്റെ വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ ഇത് വൺപ്ലസ് വാച്ച് 3 ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന വൺപ്ലസ് വാച്ച് Wi-Fi, LTE ഓപ്ഷനുകളിൽ വരുമെന്ന് TENAA സർട്ടിഫിക്കേഷൻ വെളിപ്പെടുത്തുന്നു. വൺപ്ലസ് വാച്ച് 2 ഇ-സിം പിന്തുണ വാഗ്ദാനം ചെയ്യുന്നത് അല്ലായിരുന്നു എന്നത് മറക്കാതിരിക്കുക.

ചൈനയിലെ വൺപ്ലസ് എയ്‌സ്‌ 3 പ്രോ വില CNY 2,999 അതായത് ഏകദേശം 34,550 രൂപ മുതൽ ആരംഭിക്കുമെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അടുത്തിടെ ലീക്കഡ് റിപ്പോർട്ടിലൂടെ വെളിപ്പെടുത്തി. കിംവദന്തികൾ അനുസരിച്ച്, വൺപ്ലസ് എയ്‌സ് 3 പ്രോയ്‌ക്കായി പ്രത്യേക കളക്ടർ പതിപ്പും കമ്പനി പുറത്തിറക്കും.

വൺപ്ലസ് എയ്‌സ്‌ 3 പ്രോയുടെ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ: വൺപ്ലസ് എയ്‌സ്‌ 3 പ്രോ സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ, വൺപ്ലസ് 12ൽ കാണുന്ന അതേ ഫ്ലാഗ്ഷിപ്പ് ചിപ്പ് ആണ് വൺപ്ലസ് എയ്‌സ്‌ 3 പ്രോയ്ക്കും ഉണ്ടാവുക.

വൺപ്ലസ് എയ്‌സ്‌ 3 പ്രോ ഒരു 1.5K 8T LPTO OLED ഡിസ്‌പ്ലേ, അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ്, 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, CATLൻ്റെ പങ്കാളിത്തത്തിൽ പുതിയ 6,100 mAh ഗ്ലേസിയർ ബാറ്ററി ഡിസൈൻ ആയിരിക്കും ഷോയിലെ താരം.

ഈ ബാറ്ററി ഉയർന്ന ഊർജ്ജ സാന്ദ്രത, സ്ഥിരമായ പവർ ഔട്ട്പുട്ട്, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിംഗ് എന്നിവയും മറ്റും ഒരു ചെറിയ വലിപ്പം നിലനിർത്തിക്കൊണ്ടുതന്നെ ഉറപ്പാക്കും.

കൂടാതെ, ഈ 6,100 mAh ബാറ്ററി 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്‌റ്റിക്‌സിനായി, വൺപ്ലസ് എയ്‌സ്‌ 3 പ്രോ 50 എംപി പ്രൈമറി സെൻസർ അവതരിപ്പിക്കും. എന്നിരുന്നാലും മറ്റ് ലെൻസുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾക്കായി കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The OnePlus Ace 3 Pro launch date in China will be on June 27 at 07:00 PM or 04:30 PM IST, the company has revealed. In the launch poster, the company is also revealing the new OnePlus Watch model that will be launched alongside the OnePlus Ace 3 Pro. Rumors about the OnePlus Ace 3 Pro have been doing the rounds on social media for quite some time now. The company recently confirmed that the handset will use a new "Glacier battery".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X