ഇളയ പുത്രൻ, സൽപ്പുത്രൻ! വൺപ്ലസ് എയ്സ് 3 പ്രോ ലോഞ്ച് ചെയ്തു
വൺപ്ലസിന്റെ പ്രശസ്തമായ എയ്സ് സീരീസിൽ പുതിയ ഫോൺ അവതരിപ്പിക്കപ്പെട്ടു. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ പുതിയ വൺപ്ലസ് സ്മാർട്ട് വാച്ച്, പാഡ് പ്രോ, ബഡ്സ് 3 എന്നിവയ്ക്ക് ഒപ്പം വൺപ്ലസ് എയ്സ് 3 പ്രോ ആണ് ലോഞ്ച് (OnePlus Ace 3 Pro) ചെയ്യപ്പെട്ടത്. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ കരുത്തിലാണ് വൺപ്ലസ് എയ്സ് 3 പ്രോ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ഈ സ്മാർട്ട്ഫോണിന്റെ പെർഫോമൻസ് മികച്ചതാക്കാൻ കമ്പനി സ്വയം വികസിപ്പിച്ച ചിപ്സെറ്റും ഇതിലുണ്ട്.
എത്ര വലിയ ടാസ്കുകൾ നൽകിയാലും പെർഫോമൻസിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രവർത്തിക്കാനായി 9126mm² VC ഹീറ്റ് ഡിസ്‌സിപ്പേഷൻ ഏരിയയുള്ള അപ്‌ഡേറ്റ് ചെയ്‌ത ടിയാൻഗോംഗ് കൂളിംഗ് സിസ്റ്റവും വൺപ്ലസ് എയ്സ് 3 പ്രോയിലുണ്ട്. ഇത് ഫോൺ ചൂടാകുന്നത് തടയുന്നു. വൺപ്ലസിന്റെ തന്നെ ഗ്ലേസിയർ ബാറ്ററി സാങ്കേതികവിദ്യയും ഈ ഫോണിലുണ്ട്.

100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,100mAh ബാറ്ററിയാണ് എയ്സ് 3 പ്രോ വാഗ്ദാനം ചെയ്യുന്നത്. ഗ്ലേസിയർ ബാറ്ററി ടെക്നോളജി അടക്കമുള്ള ഫീച്ചറുകൾ ഉള്ളതിനാൽ, ഒറ്റ ചാർജിൽ 120fps-ൽ ആറ് മണിക്കൂർ വരെ തുടർച്ചയായ പ്ലേബാക്ക് ടൈം ഈ ഫോണിൽ ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വൺപ്ലസ് എയ്സ് 3 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) (1~120Hz) 8T LTPO AMOLED ഡിസ്‌പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 360Hz ടച്ച് സാംപ്ലിങ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോമിന് കൂട്ടായി 12GB / 16GB / 24GB LPDDR5X റാം 256GB/512GB/1TB UFS 4.0 സ്റ്റോറേജ് എന്നിവയും ലഭ്യമാകുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് എയ്സ് 3 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചർ, OIS, 1/1.56″ സോണി IMX890 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, Howe OV02B സെൻസർ, f/2.4 അപ്പേർച്ചർ എന്നിവയുള്ള 2MP മാക്രോ ക്യാമറ എന്നിവ അടങ്ങുന്നു.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് ഒപ്പം ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടിണ്ട്. ഫ്രണ്ടിൽ Samsung S5K3P9 സെൻസറോട് കൂടിയ 16MP ക്യാമറയാണ് ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഈ വൺപ്ലസ് ഫോണിലുണ്ട്.

G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ് സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും വൺപ്ലസ് എയ്സ് 3 പ്രോയിലുണ്ട്. 100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6100mAh സിലിക്കൺ-കാർബൺ നെഗറ്റീവ് ഇലക്ട്രോഡ് ബാറ്ററിയാണ് ഇതിലുള്ളത്.
ടൈറ്റാനിയം സിൽവർ, ഗ്രീൻ വിത്ത് വെഗൻ ലെതർ, സെറാമിക് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. വൺപ്ലസ് എയ്സ് 3 പ്രോയുടെ 12GB + 256GB വേരിയന്റിന് 3199 യുവാൻ (ഏകദേശം 36,730 രൂപ) ആണ് വില. 16GB + 256GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 40,170 രൂപ) നൽകണം.

വൺപ്ലസ് എയ്സ് 3 പ്രോയുടെ 16GB + 512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,905 രൂപ), 24GB + 1TB വേരിയന്റിന് 4399 യുവാനും (ഏകദേശം 53,950 രൂപ) ആണ് വില. ജൂലൈ 3 മുതൽ ഈ ഫോൺ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന്റെ ഇന്ത്യൻ ലോഞ്ച് തീയതി ഇപ്പോൾ വ്യക്തമല്ല.


Click it and Unblock the Notifications








