Home
Mobile

കറങ്ങിത്തിരിഞ്ഞ് ഇങ്ങെത്തും, പോക്കറ്റിലാക്കിക്കോണം! വൺപ്ലസ് Ace 3V ലോഞ്ച് ചെയ്തു

ഇന്ത്യയിലെ വൺപ്ലസ് ആരാധകർക്ക് പ്രതീക്ഷപകർന്നുകൊണ്ട് വൺപ്ലസ് എയ്സ് 3V (OnePlus Ace 3V) ​ചൈനയിൽ ലോഞ്ച് ചെയ്തു. ലോഞ്ച് ചെയ്തത് ​ചൈനയിലാണെങ്കിലും അ‌തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്കും സന്തോഷിക്കാൻ ഏറെ വകയുണ്ട്. കാരണം ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ സീരീസാണ് വൺപ്ലസ് നോർഡ്.

വൺപ്ലസ് നോർഡ് സീരീസിൽ അ‌ടുത്തതായി ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് എത്താൻ പോകുന്നത് വൺപ്ലസ് നോർഡ് 4 ആണ്. ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്ന വൺപ്ലസ് എയ്സ് 3V ആണ് വൺപ്ലസ് നോർഡ് 4 എന്ന പേരിൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ട്.

വൺപ്ലസ് Ace 3V കറങ്ങിത്തിരിഞ്ഞ് ഇങ്ങെത്തും, പോക്കറ്റിലാക്കിക്കോണം!

അ‌തിനാലാണ് വൺപ്ലസ് ​എയ്സ് 3Vയുടെ ലോഞ്ച് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക്, പ്രത്യേകിച്ച് അ‌ടുത്ത നോർഡ് 4 ഫോൺ കാത്തിരിക്കുന്നവർക്ക് ആവേശം പകരുന്നത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ വൺപ്ലസ് ഫോൺ എത്തിയിരിക്കുന്നത്. വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച കൃത്യമായ ​ടൈം​ലൈൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വൺപ്ലസ് ​എയ്സ് 3V ലോഞ്ച് ചെയ്ത സ്ഥിതിക്ക് അ‌ധികം ​വൈകാതെ വൺപ്ലസ് നോർഡ് 4 ന്റെ ലോഞ്ച് തീരുമാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2024-ൻ്റെ രണ്ടാം പകുതിയിൽ നോർഡ് 4 എത്തുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. അതായത് ജൂണിനുശേഷം എപ്പോൾ വേണമെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഈ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കാം.

വൺപ്ലസ് നോർഡ് 4 ന്റെ മുൻഗാമിയായ നോർഡ് 3 കഴിഞ്ഞ വർഷം ജൂലൈ 6 ന് ആണ് ലോഞ്ച് ചെയ്തത്. അതിനാൽ പുതിയ മോഡലും ഈ വർഷം അതേസമയം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. പുതിയ ഒരുപാട് ഫീച്ചറുകളും കരുത്തുറ്റ മികച്ച ചിപ്സെറ്റും ക്യാമറയുമെല്ലാമായാണ് വൺപ്ലസ് എയ്സ് 3വിയുടെ വരവ്.

വൺപ്ലസ് എയ്സ് 3Vയുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് (2772×1240 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 60/90/120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 2150 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമറ്റ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഈ ഫോണിന്റെ ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു.

അഡ്രിനോ 732 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ പ്രോസസറിന് ശക്തമായ പിന്തുണ നൽകാനായി 12GB / 16GB LPDDR5X റാം, 256GB/512GB UFS 4.0 സ്റ്റോറേജ് ഫീച്ചറുകളും നൽകിയിരിക്കുന്നു.

വൺപ്ലസ് Ace 3V കറങ്ങിത്തിരിഞ്ഞ് ഇങ്ങെത്തും, പോക്കറ്റിലാക്കിക്കോണം!

ആൻ​ഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് വൺപ്ലസ് എയ്സ് 3വിയുടെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം ( നാനോ + നാനോ ), യുഎസ്ബി ടൈപ്പ് സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകളും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95″ സോണി IMX882 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, OIS, 8MP 120° അൾട്രാ വൈഡ് ക്യാമറ സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സാംസങ് S5K3P9 സെൻസറോട് കൂടിയ 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

വൺപ്ലസ് Ace 3V കറങ്ങിത്തിരിഞ്ഞ് ഇങ്ങെത്തും, പോക്കറ്റിലാക്കിക്കോണം!

100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്: L1+L5; ഗ്ലോനാസ്: G1; ഗലീലിയോ: E1+E5a; QZSS: L1+L5, എൻഎഫ്സി, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ടൈറ്റാനിയം ഗ്രേ, മാജിക് പർപ്പിൾ സിൽവർ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു. 12GB+ 256GB പ്രാരംഭ മോഡലിന് 1,999 യുവാൻ (ഏകദേശം 23,400 രൂപ) ആണ് വില. 12GB+ 512GB വേരിയന്റിന് 2,299 യുവാനും (ഏകദേശം 26,542 രൂപ), 16GB+ 512GB വേരിയന്റിന് 2599 യുവാനും (ഏകദേശം 30,430 രൂപ) വിലവരും.

More from GizBot

Best Mobiles in India

English summary
OnePlus Ace 3V has been launched in China. This OnePlus phone is powered by the latest Snapdragon 7+ Gen 3 chipset. It has a dual rear camera setup. It is reported that this smartphone will be launched under the name OnePlus Nord 4 in global markets including India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X