Home
Mobile

ശിങ്കക്കുട്ടി ഡാ...! വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ ചിപ്സെറ്റ് വിവരങ്ങൾ പുറത്ത്

വൺപ്ലസ് തങ്ങളുടെ എയ്സ് സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കാനുള്ള തയാറെടുപ്പിലാണ്. വൺപ്ലസ് എയ്സ് 5 (OnePlus Ace 5), വൺപ്ലസ് എയ്സ് 5 പ്രോ (OnePlus Ace 5 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ അ‌ടങ്ങുന്ന വൺപ്ലസ് എയ്സ് 5 സീരീസ് പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിനെയാണ് ലക്ഷ്യമിടുന്നത്. മറ്റ് ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വൺപ്ലസ് ഈ രണ്ട് ഫോണുകളും അ‌വതരിപ്പിക്കുക. ഒക്ടോബറിനും ഡിസംബറിനുമിടയിൽ ഈ ഫ്ലാഗ്ഷിപ്പുകൾ ലോഞ്ച് ചെയ്യുമെന്നാണ് വിവിധ ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

വൺപ്ലസ് എയ്സ് 5 സീരീസ് ഫോണുകളെ ചുറ്റിപ്പറ്റിയുള്ള ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. അ‌ടുത്തിടെ ഈ ഫോണുകളുടെ ഡി​സൈനും ചില സ്പെസിഫിക്കേഷനുകളും ലീക്കായിരുന്നു. ഇപ്പോൾ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ്‌സ്റ്റേഷൻ വീണ്ടും വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ എന്നിവയുടെ ചില ഫീച്ചറുകൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു.

വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ ചിപ്സെറ്റ് വിവരങ്ങൾ പുറത്ത്

അ‌തിൽ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രമായ ചിപ്സെറ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. വൺപ്ലസ് എയ്സ് 5 മോഡലിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റും വൺപ്ലസ് എയ്സ് 5 പ്രോ മോഡലിൽ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റും ആണ് ഉണ്ടാകുക എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ഡിസിഎസ്) പറയുന്നു.

മുൻപ് പുറത്തിറങ്ങിയ വൺപ്ലസ് എയ്സ് 3 സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റുമായും എയ്സ് 3 പ്രോ അ‌ന്നത്തെ ഏറ്റവും പുതിയതയും കരുത്തുറ്റതുമായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായും ആണ് എത്തിയത്. അ‌തേ രീതി വൺപ്ലസ് ഇത്തവണയും തുടരുമെന്ന് ഡിസിഎസിന്റെ ലീക്ക് റിപ്പോർട്ട് സൂചന നൽകുന്നു.

വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ ചിപ്സെറ്റ് വിവരങ്ങൾ പുറത്ത്

ഇപ്പോൾ പുറത്തുവന്നിരിക്കുന്നതിൽ മറ്റൊരു ശ്രദ്ധേയമായ വിവരം ഈ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ 6000mAh+ ബാറ്ററി അ‌വതരിപ്പിക്കും എന്നാണ്. അ‌തായത് രണ്ട് മോഡലുകളിലും 6000mAhൽ അ‌ധികം ബാറ്ററി ശേഷി പ്രതീക്ഷിക്കാം. വൺപ്ലസ് എയ്സ് 5 മോഡലിൽ 100W ഫാസ്റ്റ് ചാർജിംഗുള്ള 6,200mAh ബാറ്ററി ഉണ്ടാകുമെന്ന് നേരത്തെയുള്ള ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നു.

ഫ്ലാറ്റ് എഡ്ജുകളും നാരോ ബെസലുകളുമുള്ള കസ്റ്റമൈസ്ഡ് BOE X2 1.5K 8T LTPO ഡിസ്‌പ്ലേയാണ് ഈ രണ്ട് വൺപ്ലസ് എയ്സ് മോഡലുകളും അ‌വതരിപ്പിക്കുക എന്ന് സൂചനയുണ്ട്. വൺപ്ലസ് എയ്സ് 5 പ്രോയിൽ സെറാമിക് അല്ലെങ്കിൽ ഗ്ലാസ് ബാക്ക് ബിൽഡ് ഉണ്ടായിരിക്കുമെന്ന് ഡിസിഎസ് നേരത്തെ ഒരു ലീക്ക് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ മോഡലുകളിൽ ഉണ്ടാകുക. എങ്കിലും വൺപ്ലസ് 13 ഫ്ലാഗ്ഷിപ്പിൽ നൽകുന്നതുപോലുള്ള പെരിസ്കോപ്പ് ലെൻസ് ഇതിൽ ഉണ്ടാകില്ല. ഈ ഫോണുകളെപ്പറ്റി പുറത്തുവന്നിട്ടുള്ള മറ്റൊരു വിവരം ഇവ സുരക്ഷയ്ക്കായി ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ അവതരിപ്പിക്കും എന്നതാണ്.

വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ ചിപ്സെറ്റ് വിവരങ്ങൾ പുറത്ത്

​ചൈനയിൽ വൺപ്ലസ് എയ്സ് 5 എന്ന പേരിൽ പുറത്തിറങ്ങുന്ന മോഡൽ ആഗോള തലത്തിൽ വൺപ്ലസ് 13R എന്ന പേരിൽ ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. കാരണം എയ്സ് 3 മോഡൽ ആഗോളതലത്തിൽ വൺപ്ലസ് 12R എന്ന പേരിലാണ് വൺപ്ലസ് അ‌വതരിപ്പിച്ചത്. അ‌തിനാൽ വൺപ്ലസ് 12R ന്റെ പിൻഗാമിയായി വൺപ്ലസ് 13R എന്ന പേരിൽ എത്തുക എയ്സ് 5 മോഡലായിരിക്കും. എയ്സ് 5 പ്രോ മോഡൽ ​ചൈനയിൽ മാത്രമാകും ലഭ്യമാകുക.

Best Mobiles in India

English summary
Tipster Digital Chatstation has revealed the chipset and battery specifications of OnePlus Ace 5 and OnePlus Ace 5 Pro smartphones. The DCS leak report claims that the OnePlus Ace 5 model will be powered by the Snapdragon 8 Gen 3 chipset, while the OnePlus Ace 5 Pro model will be powered by the soon-to-be-launched Snapdragon 8 Gen 4 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X