Home
Mobile

ഇത് വൺപ്ലസിന്റെ ​കൈവിട്ട കളിയോ! എതിരാളികൾക്കും ആരാധകർക്കും നെഞ്ചിടിപ്പ്

കരുത്തൻ സ്മാർട്ട്ഫോണുകളുമായി എത്തി ഇന്ത്യയിലെ നിരവധി സ്മാർട്ട്ഫോൺ പ്രേമികളെ തൃപ്തിപ്പെടുത്തിയിട്ടുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. അ‌ടുത്തിടെ ​വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായി വൺപ്ലസ് 13 ​ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് ഉടൻ തന്നെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റൊരു നിർണായക നീക്കം കൂടി വൺപ്ലസ് നടത്താൻ പോകുന്നു എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. വൺപ്ലസ് 13 ഇറക്കിയതിന് പിന്നാലെ വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ എന്നീ മോഡലുകൾ കൂടി ​ചൈനയിൽ ലോഞ്ച് ചെയ്യാൻ വൺപ്ലസ് തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വൺപ്ലസ് എയ്സ് 5 സീരീസ് എത്താൻ ഒരുങ്ങുമ്പോൾ ഇന്ത്യയിലെ ആരാധകരും വൺപ്ലസിന്റെ എതിരാളികളായ സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഒരേപോലെ ആശങ്കയിലാണ്. അ‌തിന് കാരണം വൺപ്ലസ് പുറത്തെടുക്കാൻ പോകുന്ന ഒരു തന്ത്രമാണ്. അ‌തായത് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തുമായിട്ടാണ് വൺപ്ലസ് എയ്സ് 5 പ്രോ പുറത്തിറക്കുക. ഈ ചിപ്സെറ്റ് ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ മോഡൽ ഇത് ആണ് എന്നാണ് റിപ്പോർട്ട്.

ഇത് വൺപ്ലസിന്റെ ​കൈവിട്ട കളിയോ! എതിരാളികൾക്കും ആരാധകർക്കും നെഞ്ചിടിപ്പ

അ‌തിനാൽ വൺപ്ലസ് എയ്സ് 5 പ്രോ മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഒരു ഭീഷണിയാകുന്നു. എന്നാൽ ഇതിൽ ഇന്ത്യക്കാർക്ക് വിഷമം തോന്നുന്നത് എന്തുകൊണ്ട് എന്നാൽ, ഈ ഫോൺ വൺപ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല എന്നതിനാലാണ്. വൺപ്ലസ് എയ്സ് 5 പ്രോ ​ചൈനയിൽ മാത്രമാകും വിൽക്കുക.

അ‌തേസമയം ഇതോടൊപ്പം ലോഞ്ച് ചെയ്യുന്ന വൺപ്ലസ് എയ്സ് 5 മോഡൽ ​ചൈനയ്ക്ക് പുറത്തും വിൽക്കും. എന്നാൽ വൺപ്ലസ് 13R എന്ന പേരിൽ ആകും ​ചൈനയ്ക്ക് വെളിയിൽ ഈ മോഡൽ അ‌വതരിപ്പിക്കുക. ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് വൺപ്ലസ് 13R എത്തും. വൺപ്ലസ് 13യുടെ മുൻഗാമിയായ വൺപ്ലസ് 12ൽ ഉപയോഗിച്ചിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ആണ് ഈ എയ്സ് 5 മോഡൽ അ‌ഥവാ വൺപ്ലസ് 13R-ൽ ഉണ്ടാകുക.

ഇത് വൺപ്ലസിന്റെ ​കൈവിട്ട കളിയോ! എതിരാളികൾക്കും ആരാധകർക്കും നെഞ്ചിടിപ്പ

താങ്ങാനാകുന്ന വിലയിൽ പ്രീമിയം സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് തേടുന്നവർക്കുള്ള വൺപ്ലസിന്റെ ഓപ്ഷനാണ് വൺപ്ലസ് 13R അ‌ഥവാ വൺപ്ലസ് എയ്സ്5. വരാനിരിക്കുന്ന വൺപ്ലസ് എയ്സ് 5 പ്രോ ഈ വർഷത്തെ ഏറ്റവും വിലകുറഞ്ഞ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോണായിരിക്കുമെന്ന് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (DCS) വെളിപ്പെടുത്തി.

വൺപ്ലസ് എയ്സ് 5 പ്രോയുടെ അ‌ടിസ്ഥാന മോഡലിന് ഏകദേശം 3,300 യുവാൻ ആയിരിക്കും വിലയെന്നും ഡിസിഎസ് പറയുന്നു. അ‌തേസമയം ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് എത്തുന്ന വൺപ്ലസ് എയ്സ് 5ന്റെ ഫീച്ചറുകൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. DCS ലീക്ക് പ്രകാരം എയ്സ് 5ന് 6.78 ഇഞ്ച് ഫ്ലാറ്റ് 8T OLED പാനൽ ആണ് ഉണ്ടാകുക. കൂടാതെ ഇത് BOE X2 പാനലും 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും സഹിതമാണെത്തുക.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന് പുറമേ, 16GB വരെ LPDDR5x റാം, 512GB വരെ UFS 4.0 സ്‌റ്റോറേജ്, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 6,000mAh ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ (50MP + 8MP + 2MP) എന്നിവ ഉണ്ടാകും. ഇത് മിക്കവാറും എയ്സ് 5 പ്രോയുടെ ക്യാമറ കോൺഫിഗറേഷൻ തന്നെയായിരിക്കുമെന്നും സൂചനയുണ്ട്.

ഇത് വൺപ്ലസിന്റെ ​കൈവിട്ട കളിയോ! എതിരാളികൾക്കും ആരാധകർക്കും നെഞ്ചിടിപ്പ

ഈ വർഷം നവംബറിലോ, ഡിസംബർ ആദ്യ ആഴ്ചയിലോ വൺപ്ലസ് എയ്സ് 5 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ​ചൈനയിലെ ലോഞ്ചിന് ശേഷം എയ്സ് 5 മോഡൽ വൺപ്ലസ് 13R എന്ന പേരിൽ ആഗോള റീബ്രാൻഡിംഗിന് വിധേയമായേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
OnePlus Ace 5 series will be launched in China soon. It will have two models namely Ace 5 and Ace 5 Pro. OnePlus Ace 5 may be launched in India as OnePlus 13R. It is reported that the Ace 5 model will be powered by the Qualcomm Snapdragon 8 Gen 3 chipset and the Ace 5 Pro model will be powered by the latest Snapdragon 8 Elite chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X