Home
Mobile

വൺപ്ലസിന്റെ തീപ്പൊരി ഐറ്റം; എയ്സ് 5 റേസിംഗ് എഡിഷനും എയ്സ് 5 അ‌ൾട്ര എഡിഷനും സെറ്റാണ്

വൺപ്ലസ് തങ്ങളുടെ എയ്സ് 5 സീരീസിലേക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി അ‌വതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു. വൺപ്ലസ് എയ്സ് 5 റേസിംഗ് എഡിഷൻ (OnePlus Ace 5 Racing Edition), വൺപ്ലസ് എയ്സ് 5 അ‌ൾട്ര എഡിഷൻ (OnePlus Ace 5 Ultra Edition) എന്നിവയാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണുകൾ. മേയ് 27ന് ഈ സ്മാർട്ട്ഫോണുകൾ ​ചൈനയിൽ നടക്കുന്ന ഇവന്റിൽ വൺപ്ലസ് അ‌വതരിപ്പിക്കും. ഇതോടൊപ്പം വൺപ്ലസ് ബഡ്സ് 4 (OnePlus Buds 4) ഇയർബഡ്സും അ‌വതരിപ്പിക്കും എന്ന് വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ രണ്ട് മോഡലുകൾ കൂടി എത്തുന്നതോടെ വൺപ്ലസ് എയ്സ് 5 സീരീസിൽ ആകെ 5 മോഡലുകളാകും. വൺപ്ലസ് എയ്സ് 5, വൺപ്ലസ് എയ്സ് 5 പ്രോ എന്നിവ കഴിഞ്ഞ വർഷത്തിന്റെ അ‌വസാനത്തിൽ വൺപ്ലസ് അ‌വതരിപ്പിച്ചിരുന്നു. വരാൻ​ പോകുന്ന പുതിയ എയ്സ് 5 സീരീസ് ഫോണുകളിൽ Ace 5 റേസിംഗ് എഡിഷൻ എത്തുക മീഡിയടെക് ഡിമെൻസിറ്റി 9400e പ്രോസസർ കരുത്തിലാണ്. ഈ ചിപ്സെറ്റുള്ള ആദ്യ സ്മാർട്ട്ഫോൺ ഇതായിരിക്കുമെന്ന് വൺപ്ലസ് പറയുന്നു.

വൺപ്ലസിന്റെ എയ്സ് 5 റേസിംഗ് എഡിഷനും എയ്സ് 5 അ‌ൾട്ര എഡിഷനും സെറ്റാണ്

വൺപ്ലസ് എയ്സ് 5 റേസിങ് എഡിഷൻ: മീഡിയടെക് ഡിമെൻസിറ്റി 9400e പ്രോസസറിന് പുറമേ, 6.77-ഇഞ്ച് 1.5K+120Hz LTPS സ്‌ട്രെയിറ്റ് സ്‌ക്രീൻ, 50MP + 2MP ഡ്യുവൽ റിയർ ക്യാമറകൾ, 16MP ഫ്രണ്ട് ക്യാമറ എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

12GB + 256GB, 16GB + 256GB, 12GB + 512GB, 16GB + 512GB എന്നീ റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ എയ്സ് 5 റേസിങ് എഡിഷൻ പുറത്തിറങ്ങും എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. പ്ലാസ്റ്റിക് ഫ്രെയിം ആണ് ഇതിന് ഉള്ളത് എന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. റോക്ക് ബ്ലാക്ക്, വൈറ്റ്, വൈൽഡർനെസ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാകും ഇത് വാങ്ങാനാകുക.

വൺപ്ലസിന്റെ എയ്സ് 5 റേസിംഗ് എഡിഷനും എയ്സ് 5 അ‌ൾട്ര എഡിഷനും സെറ്റാണ്

വൺപ്ലസ് എയ്സ് 5 അ‌ൾട്ര എഡിഷൻ: ഗെയിമിംഗിനുള്ള ആദ്യത്തെ ഫുൾ ലിങ്ക് ചിപ്പ് ലെവൽ ഹാർഡ്‌വെയർ സൊല്യൂഷനായിരിക്കും ഈ എയ്സ് 5 അ‌ൾട്ര എഡിഷൻ എന്ന് വൺപ്ലസ് പറയുന്നു. 0 ഫ്രെയിം ഡ്രോപ്പ്സ് വാഗ്ദാനം ചെയ്യുന്ന മീഡിയടെക് ഡിമെൻസിറ്റി 9400+ ചിപ്സെറ്റും Fengchi ഗെയിമിംഗ് കോറും ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരും.

0 ഡിസ്കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്ന Lingxi ടച്ച് ചിപ്പും 0 ഡിസ്കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്ന Gaming Wi-Fi G1 ചിപ്പും വൺപ്ലസ് എയ്സ് 5 അ‌ൾട്ര എഡിഷനിൽ ഉണ്ടാകും. 12GB+ 256GB, 16GB+ 256GB, 12GB+ 512GB, 16GB+ 512GB, 16GB + 1TB വേരിയന്റുകളിൽ ഇത് ലഭ്യമാകും. ഫാന്റം ബ്ലാക്ക്, ബ്രീസ് ബ്ലൂ, ടൈറ്റാനിയം ഗോൾഡ് കളർ ഓപ്ഷനുകളിലാണ് അ‌ൾട്ര എഡിഷൻ എത്തുന്നത്.

പുതിയ സ്മാർട്ട്ഫോണുകൾക്ക് ഒപ്പം തന്നെ വൺപ്ലസ് ബഡ്സ് 4 TWS ഇയർബഡ്സും കമ്പനി പുറത്തിറക്കുന്നുണ്ട്. ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകളാണ് ഇതിൽ ഉള്ളത് എന്നാണ് വൺപ്ലസ് പറയുന്നത്. വൺപ്ലസ് ബഡ്‌സ് പ്രോ 3 ൽ അവതരിപ്പിച്ച ഫ്രോസ്റ്റഡ് മെറ്റൽ ലുക്ക്, ഡ്യുവൽ ഡിഎസി എന്നിവ ഇതിൽ ഉണ്ടാകും. സ്‌പേസ് ഗ്രേ, പൈൻ ഷാഡോ ഗ്രീൻ കളർ ഓപ്ഷനുകളിലാകും ഇത് വാങ്ങാനാകുക.

വൺപ്ലസിന്റെ എയ്സ് 5 റേസിംഗ് എഡിഷനും എയ്സ് 5 അ‌ൾട്ര എഡിഷനും സെറ്റാണ്

വൺപ്ലസ് എയ്സ് 5 റേസിംഗ് എഡിഷൻ, വൺപ്ലസ് എയ്സ് 5 അ‌ൾട്ര എഡിഷൻ എന്നിവയുടെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ പുറത്തുവരും. ഇന്ത്യയിൽ ഈ വൺപ്ലസ് ഫോണുകൾ മറ്റ് പേരുകളിൽ അ‌വതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. വൺപ്ലസ് ഇന്ത്യയിൽ ഉടൻ അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ വൺപ്ലസ് 13s ആണ്. ഇത് ജൂൺ 5ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

More from GizBot

Best Mobiles in India

English summary
OnePlus will launch the OnePlus Ace 5 Racing Edition and OnePlus Ace 5 Ultra Edition at an event in China on May 27. OnePlus has also officially confirmed that it will launch the OnePlus Buds 4 earbuds along with it. The company has already confirmed that the Ace 5 Racing Edition will be the first phone to be powered by the MediaTek Dimensity 9400e processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X