എന്തേ ഇന്നും വന്നീല്ല! വൺപ്ലസ് എയ്സ് 5 പ്രോ ലോഞ്ച് ഈ മാസം അവസാനമാകാൻ കാരണം എന്ത്?
വൺപ്ലസ്, എയ്സ് 4 (Ace 4) സീരീസ് പൂർണ്ണമായും ഒഴിവാക്കി. എന്നാൽ കമ്പനി എയ്സ് 5 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ലീക്ക് റിപ്പോർട്ടുകൾക്ക് ഒപ്പം, വർദ്ധിച്ച് വരുന്ന പ്രതീക്ഷയ്‌ക്കിടയിലാണ് 2024ൻ്റെ നാലാം ക്വാട്ടറിൽ വൺപ്ലസ് എയ്സ് 5 ഉം എയ്സ് 5 പ്രോയും അരങ്ങേറ്റം കുറിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്ന രീതിയിൽ റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഈ വിശദാംശങ്ങൾ കമ്പനി ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും, ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ഡിസിഎസ്) ഈ വരാനിരിക്കുന്ന ഉപകരണങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്.
ലോഞ്ച് ടൈംലൈൻ: ഡിസിഎസ് പറയുന്നത് അനുസരിച്ച്, വൺപ്ലസ് എയ്സ് 5 സീരീസ് 2024 അവസാനത്തോടെ ലോഞ്ച് ചെയ്യും. ഇത് ഒക്ടോബർ അവസാനത്തിനും ഡിസംബറിനും ഇടയിൽ ആയിരിക്കാൻ ആണ് സാധ്യത. ലോഞ്ച് വൈകാൻ കാരണം ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. ഇതിൽ സ്നാപ്ഡ്രാഗൺ 8 Gen 4 ചിപ്സെറ്റ് ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് എയ്സ് 5 പ്രോ (Oneplus Ace 5 Pro) നെക്സ്റ്റ് ജെൻ ചിപ്പ് നൽകും എന്നതിനാൽ, ഉച്ചകോടിക്ക് തൊട്ട പിന്നാലെ ഒരു ലോഞ്ച് നടക്കാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നു. ഇത് സീരീസ് റിലീസ് നവംബറിലേക്കോ ഡിസംബറിലേക്കോ ആക്കുവാൻ സാധ്യത വർധിപ്പിക്കുന്നു.
വൺപ്ലസ് എയ്‌സ് 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ: ഔദ്യോഗിക വിശദാംശങ്ങൾ കുറവാണ് എങ്കിലും, ലീക്കുകൾ വൺപ്ലസ് എയ്‌സ് 5ൻ്റെ സാധ്യത ഉള്ള ഫീച്ചറുകളിലേക്ക് ഒരു സൂചന നൽകുന്നുണ്ട്. മൈക്രോ-കർവ്ഡ് ഡിസൈനോട് കൂടിയ 6.78 ഇഞ്ച് OLED ഡിസ്പ്ലേ ആണ് ഈ ഉപകരണത്തിന് ലഭിക്കുകയെന്ന് അഭ്യൂഹമുണ്ട്.
സ്‌ക്രീനിൽ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സുഗമമായ ദൃശ്യാനുഭവം നൽകുന്നു. വൺപ്ലസ് ഉപകരണങ്ങളുടെ സിഗ്നേച്ചർ ഫീച്ചറായ ഒരു അലേർട്ട് സ്ലൈഡറും ഇതിലൂടെ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതിൻ്റെ മുൻഗാമിയായ സ്‌നാപ്ഡ്രാഗൺ 8 Gen 2ൽ നിന്നുള്ള നവീകരണമായ Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റാണ് എയ്‌സ് 5ന് കരുത്ത് പകരുന്നത്.
ക്യാമറയുടെ ഫ്രണ്ടിൽ, എയ്‌സ് 5 ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. 50-മെഗാപിക്സൽ മെയിൻ സെൻസറം ഇതിൽ ഉണ്ടാകും. ഈ കോൺഫിഗറേഷൻ വൈവിധ്യമാർന്ന ഫോട്ടോഗ്രാഫി ഓപ്ഷനുകൾ അനുവദിച്ചേക്കാം. എന്നിരുന്നാലും മറ്റ് സെൻസറുകളുടെ കൃത്യമായ സവിശേഷതകൾ പുറത്ത് വന്നിട്ടില്ല. എയ്‌സ് 5നെ ആകർഷിക്കുന്ന മറ്റൊരു മേഖലയാണ് ബാറ്ററി ലൈഫ്.
100W വയർഡ് ചാർജിംഗ് സപ്പോർട്ടോട് കൂടിയ 6,200mAh ബാറ്ററി ഈ ഉപകരണത്തിന് ഉണ്ടായിരിക്കുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു. അങ്ങനെ ആണെങ്കിൽ മുൻഗാമിയായ 5,500mAh ബാറ്ററിയിൽ നിന്ന് ഇത് ശ്രദ്ധേയമായ വർദ്ധനവായിരിക്കും ഇതിൽ ഉണ്ടാകുക. ഇത് കൂടുതൽ ഉപയോഗ സമയവും വേഗത്തിലുള്ള ചാർജിംഗും വാഗ്ദാനം ചെയ്യുന്നു.
വൺപ്ലസ് എയ്സ് 5 പ്രോ: വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഈ സീരീസിലെ കൂടുതൽ ശക്തമായ വേരിയൻ്റായിരിക്കും വൺപ്ലസ് എയ്സ് 5 പ്രോ. പ്രോ മോഡലിനെ കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ലെങ്കിലും, ഡിസ്‌പ്ലേ, ബാറ്ററി കപ്പാസിറ്റി എന്നിങ്ങനെ ഉള്ള ചില സവിശേഷതകൾ സ്റ്റാൻഡേർഡ് എയസ് 5ലെ പോലെ തന്നെ ആകാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, പ്രോ വേരിയൻ്റിന് പ്രോസസ്സിംഗ് പവറും മൊത്തത്തിലുള്ള പ്രകടനവും മെച്ചപ്പെടുത്താൻ കഴിയും. ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോൺ അനുഭവം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടി ഉള്ളതായിരിക്കണം ഈ പ്രൊ വേരിയൻ്റ്. ഇനി ഗ്ലോബൽ ലോഞ്ചിനെ കുറിച്ച് ആയിരിക്കാം നിങ്ങളുടെ സംശയം.
2024 ജനുവരിയിൽ പുറത്തിറക്കിയ വൺപ്ലസ് എയ്‌സ് 3, ഗ്ലോബൽ മാർകറ്റിൽ വൺപ്ലസ് 12R ആയി പുനർനാമകരണം ചെയ്യപ്പെട്ടു. ഈ പ്രവണതയെ തുടർന്ന്, വൺപ്ലസ് എയ്‌സ് 5 ആഗോളതലത്തിൽ വൺപ്ലസ് 13R ആയി അനാവരണം ചെയ്യപ്പെടാം. എന്നിരുന്നാലും, ഈ വിശദാംശങ്ങൾ ഇപ്പോൾ വെറും ഊഹങ്ങൾ മാത്രമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








