Home
Mobile

സംശയിക്കേണ്ട, ഇത് നമ്മുടെ വൺപ്ലസ് 13R തന്നെ! വൺപ്ലസ് എയ്സ് 6 ഫീച്ചറുകൾ നേരത്തെ പുറത്തായി

വൺപ്ലസ് തങ്ങളുടെ അ‌ടുത്ത പ്രീമിയം സ്മാർ്ട്ടഫോൺ മോഡലുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഈമാസം 27ന് വൺപ്ലസ് 15 5ജി, വൺപ്ലസ് എയ്സ് 6 എന്നീ മോഡലുകൾ ​ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തിന് പിന്നാലെ നവംബറിൽ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും, എന്നാൽ ഇന്ത്യൻ ലോഞ്ചിന്റെ കൃത്യമായ തിയതി സ്ഥിരീകരിച്ചിട്ടില്ല. വൺപ്ലസ് എയ്സ് 6 ഇന്ത്യയിൽ വൺപ്ലസ് 15R എന്ന പേരിലാകും അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്. പ്രീമിയം വൺപ്ലസ് 15 5ജിയുടെ വില കുറഞ്ഞ ഓപ്ഷൻ എന്നതാണ് വൺപ്ലസ് 15R മോഡലിന്റെ പ്രത്യേകത.

ഇപ്പോൾ ലോഞ്ചിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ​ചൈനയിൽ അ‌വതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് എയ്സ് 6 5ജിയുടെ ഫീച്ചറുകൾ നേരത്തെ പുറത്തായിരിക്കുന്നു. ചൈന ടെലികോം വെബ്‌സൈറ്റിൽ ആണ് വരാൻ പോകുന്ന ഈ വൺപ്ലസ് ഫോണിന്റെ ഫീച്ചറുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടത്. OPPO PLQ110 എന്ന മോഡൽ നമ്പറിലുള്ള ലിസ്റ്റിങ് വരാൻ പോകുന്ന ഫോണിന്റെ ഫീച്ചറുകളിലേക്ക് നേരത്തെ വെളിച്ചം വീശുന്നുണ്ട്.

സംശയിക്കേണ്ട, ഇത് നമ്മുടെ വൺപ്ലസ് 13R തന്നെ! വൺപ്ലസ് എയ്സ് 6 ഫീച്ചറുകൾ

വൺപ്ലസ് എയ്സ് 6-ൽ Quicksilver, Flash White, Racing Black എന്നീ കളർ ഓപ്ഷനുകളുണ്ടാകുമെന്ന് നേരത്തെ പുറത്തുവന്നിരുന്നു. പുതിയ ലിസ്റ്റിംഗ് ഫോണിന്റെ അളവുകൾ, ഭാരം, ഗ്ലാസ് ബാക്ക് എന്നിവ സ്ഥിരീകരിക്കുന്നു. ​ചൈനയിൽ അ‌വതരിപ്പിക്കുന്ന എയ്സ് 6ൽ 7800mAh സൂപ്പർ-ലാർജ് ബാറ്ററി ഉണ്ടാകും. ഇത് ഈ നിരയിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് എന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ലഭ്യമായ വിവരങ്ങൾ പ്രകാരം വൺപ്ലസ് എയ്സ് 6 മോഡലിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

165Hz റിഫ്രഷ് റേറ്റ് സഹിതം 6.78 ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം കരുത്ത്, അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ പ്രതീക്ഷിക്കുന്നു.

സംശയിക്കേണ്ട, ഇത് നമ്മുടെ വൺപ്ലസ് 13R തന്നെ! വൺപ്ലസ് എയ്സ് 6 ഫീച്ചറുകൾ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും വൺപ്ലസ് എയ്സ് 6ൽ ഉണ്ടാകുക. അ‌തിൽ OIS ഉള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ-വൈഡ് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ പ്രതീക്ഷിക്കുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതോടൊപ്പം എത്തുമെന്ന് കരുതുന്നു.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർ​ഒഎസ് 16 അ‌ടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനം. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഇതിൽ ഉണ്ടാകും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP66/68/69/69K റേറ്റിങ് എന്നിവയും വൺപ്ലസ് എയ്സ് 6ൽ പ്രതീക്ഷിക്കാം.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou: B1I+B1C+B2a; GPS: L1+L5; GLONASS: G1; ഗലീലിയോ: E1+E5a; QZSS: L1+L5, NFC, USB ടൈപ്പ്-C USB 2.0 എന്നീ ഫീച്ചറുകളും വൺപ്ലസ് എയ്സ് 6ൽ ഇടംപിടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സംശയിക്കേണ്ട, ഇത് നമ്മുടെ വൺപ്ലസ് 13R തന്നെ! വൺപ്ലസ് എയ്സ് 6 ഫീച്ചറുകൾ

120W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7800mAh ബാറ്ററിയാണ് വൺപ്ലസ് എയ്സ് 6ൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയിൽ ഇത് വൺപ്ലസ് 15r മോഡലായി അ‌വതരിപ്പിക്കപ്പെടുമ്പോൾ ബാറ്ററി, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളിൽ വ്യത്യാസം ഉണ്ടാകും. ഇതിന്റെ വില അ‌ടക്കമുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോഴേ വ്യക്തമാകൂ.

More from GizBot

Best Mobiles in India

English summary
OnePlus Ace 6 features leaked ahead of launch. The features of this upcoming OnePlus phone were earlier revealed on the China Telecom website. This phone will be powered by the octa-core Snapdragon 8 Elite 3nm mobile platform. It is reported that this OnePlus Ace 6 will be launched in India along with the OnePlus 15 5G and will be called the OnePlus 15R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X