Home
Mobile

വൺപ്ലസ് 15 5ജിക്ക് വെറുതേ കൂട്ടുവന്നതല്ല, കാര്യമുണ്ട്! വൺപ്ലസ് എയ്സ് 6 5ജിയും ലോഞ്ച് ചെയ്തു

വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 15 5ജി ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഈ കരുത്തൻ സ്മാർട്ട്ഫോണിനൊപ്പം തന്നെ വൺപ്ലസ് എയ്സ് 6 (OnePlus Ace 6) 5ജി മോഡലും കമ്പനി ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. വൺപ്ലസ് 15 5ജിക്ക് കൂട്ട് വന്ന ഒരു സാധാരണ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് എയ്സ് 6 എന്ന് കരുതേണ്ട, വൺപ്ലസ് 15 5ജിയുടെ ഗാംഭീര്യത്തിന് ഒട്ടും കോട്ടം തട്ടാതെയും എന്നാൽ മികച്ച ഫീച്ചറുകളോടെയും ആണ് വൺപ്ലസ് എയ്സ് 6 എത്തിയിരിക്കുന്നത്.

ഈ എയ്സ് 6 5ജി ഫോണിന്റെ ഒരു പ്രത്യേകത എന്തെന്നാൽ അ‌ടുത്തമാസം വൺപ്ലസ് 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ അ‌തിൽ വൺപ്ലസ് 15 5ജിക്ക് ഒപ്പം വൺപ്ലസ് 15R എന്ന മോഡലായി എത്തുക ഈ വൺപ്ലസ് എയ്സ് 6 ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വെറുതേ കൂട്ടുവന്നതല്ല, കാര്യമുണ്ട്! വൺപ്ലസ് എയ്സ് 6 5G ലോഞ്ച് ചെയ്തു

60/90/120/144/165Hz ഇന്റലിജന്റ് സ്വിച്ചിംഗുള്ള 6.83-ഇഞ്ച് 1.5K 165Hz AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് എയ്സ് 6ൽ ഉള്ളത്. "ലിറ്റിൽ ഗോൾഡ് ലേബൽ" ഐ പ്രൊട്ടക്ഷൻ സ്റ്റാൻഡേർഡ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയ നെക്സ്റ്റ് ജനറേഷൻ "ബ്രൈറ്റ് ഐ പ്രൊട്ടക്ഷൻ" ടെക്നോളജിയും ഇതിൽ ഉണ്ട്. കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ലാഷ് വൈറ്റ്, ക്വിക്ക്‌സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്.

വൺപ്ലസ് എയ്സ് 6 ഫീച്ചറുകൾ

165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.83-ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

വെറുതേ കൂട്ടുവന്നതല്ല, കാര്യമുണ്ട്! വൺപ്ലസ് എയ്സ് 6 5G ലോഞ്ച് ചെയ്തു

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66/68/69/69K റേറ്റിങ്, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർOS 16, ഡ്യുവൽ സിം (നാനോ + നാനോ), റെയിൻ ടച്ച് ഫീച്ചർ, ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് "ടച്ച് ആൻഡ് ഡിസ്പ്ലേ സിങ്ക്",പുതിയ വിൻഡ് ചിപ്പ് ഗെയിമിംഗ് കോർ തുടങ്ങിയ ഫീച്ചറുകളും വൺപ്ലസ് എയ്സ് 6 -ൽ ഉണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou: B1I+B1C+B2a; GPS: L1+L5; GLONASS: G1; ഗലീലിയോ: E1+E5a; QZSS: L1+L5, NFC, USB ടൈപ്പ്-സി USB 2.0, 120W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7800mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വെറുതേ കൂട്ടുവന്നതല്ല, കാര്യമുണ്ട്! വൺപ്ലസ് എയ്സ് 6 5G ലോഞ്ച് ചെയ്തു

വൺപ്ലസ് എയ്സ് 6 വില

വൺപ്ലസ് എയ്സ് 6 5ജിയുടെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 2599 യുവാൻ (ഏകദേശം 32,205 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 35,920 രൂപ), 12GB+512GB വേരിയന്റിന് 3099 യുവാൻ (ഏകദേശം38,395 രൂപ), 16GB+512GB വേരിയന്റിന് 3399 യുവാൻ (ഏകദേശം42,110 രൂപ), 16GB+1TB വേരിയന്റിന് 3899 യുവാൻ (ഏകദേശം 48,310 രൂപ) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
OnePlus Ace 6 launched with Snapdragon 8 Elite 3nm chip. The phone features a 6.83-inch 1.5K 165Hz AMOLED display with intelligent switching up to 165Hz. Its 12GB+256GB base variant is priced at 2599 yuan (approximately Rs. 32,205). Reports say that the OnePlus Ace 6 model will be launched in India in November along with the OnePlus 15 5G model as the OnePlus 15r.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X