Home
Mobile

ചൈനയുടെ വ​ൺപ്ലസ് എയ്സ് 6T, നമുക്ക് വൺപ്ലസ് 15R; ഡിസംബർ 3ന് അ‌വിടെ ലോഞ്ച്, 17ന് ഇവിടെ ലോഞ്ച്

വൺപ്ലസ് തങ്ങളുടെ എയ്സ് സീരീസിലെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് എയ്സ് 6T (OnePlus Ace 6T) യുടെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഡിസംബർ 3ന് എയ്സ് 6T ​ചൈനയിൽ ലോഞ്ച് ചെയ്യും. ഇത് ലോഞ്ച് ചെയ്യുന്നത് ​ചൈനയിലാണെങ്കിലും ഇന്ത്യയുമായും ഈ ഫോൺ ലോഞ്ച് ബന്ധപ്പെട്ടിരിക്കുന്നു. കാരണം ​ചൈനയിൽ എയ്സ് 6T എന്ന പേരിൽ എത്തുന്ന ഈ സ്മാർട്ട്ഫോൺ ആണ് ആഗോളതലത്തിൽ വൺപ്ലസ് 15R മോഡലായി എത്തുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. അ‌തിനാൽ ഇതിലെ ഫീച്ചറുകൾ മനസിലാക്കിയാൽ വൺപ്ലസ് 15R ഫീച്ചറുകൾ മനസിലാക്കാനാകും.

നേരത്തെ വൺപ്ലസ് എയ്സ് 6 മോഡലാണ് വൺപ്ലസ് 15R ആയി അ‌വതരിപ്പിക്കപ്പെടുക എന്നാണ് കരുതിയിരുന്നത്. അ‌ങ്ങനെയിരിക്കെയാണ് ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വൺപ്ലസ് എയ്സ് 6T എത്തുന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഈ ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും വൺപ്ലസ് എയ്സ് 6T.

വ​ൺപ്ലസ് എയ്സ് 6T ലോഞ്ച് ഡിസംബർ 3ന്

അ‌തേപോലെ, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് ആഗോളതലത്തിൽ ആദ്യം അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ വൺപ്ലസ് 15R ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ന്റെ അതേ പ്രക്രിയയും ആർക്കിടെക്ചറും ഉപയോഗിച്ച് വൺപ്ലസും ക്വാൽക്കോമും സംയുക്തമായി വികസിപ്പിച്ചതും ഒപ്റ്റിമൈസ് ചെയ്തതുമായ ചിപ്സെറ്റ് ആണ് ഇത്.

ന്യൂജനറേഷൻ "Wind Chaser Gaming Kernel" ഈ ചിപ്സെറ്റ് ഉൾക്കൊള്ളുന്നു. AnTuTu 11 ബെഞ്ച്മാർക്കിൽ 3.56 ദശലക്ഷം എളുപ്പത്തിൽ മറികടക്കുകയും പൂർണ്ണ ഫ്രെയിം റേറ്റിൽ 165fps നേടുകയും ചെയ്യുന്ന ഈ ചിപ്സെറ്റ് സ്മാർട്ട്ഫോണുകൾ വിപണിയിലെ മുൻനിര മോഡലുകളായിമാറുമെന്ന് പ്രതീക്ഷിക്കുന്നു. 8000mAh+ ബാറ്ററി വൺപ്ലസ് എയ്സ് 6T അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വ​ൺപ്ലസ് എയ്സ് 6T ലോഞ്ച് ഡിസംബർ 3ന്

100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഈ ഫോണിൽ ഉണ്ടാകും എന്നാണ് സൂചന. മെറ്റൽ ഫ്രെയിം, ചെറുതും കുറഞ്ഞതുമായ മെറ്റൽ ക്യൂബ് ഡെക്കോ എന്നിവ ഉൾപ്പെടുന്ന ഡി​സൈനാണ് വൺപ്ലസ് എയ്സ് 6Tയ്ക്ക് ഉണ്ടാകുക. അൾട്രാ നാരോ ബെസലുകളുള്ള ഒരു വലിയ ഫ്ലാറ്റ് AMOLED സ്‌ക്രീൻ ഇതിൽ ഉണ്ട്.

165Hz റിഫ്രഷ് റേറ്റ് സഹിതമാകും എയ്സ് 6T എത്തുക. ഫ്ലാഷ് ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഇലക്ട്രിക് പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഒരു ഷോർട്ട്കട്ട് കീ ഉണ്ടാകും എന്നതാണ് എയ്സ് 6Tയുടെ മറ്റൊരു പ്രത്യേകത. ഇതേ ഫീച്ചറുകളെല്ലാം ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് 15R മോഡലിലും പ്രതീക്ഷിക്കാം.

വൺപ്ലസ് 15R ഇന്ത്യയിൽ ഡിസംബർ 17ന് ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ചില ഫീച്ചറുകളും സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തിൽ IP66, IP68, IP69, IP69K റേറ്റിങ് സഹിതമാണ് വൺപ്ലസ് 15R എത്തുകയെന്ന വിവരവും ഉൾപ്പെടുന്നു. മറ്റൊന്ന് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 ഔട്ട് ഓഫ് ബോക്സിൽ ഈ ഫോൺ എത്തും എന്നതാണ്.

വ​ൺപ്ലസ് എയ്സ് 6T ലോഞ്ച് ഡിസംബർ 3ന്

ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ് നിറങ്ങളിൽ ആണ് വൺപ്ലസ് 15R ഇന്ത്യയിൽ എത്തുക. ഗ്രീൻ ലൈൻ പ്രശ്‌നത്തിനെതിരെ ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ലൈഫ് ടൈം വാറന്റി വൺപ്ലസ് വാഗ്ദാനം ചെയ്യുന്നു. ഡിസംബർ 17- ലെ ലോഞ്ചിന് ശേഷം വൺപ്ലസ് ഇന്ത്യ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴി വൺപ്ലസ് 15R വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
The OnePlus Ace 6T will be launched on December 3. It will be the first smartphone to come with the Snapdragon 8 Gen 5 chip. The OnePlus Ace 6T will come in Flash Black, Phantom Green, and Electric Purple color options. The phone will be launched in India on December 17 as the OnePlus 15R, and it will be the first phone to be powered by the Snapdragon 8 Gen 5 globally.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X