ഏറ്റവും പുതിയ പ്രോസസറാണ്, 8000mAh-ന് മുകളിൽ ബാറ്ററിയുണ്ട്; വൺപ്ലസ് എയ്സ് 6T ലോഞ്ച് നവംബറിൽ തന്നെ
വൺപ്ലസ് തങ്ങളുടെ എയ്സ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നു. ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായി വൺപ്ലസ് എയ്സ് 6T (OnePlus Ace 6T) എന്ന മോഡലാണ് അവതരിപ്പിക്കുക. കഴിഞ്ഞ മാസം എയ്സ് 6 വൺപ്ലസ് പുറത്തിറക്കിയിരുന്നു. ഈ എയ്സ് 6 മോഡൽ ആഗോളതലത്തിൽ വൺപ്ലസ് 15r എന്ന പേരിൽ ലോഞ്ചിന് തയാറെടുക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഒരു പുതിയ മോഡൽ കൂടി ഈ സീരീസിലേക്ക് എത്തുന്നത്. വൺപ്ലസ് എയ്സ് 6Tയുടെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് ടീസറിലൂടെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു.
നവംബറിൽ തന്നെ എയ്സ് 6T ലോഞ്ച് ഉണ്ടാകുമെന്ന് വൺപ്ലസ് ടീസറിൽ പറയുന്നുണ്ട്. ഇതോടെ സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ പുതിയൊരു സംശയവും ഉണ്ടായിരിക്കുന്നു. ഇപ്പോൾ ലോഞ്ച് ചെയ്യാൻ പോകുന്ന എയ്സ് 6T മോഡലാണോ ഇനി വൺപ്ലസ് 15r ആയി എത്തുക എന്നതാണ് അത്. ഇക്കാര്യത്തിൽ വൺപ്ലസ് ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

കഴിഞ്ഞ ആഴ്ച വൺപ്ലസ് 15 ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തിരുന്നു. ഈ ഇവന്റിൽ വൺപ്ലസ് പറഞ്ഞത്, വൺപ്ലസ് 15R ഈ വർഷം അവസാനം ലോഞ്ച് ചെയ്യുമെന്നാണ്. വൺപ്ലസ് എയ്സ് 6T ആണോ അതോ വൺപ്ലസ് എയ്സ് 6 ആണോ വൺപ്ലസ് 15R ആയി പുറത്തിറങ്ങുക എന്നത് വൈകാതെ ഉറപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ്
ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയോടെയാകും വൺപ്ലസ് എയ്സ് 6T എത്തുക. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു ഫോൺ ആയിരിക്കും ഇത് എന്നാണ് കമ്പനി പറയുന്നത്. ടീസറിൽ ഫോണിന് ഒരു മെറ്റൽ ഫ്രെയിം കാണിക്കുന്നു.
ഒരു മികച്ച പെർഫോമൻസ് ഫ്ലാഗ്ഷിപ്പിനുള്ള പുതിയ ഓപ്ഷനായിരിക്കും വൺപ്ലസ് എയ്സ് 6T മോഡലെന്നും, അതിന്റെ ഗെയിമിംഗ് എക്സ്പീരിയൻസ് മികച്ചതായിരിക്കുമെന്നും കമ്പനിയുടെ ചൈനീസ് മേധാവി ലൂയിസ് ജി പറഞ്ഞു. 165fps ഗെയിമിംഗും സൂപ്പർ- മാക്സിമം ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന 165Hz സ്‌ക്രീൻ ഫോണിൽ ഉണ്ടായിരിക്കും.
യുവാക്കളെയാണ് ഈ മോഡലിലൂടെ തങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് വൺപ്ലസ് സമ്മതിച്ചിട്ടുണ്ട്. അതേസമയം വൺപ്ലസ് എയ്സ് 6T ഇന്ത്യയിൽ എത്തുമോയെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. ഈ മാസം തന്നെ എയ്സ് 6T ചൈനീസ് ലോഞ്ച് ഉണ്ടാകും എന്നതിനാൽ കൂടുതൽ ഡീറ്റെയിൽസ് പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു.
8000mAh-ലധികം ബാറ്ററി ശേഷി വൺപ്ലസ് എയ്സ് 6T മോഡലിന് ഉണ്ടാകും എന്ന് ലൂയിസ് ജി സൂചന നൽകി. അതിനാൽ മികച്ച പെർഫോമൻസിന് പുറമേ ബെസ്റ്റ് ബാറ്ററി ശേഷിയും ഈ വൺപ്ലസ് ഫോൺ അവതരിപ്പിക്കും എന്ന് ഉറപ്പിക്കാം. സ്മാർട്ട്ഫോൺ ഇൻഡ്സ്ട്രിയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടാനുള്ള ഒരു പ്രഖ്യാപനമാണ് ഈ മോഡൽ എന്നാണ് വൺപ്ലസ് വിശദീകരിക്കുന്നത്.
''എയ്സ് 6T-യിലെ "T" എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ച് അറിയാൻ നിങ്ങൾക്കെല്ലാവർക്കും ജിജ്ഞാസയുണ്ടെന്ന് എനിക്കറിയാം. ലളിതമായി പറഞ്ഞാൽ, T എന്നത് വൺപ്ലസിന്റെ കോർ പെർഫോമൻസ് DNA ആണ്, മുൻ T ജനറേഷനിൽ നിന്ന് മാറ്റമില്ല'' എന്ന് ലൂയിസ് ജി ഇതിന്റെ പേരിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പറഞ്ഞു.


Click it and Unblock the Notifications








