എന്തുകൊണ്ട് വൺപ്ലസ് ഏതൊരാളുടെയും ഇഷ്ടമോഡൽ ആകുന്നു?

By Shafik
|

എന്തുകൊണ്ടാണ് വൺപ്ലസ് ഫോണുകൾക്ക് ഇത്രയധികം വിപണിയിൽ സ്വാധീനം ചെലുത്താൻ സാധിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്ങനെ ലോകമൊട്ടുക്കും ഇത്രയധികം ആരാധകരുള്ള ഒരു ബ്രാൻഡ് ആയി മാറാൻ വൺപ്ലസ് എന്ന കമ്പനിക്ക് സാധിച്ചു? അതിന് കാരണങ്ങൾ അനവധിയുണ്ട്. അതിലേക്ക് ഒരു ചെറിയ തിരിഞ്ഞുനോട്ടം നടത്തുകയാണിവിടെ.

എന്തുകൊണ്ട് വൺപ്ലസ് ഏതൊരാളുടെയും ഇഷ്ടമോഡൽ ആകുന്നു?

2013 ൽ ആയിരുന്നു കമ്പനി തങ്ങളുടെ ആദ്യ മോഡൽ അവതരിപ്പിച്ചത്. കൂടുതൽ ലാഭം മാത്രമുണ്ടാക്കാനായി എങ്ങനെയെങ്കിലും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റൊഴിക്കുക എന്ന കമ്പനികളുടെ സ്ഥിരം ശൈലിയിൽ നിന്നും മാറി ചിന്തിച്ചായിരുന്നു കമ്പനിയുടെ തുടക്കവും വളർച്ചയും. ലോകം മൊത്തം അംഗീകരിക്കുന്ന എല്ലാവരിലും മതിപ്പുളവാക്കുന്ന ഫോണുകൾ ഉണ്ടാക്കുക എന്നതായിരുന്നു കമ്പനിയുടെ പ്രഥമ ലക്ഷ്യം

കമ്പനി എന്നതിനേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം

കമ്പനി എന്നതിനേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം

ഈയൊരു ഉദ്യമത്തിൽ കമ്പനി ഒറ്റക്കായിരുന്നില്ല. കമ്പനിയുടെ സമാന ചിന്താഗതി ഉള്ള മറ്റു പലരും കമ്പനിയോടൊപ്പമുണ്ടായിരുന്നു. ഇത്തരത്തിൽ ആശയങ്ങളുള്ള മറ്റു പലരെയും കമ്പനി കണ്ടുമുട്ടി. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന ആശയം അവരെയെല്ലാം ഒരുമിപ്പിച്ചു. നമുക്കേറെ പ്രിയപ്പെട്ട മൊബൈൽ ഗെയിം ആയ ആങ്ക്റി ബേർഡ്‌സിന്റെ സൃഷ്ടാവായ പീറ്റർ വെസ്റ്റർബാക്കയും ഇതിൽ പങ്കാളിയായത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

പീറ്റർ വെസ്റ്റർബാക്ക

പീറ്റർ വെസ്റ്റർബാക്ക

തന്റെ ജീവിതത്തിൽ പലപ്പോഴായി നടന്ന പല സംഭവങ്ങളും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളും അവയ്ക്ക് കണ്ട പരിഹാരങ്ങളുമെല്ലാം തന്നെ പിന്നീട് വൺപ്ലസിൽ ഉപയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വൺപ്ലസ് പുറത്തുവിട്ട ഒരു ചെറിയ വിഡിയോയിൽ അദ്ദേഹം വൺപ്ലസ് എന്ന കമ്പനി തന്റെ ജീവിതത്തെയും ജീവിതം വൺപ്ലസിനെയും എന്തുമാത്രം സ്വാധീനിച്ചു എന്ന് പറയുന്നുണ്ട്. വൺപ്ലസ്സിനെ പോലെ തന്നെ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പീറ്ററിന്റെ ജീവിതവും. തുടക്കം മുതലേ ഏറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവന്നിരുന്നു.

പീറ്ററിനെ പോലെ തന്നെ ഒട്ടനവധി ആളുകൾ വൺപ്ലസിൽ ഇതുപോലെ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരെയും ഒരുമിപ്പിക്കുന്നത് കമ്പനിയുടെ ആശയമായ 'നെവർ സെറ്റിൽ' എന്ന വാക്കിന്റെ ശക്തിയാണ്. വരും ദിവസങ്ങളിൽ വൺപ്ലസ് എന്ന കമ്പനിയെ കുറിച്ചും അതിന്റെ വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച സംഭവങ്ങളെ കുറിച്ചും അതിന്റെ ചെറുപ്പക്കാരനായ എന്നാൽ ഏറെ പ്രശസ്തനായ അമരക്കാരനെ കുറിച്ചുമെല്ലാം ഇവിടെ സംസാരിക്കാം.

 

വൺപ്ലസ് 6 വരുന്നു

വൺപ്ലസ് 6 വരുന്നു

ഒരു മൊബൈൽ ബ്രാൻഡ് എന്ന നിലയിൽ, OnePlus ഏറ്റവും ആകർഷണീയമായി രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ മാത്രം നിർമ്മിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാരണം ഉപയോക്താക്കൾ 'നെവർ സെറ്റിൽ' എന്ന വക്കിൽ എന്തുമാത്രം വിശ്വാസമർപ്പിച്ചോ ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ കമ്പനി ബാധ്യസ്ഥരാണ് എന്നത് തന്നെ. കമ്പനിയുടെ ഓരോ ഉൽപ്പന്നങ്ങളും ഇപ്പോൾ പുറത്തിറങ്ങുന്നതും കാത്തിരിക്കാൻ ആരാധകർ ഏറെയുണ്ട്. ഉടൻ പുറത്തിറങ്ങാൻ പോകുന്ന വൺപ്ലസ് 6ന്റെ സ്ഥിതിയും ഇത് തന്നെ. ലോകമൊട്ടുക്കും നിരവധി പേരാണ് ഇതിനായി കാത്തിരിക്കുന്നത്. ആ പ്രതീക്ഷകൾക്കൊത്ത ഒരു ഫോൺ തന്നെ ഇറങ്ങും എന്ന കാര്യം നമുക്ക് ഉറപ്പിക്കാം.

Best Mobiles in India

English summary
OnePlus is much more than just a smartphone brand. The brand is built on the ideology that its audience will never settle for anything less than the best.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X