Home
Mobile

പുതുവർഷത്തെ പുതിയ ഫോണുമായി വരവേൽക്കാം! ശരിക്കും ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി വൺപ്ലസ് സെയിൽ

കേട്ടാൽ ഞെട്ടുന്ന ഡിസ്കൗണ്ടുമായി വൺപ്ലസ് കമ്യൂണിറ്റി സെയിൽ എത്തുന്നു. പ്രീമിയം സ്മാർട്ട്ഫോണുകൾ, നോർഡ് സീരീസ് ഫോണുകൾ, ഫോൾഡബിൾ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഇയർബഡ്സുകൾ തുടങ്ങി നിരവധി പ്രോഡക്ടുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി വൺപ്ലസ് ഇന്ത്യ ഇന്ത്യയിൽ 'കമ്മ്യൂണിറ്റി സെയിൽ' പ്രഖ്യാപിച്ചു. ഡിസംബർ 6 മുതൽ ഡിസംബർ 17 വരെയാണ് ഈ ഓഫർ സെയിൽ നടക്കുക. വൻ ഡിസ്കൗണ്ടിന് പുറമേ ഉപഭോക്താക്കൾക്ക് 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ഈ സെയിൽ സമയത്ത് ലഭിക്കും. ICICI ബാങ്ക്, OneCard, RBL ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു.

വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിലെ (OnePlus Community sale) മികച്ച ഡീലുകൾ പരിചയപ്പെടാം. വൺപ്ലസ് 12 (OnePlus 12): ഇതിന്റെ ലോഞ്ച് വില 64,999 രൂപയാണ്. എന്നാൽ കമ്യൂണിറ്റി സെയിലിൽ 6,000 രൂപ സെയിൽ ഡിസ്കൗണ്ടും 7,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും സഹിതം 13000 രൂപയുടെ ഡിസ്കൗണ്ട് ഇതിന് ലഭിക്കും. അ‌തിനാൽ 51999 രൂപയ്ക്ക് ഇത് വാങ്ങാനാകും.

ശരിക്കും ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി വൺപ്ലസ് സെയിൽ

വൺപ്ലസ് 12R (OnePlus 12R): ഇതിന്റെ ലോഞ്ച് വില 39,999 രൂപയാണ്. കമ്യൂണിറ്റി സെയിലിൽ തിരഞ്ഞെടുത്ത വേരിയൻ്റുകൾക്ക് 6,000 രൂപ വരെ സെയിൽ ഡിസ്കൗണ്ടും 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും സഹിതം 9000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ ഇത് 30999 രൂപ വിലയിൽ വാങ്ങാനാകും.

വൺപ്ലസ് ഓപ്പൺ അപെക്സ് എഡിഷൻ (OnePlus Open Apex Edition): ഇതിന്റെ ലോഞ്ച് വില 1,49,999 രൂപയാണ്. ഓഫർ സെയിലിൽ 20,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 129999 രൂപയ്ക്ക് വാങ്ങാനാകും. വൺപ്ലസ് നോർഡ് 4 (OnePlus Nord 4): ​ഇതിന്റെ ലോഞ്ച് വില 29,999 രൂപയാണ്. 3,000 രൂപ സെയിൽ ഡിസ്കൗണ്ടും 2,000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം 25999 രൂപയ്ക്ക് ഇത് വാങ്ങാനാകും.

ശരിക്കും ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി വൺപ്ലസ് സെയിൽ

വൺപ്ലസ് നോർഡ് സിഇ 4 (OnePlus Nord CE 4): ഇതിന്റെ ലോഞ്ച് വില 24,999 രൂപയാണ്. 2,000 രൂപ സെയിൽ ഡിസ്കൗണ്ടും 1,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും സഹിതം 3000 രൂപ ഡിസ്കൗണ്ടിൽ 21999 രൂപയ്ക്ക് ഇത് കമ്യൂണിറ്റി സെയിൽ സമയത്ത് വാങ്ങാനാകും. കോംപ്ലിമെൻ്ററിയായി വൺപ്ലസ് ബഡ്സ് 2R ഇയർബഡ്സും ലഭിക്കും.

വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് (OnePlus Nord CE 4 Lite): ഇതിന്റെ ലോഞ്ച് വില 19,999 രൂപയാണ്. 2,000 രൂപ സെയിൽ ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ചേർന്ന് ആകെ 3000 രൂപ ഡിസ്കൗണ്ട് ഇതിന് ലഭിക്കും. അ‌തിനാൽ 17999 രൂപയ്ക്ക് വാങ്ങാം. കോംപ്ലിമെൻ്ററിയായി വൺപ്ലസ് ബുള്ളറ്റ് വയർലെസ് Z2 നെക്ക്ബാൻഡും ഇതോടൊപ്പം ലഭിക്കും.

വൺപ്ലസ് പാഡ് 2 (OnePlus Pad 2): ഇതിന്റെ ലോഞ്ച് വില 39,999 രൂപയാണ്. 2,000 രൂപ സെയിൽ ഡിസ്കൗണ്ടും 3,000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം 5000 രൂപ ഡിസ്കൗണ്ടിൽ ഇത് വാങ്ങാനാകും. വൺപ്ലസ് പാഡ് ഗോ (OnePlus Pad Go): ലോഞ്ച് വില 19,999 രൂപ. 3,000 രൂപ സെയിൽ ഡിസ്കൗണ്ടും 2,000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം 5000 രൂപ ഡിസ്കൗണ്ടിൽ ഇത് വാങ്ങാം.

ശരിക്കും ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി വൺപ്ലസ് സെയിൽ

വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് (OnePlus.in), ആമസോൺ, ഫ്ലിപ്പ്കാർട്ട്, മിന്ത്ര, തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിലും റിലയൻസ് ഡിജിറ്റൽ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്‌ട്രോണിക്‌സ് എന്നിവയുൾപ്പെടെ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നർ സ്റ്റോറുകളിലും വൺപ്ലസ് കമ്യൂണിറ്റി സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
OnePlus India has announced a 'Community Sale' in India with huge discounts on a range of products including premium smartphones, Nord series phones, foldable phones, tablets, earbuds and more. The sale will run from December 6 to December 17. In addition to the huge discounts, customers will also get up to 12 months of no-cost EMI during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X