Home
Mobile

ഇത്രയെങ്കിലും കിട്ടിയല്ലോ എന്ന് സമാധാനിക്കാം! വൺപ്ലസ് നോർഡ് CE5 5ജിക്ക് കമ്യൂണിറ്റി സെയിലിൽ ഡിസ്കൗണ്ട്

വൺപ്ലസ് തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിക്കൊണ്ട് കമ്യൂണിറ്റി സെയിൽ (OnePlus Community Sale) ആരംഭിച്ചിരിക്കുന്നു. തെരഞ്ഞെടുത്ത വൺപ്ലസ് സ്മാർട്ട്ഫോണുകൾ ബാങ്ക് ഡിസ്കൗണ്ടുകളുടെയും മറ്റും സഹായത്താൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ കമ്യൂണിറ്റി സെയിൽ ഉപയോക്താക്കൾക്ക് നേട്ടമാകും. ഏറ്റവും പുതിയ വൺപ്ലസ് 15 മുതൽ താഴോട്ട് വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് കമ്യൂണിറ്റി സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അ‌തിൽ 25000 രൂപയിൽ താഴെ ബജറ്റിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള ഓപ്ഷനാണ് വൺപ്ലസ് നോർഡ് സിഇ5 5ജി (OnePlus Nord CE5 5G).

ഈ വർഷം ജൂ​ലൈയിൽ വൺപ്ലസ് ഇന്ത്യയിൽ അ‌വതരിപ്പിച്ച മോഡലാണ് വൺപ്ലസ് നോർഡ് CE5 5ജി. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമാണ് യഥാർഥ വില.

വൺപ്ലസ് നോർഡ് CE5 5ജിക്ക് കമ്യൂണിറ്റി സെയിലിൽ ഡിസ്കൗണ്ട്

വൺപ്ലസ് കമ്യൂണിറ്റി സെയിലിൽ ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെയാണ് വൺപ്ലസ് നോർഡ് CE5 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഔ​ദ്യോഗിക വെബ്​സൈറ്റിൽ ഓഫർ സെയിലിന്റെ ഭാഗമായി 1250 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. ആദ്യ നോട്ടത്തിൽ ഇത് അ‌ത്ര വല്യ ഡിസ്കൗണ്ട് ആണോ എന്ന് സംശയം തോന്നിയേക്കാം. എന്നാൽ നിലവിലെ വില സാഹചര്യം പരിഗണിക്കുമ്പോൾ ഇത്രയെങ്കിലും ഡിസ്കൗണ്ട് കിട്ടിയത് ഭാഗ്യമെന്നേ പറയാനാകൂ.

ചിപ് ക്ഷാമത്തെ തുടർന്ന് ഡിമാൻഡ് വർധിച്ചതിനാൽ ചിപ്പുകൾക്ക് വില ഉയർന്നു. അ‌തിനാൽ സ്മാർട്ട്ഫോണുകൾക്ക് വില കൂട്ടേണ്ട സാഹചര്യമാണ് പൊതുവിൽ വിപണിയിലുള്ളത്. ഐക്യൂ, വി​വോ, സാംസങ് തുടങ്ങിയ വിവിധ ബ്രാൻഡുകളും തങ്ങൾ നേരത്തെ ഇറക്കിയ സ്മാർട്ട്ഫോണുകൾക്ക് 1000 രൂപയും 2000 രൂപയുമൊക്കെ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ വൺപ്ലസ് ഈ മോഡലിന് വില കൂട്ടാതിരുന്നത് തന്നെ മഹാഭാഗ്യം എന്നേ പറയാനാകൂ.

വൺപ്ലസ് നോർഡ് CE5 5ജിക്ക് കമ്യൂണിറ്റി സെയിലിൽ ഡിസ്കൗണ്ട്

ഇപ്പോൾ ആമസോൺ കമ്യൂണിറ്റി സെയിൽ ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന വിലയെക്കാൾ കുറഞ്ഞ വിലയിൽ നോർഡ് സിഇ5 നേരത്തെ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പഴയ കഥ ഓർത്തിരുന്നിട്ട് കാര്യമില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നോർഡ് സിഇ5ന് ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാകുന്നതിനെക്കാൾ അ‌ൽപ്പം കൂടി മെച്ചപ്പെട്ട ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാകും എന്നാണ്.

ആമസോണിലും യഥാർഥ വിലയായ 24999 രൂപയ്ക്ക് തന്നെയാണ് നോർഡ് സിഇ5 അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 23499 രൂപയ്ക്ക് വാങ്ങാനാകും. 25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച വൺപ്ലസ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

6.77-ഇഞ്ച് (2392×1080 പിക്സൽസ്) FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 3.35Ghz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ, ആം മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്.

വൺപ്ലസ് നോർഡ് CE5 5ജിക്ക് കമ്യൂണിറ്റി സെയിലിൽ ഡിസ്കൗണ്ട്

1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 112° അൾട്രാ-വൈഡ് ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഓക്സിജൻ OS 15 (4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ,80W SuperVOOC ഫാസ്റ്റ് ചാർജിങ്, 7100mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
OnePlus Community Sale has started. As part of this sale, the OnePlus Nord CE5 5G is now available with a discount. The original price of the OnePlus Nord CE5 5G is Rs 24,999 for the 8GB + 128GB base variant, Rs 26,999 for the 8GB + 256GB variant, and Rs 28,999 for the 12GB + 256GB variant. A bank discount of Rs 1500 is available on this phone on Amazon. So, you can get the starting model for Rs 23,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X