Home
Mobile

വൺപ്ലസ് ഈ മാസം വൺപ്ലസ് നോർഡ് എൻ 10 5 ജി, വൺപ്ലസ് നോർഡ് എൻ 100 അവതരിപ്പിച്ചേക്കും

വൺപ്ലസ് നോർഡ് സീരീസിന് ഈ മാസം ഒരു പുതിയ വേരിയന്റ് ലഭിക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. ഈ അഭ്യുഹങ്ങളിൽ വരുന്ന വൺപ്ലസ് നോർഡ് എൻ 10 5 ജി, വൺപ്ലസ് നോർഡ് എൻ 100 എന്നിവ ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്നു. ഈ ഫോണുകൾ യുഎസ് വിപണിയിൽ പുറത്തിറക്കുമെന്നും പറയുന്നുണ്ട്. ഒക്ടോബർ 14 ന് വൺപ്ലസ് 8 ടി അവതരിപ്പിക്കാൻ വൺപ്ലസ് തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഈ ചടങ്ങിൽ കമ്പനിക്ക് വൺപ്ലസ് നോർഡ് എൻ 10 5 ജി, വൺപ്ലസ് നോർഡ് എൻ 100 ഫോണുകൾ സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വൺപ്ലസ് നോർഡ് എൻ 10, വൺപ്ലസ് നോർഡ് എൻ 100 സ്മാർട്ട്ഫോണുകൾ ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്ന് ടിപ്പ്സ്റ്റർ മുകുൾ ശർമ ട്വീറ്റ് ചെയ്തു. ബന്ധപ്പെട്ട ട്വീറ്റുകളിൽ, ഈ ഫോണുകൾ യുഎസിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇത് പുറത്തിറക്കാൻ സാധ്യതയില്ലെന്നും ശർമ്മ കുറിച്ചു. ഈ ഫോണുകൾ തുടക്കത്തിൽ യു‌എസ് വിപണിയിൽ ലോഞ്ച് ചെയ്യുവാൻ സാധ്യതയുണ്ട്. പിന്നീട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും.

വൺപ്ലസ് നോർഡ് എൻ 100

വൺപ്ലസ് നോർഡ് യുഎസിൽ ലോഞ്ച് ചെയ്തിട്ടില്ലാത്തതിനാൽ, ഈ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് നടക്കാനിടയില്ല. വൺപ്ലസ് നോർഡ് എൻ 10, വൺപ്ലസ് നോർഡ് എൻ 100 എന്നിവ യുഎസ് വിപണിക്ക് മാത്രമായി രൂപകൽപ്പന ചെയ്തേക്കാം. തീർച്ചയായും, കമ്പനിയിൽ‌ നിന്നും ഈ വിഷയത്തിൽ‌ ഇതുവരെ കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ല. വൺ‌പ്ലസ് നോർ‌ഡ് സീരീസിലെ ഒരു പുതിയ ഫോണിന്റെ വരവിനെ കുറിച്ച് ഇപ്പോൾ ടെക് ലോകത്ത് ധാരാളം അഭ്യൂഹങ്ങൾ പരക്കുന്നു.

വൺപ്ലസ് നോർഡ് എൻ 10 5 ജി: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

വൺപ്ലസ് നോർഡ് എൻ 10 5 ജി: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

കഴിഞ്ഞ ചോർച്ചകൾ സൂചിപ്പിക്കുന്നത് വൺപ്ലസ് നോർഡ് എൻ 10 ന് ഏകദേശം 400 ഡോളർ (ഏകദേശം 29,500 രൂപ) വില വരുന്നുണ്ടെന്നാണ്. 90 ഹെർട്സ് റിഫ്രഷ് റെറ്റിനൊപ്പം 6.49 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ അവതരിപ്പിക്കാൻ ഇത് ടിപ്പ് ചെയ്‌തിരിക്കുന്നു. 6 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 690 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇന്റർനാൽ സ്റ്റോറേജ് 128 ജിബി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 64 മെഗാപിക്സലിന്റെ പ്രധാന ക്യാമറ, മറ്റൊരു 8 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടർ, കൂടാതെ 2 മെഗാപിക്സൽ ഷൂട്ടർ എന്നിവ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റിൽ ക്വാഡ് ക്യാമറ സെറ്റപ്പ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
This month, the OnePlus Nord series will receive new entrants if a new rumour is to be believed. It is said that the rumoured OnePlus Nord N10 5 G and OnePlus Nord N100 will be launched as early as the end of October. It is suspected that these phones are being launched in the US market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X