Home
Mobile

വൺപ്ലസ് വാങ്ങുന്നവർക്ക് ദീപാവലി കളറാകും; സ്പെഷ്യൽ ഡിസ്കൗണ്ടുമായി എത്തുന്ന വൺപ്ലസ് ഫോണുകൾ

ദീപാവലി അ‌ടുത്തതോടെ ഇ-കൊമേഴ്സ് ​സൈറ്റുകളിൽ ദീപാവലി ഓഫർ സെയിലുകൾ പൊടിപൊടിക്കുകയാണ്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ വൺപ്ലസും ദീപാവലി ആഘോഷമാക്കാൻ കിടിലൻ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങി വിവിധ വൺപ്ലസ് ഡി​വൈസുകൾക്കെല്ലാം ഓഫറുണ്ട്.

വൺപ്ലസ് പ്രഖ്യാപിച്ച ദീപാലവി ഓഫർ സെയിലിൽ സ്പെഷ്യൽ ഡിസ്കൗണ്ടുകളോടെ എത്തുന്ന രണ്ട് സ്മാർട്ട്ഫോണുകളാണ് വൺപ്ലസ് 11 ആർ 5 ജി, വൺപ്ലസ് 10 ആർ 5 ജി എന്നിവ. ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഇപ്പോൾ പരിഗണിക്കാവുന്ന മികച്ച രണ്ട് വൺപ്ലസ് ഫോണുകൾ ആണിവ.

സ്പെഷ്യൽ ഡിസ്കൗണ്ടുമായി വൺപ്ലസ്, വാങ്ങുന്നവർക്ക് ദീപാവലി കളറാകും

ഇപ്പോൾ പ്രഖ്യാപിച്ച ദീപാവലി ഓഫറിന്റെ ഭാഗമായി വൺപ്ലസ് 11R 5G, വൺപ്ലസ് 11R 5G സോളാർ റെഡ് സ്പെഷ്യൽ എഡിഷൻ എന്നിവ 2,000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. കൂടാതെ 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈസമയത്ത് ഉപയോക്താക്കൾക്ക് ലഭിക്കും.

വൺപ്ലസ് 10ആർ 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും 7,000 രൂപയുടെ പ്രത്യേക പ്രൈസ് കൂപ്പണും ലഭിക്കും. വൺപ്ലസ് 10 പ്രോ 5ജി, വൺപ്ലസ് 10ടി 5ജി ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും യഥാക്രമം 14,000 രൂപയുടെയും 10,000 രൂപയുടെയും പ്രത്യേക പ്രൈസ് കൂപ്പണുമുണ്ട്.

സ്പെഷ്യൽ ഡിസ്കൗണ്ടുമായി വൺപ്ലസ്, വാങ്ങുന്നവർക്ക് ദീപാവലി കളറാകും

വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ എന്നിവയ്ക്ക് പുറമേ, വൺപ്ലസ് എക്‌സ്പീരിയൻസ് സ്റ്റോറുകൾ, ഓഫ്‌ലൈൻ പാർട്ണർ സ്റ്റോറുകൾ എന്നിവയിൽ ഐസിഐസിഐ ബാങ്ക്, വൺകാർഡ് ഉപഭോക്താക്കൾക്ക് ബാങ്ക് ഡിസ്‌കൗണ്ട് ഓഫറുകൾ ലഭിക്കും. ഇതിൽ വൺപ്ലസ് 11R 5G സോളാർ റെഡ് സ്പെഷ്യൽ എഡിഷൻ അ‌ടുത്തിടെ അ‌വതരിപ്പിച്ച സ്മാർട്ട്ഫോണാണ്.

വൺപ്ലസ് 11R 5G സോളാർ റെഡ് സ്പെഷ്യൽ എഡിഷന്റെ പ്രത്യേകതകൾ: സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രൊസസർ കരുത്തുമായി ബ്രാൻഡിന്റെ ഐക്കണിക് ചുവപ്പ് നിറത്തിൽ ആണ് കഴിഞ്ഞമാസം ഈ ഫോൺ അ‌വതരിപ്പിച്ചത്. 18 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോൺ പ്രകടനത്തിന്റെ കാര്യത്തിൽ വളരെ കരുത്തനാണ്.

മുൻനിര വൺപ്ലസ് 11 സീരീസിൽ നിന്ന് കടമെടുത്ത അത്യാധുനിക റാം-വിറ്റ സാങ്കേതികവിദ്യയാണ് ഫോണിന് കരുത്തുപകരുന്ന പ്രത്യേകതകളിലൊന്ന്. ഒരേസമയം 50 ആപ്ലിക്കേഷനുകൾ വരെ സുഗമമായി പ്രവർത്തിക്കാൻ ഈഫോണിന് കഴിയുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഇതിലെ മെച്ചപ്പെടുത്തിയ റാം ആപ്ലിക്കേഷനുകൾ ഏകദേശം 6 ശതമാനം വേഗത്തിൽ തുറക്കുകയും റിസോഴ്‌സ്-ഇന്റൻസീവ് ടാസ്‌ക്കുകളിലെ കാലതാമസം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് വൺപ്ലസ് പറയുന്നു.

സ്പെഷ്യൽ ഡിസ്കൗണ്ടുമായി വൺപ്ലസ്, വാങ്ങുന്നവർക്ക് ദീപാവലി കളറാകും

കൂടാതെ ഗെയിമിംഗ് സമയത്ത് സെക്കൻഡിൽ 59.46 ഫ്രെയിമുകളുടെ ശരാശരി എഫ്പിഎസ് ഈ ഫോൺ നിലനിർത്തുമെന്ന് വൺപ്ലസ് പറയുന്നു. 50എംപിയാണ് റിയർ ക്യാമറ. 120° ഫീൽഡ് വ്യൂ ഉള്ള 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി മാക്രോ ലെൻസ് എന്നിവയും ഇടം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

5000mAh ബാറ്ററിയും 100W SUPERVOOC ചാർജറുമായാണ് ഫോൺ വരുന്നത്. 25 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഫോണിന് കഴിയുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഈ വർഷം ആദ്യം വൺ പ്ലസ് അവതരിപ്പിച്ച വൺപ്ലസ് 11 ആറിന്റെ സ്പെഷ്യൽ എഡിഷൻ എന്ന നിലയ്ക്കാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്.

More from GizBot

Best Mobiles in India

English summary
OnePlus has announced huge discounts and special offers to celebrate Diwali. There is an offer on various OnePlus devices like phones and tablets. As part of the offer, OnePlus 11R 5G and OnePlus 11R 5G Solar Red Special Edition can be availed at a discount of Rs 2,000. Also, users will get a no cost EMI option of up to 9 months during this time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X