വൺപ്ലസ് 12 വാങ്ങിയാൽ ബഡ്സ് പ്രോ 2 ഫ്രീ, 42999 രൂപയുടെ ഫോൺ 32999 രൂപയ്ക്ക്; വൺപ്ലസ് ദീപാവലി ഓഫറുകൾ...
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് (OnePlus) തങ്ങളുടെ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു. വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾ, ടിഡബ്ലുഎസ് ഇയർബഡ്സുകൾ, പാഡുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ഈ ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായി വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ സെപ്റ്റംബർ 27 മുതലാണ് ഉത്സവകാലം കണക്കിലെടുത്തുള്ള ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുക. എന്നാൽ പ്രൈം അംഗങ്ങൾക്ക് 26 മുതൽ തന്നെ ഡീലുകളിലേക്ക് ആക്സസ് ലഭ്യമാകും. വൺപ്ലസിന്റെ വിവിധ പ്രോഡക്ടുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സഹായിക്കും.
തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺപ്ലസ് ദീപാവലി ഓഫറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോണുകൾക്കെല്ലാം ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകൾ ഉറപ്പാക്കിയിട്ടുണ്ട് എന്ന് വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല വൺപ്ലസിന്റെ വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ഇയർബഡുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

വൺപ്ലസ് 12, വൺപ്ലസ് 12R, വൺപ്ലസ് നോർഡ് 4, വൺപ്ലസ് നോർഡ് CE4, വൺപ്ലസ് നോർഡ് CE4 ലൈറ്റ്, വൺപ്ലസ് ഓപ്പൺ അപ്പെക്സ് എഡിഷൻ, വൺപ്ലസ് പാഡ് 2, വൺപ്ലസ് പാഡ് ഗോ, വൺപ്ലസ് വാച്ച് 2, വൺപ്ലസ് ബഡ്സ് 3 തുടങ്ങി നിരവധി ഡിവൈസുകൾക്ക് ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായി വൺപ്ലസ് ഡിസ്കൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്.
വൺപ്ലസിന്റെ നിലവിലെ ഏറ്റവും പ്രധാന സ്മാർട്ട്ഫോൺ മോഡലാണ് വൺപ്ലസ് 12 (OnePlus 12). ഇന്ത്യയിൽ 64,999 രൂപ പ്രാരംഭ വിലയിലാണ് ഈ വൺപ്ലസ് മോഡലിന്റെ അടിസ്ഥാന വേരിയന്റ് (12GB+256GB) ലോഞ്ച് ചെയ്തത്. ഇപ്പോൾ ദീപാവലി ഓഫറിന്റെ ഭാഗമായി 7,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും 2,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഈ ഫോണിന് ലഭിക്കും. അതിനാലിത് 55,999 രൂപയ്ക്ക് സ്വന്തമാക്കാനാകും.

വൺപ്ലസ് 12R (OnePlus 12R): ഇതിന്റെ 8GB+256GB അടിസ്ഥാന വേരിയന്റ് 42,999 രൂപ വിലയിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ, 3,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും 5000 രൂപയുടെ താത്കാലിക വിലക്കുറവും ആർസിസി അംഗങ്ങൾക്ക് 2000 രൂപ ഡിസ്കൗണ്ടും വൺപ്ലസ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ 32,999 രൂപയ്ക്ക് ദീപാവലി സെയിലിൽ ഇത് സ്വന്തമാക്കാനാകും.
വൺപ്ലസ് നോർഡ് 4 (OnePlus Nord 4): ഈ വൺപ്ലസ് ജനപ്രിയ മോഡലിന്റെ അടിസ്ഥാന വേരിയന്റ് (8GB+128GB) 29,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ദീപാവലി സെയിലിന്റെ ഭാഗമായി 2,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും 2,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഈ ഫോണിന് ലഭിക്കും. അതിനാലിത് 25,999 രൂപ വിലയിൽ സ്വന്തമാക്കാം.
വൺപ്ലസ് നോർഡ് സിഇ4 (OnePlus Nord CE4): ഈ വൺപ്ലസ് മോഡലിന്റെ അടിസ്ഥാന (8GB+128GB) വേരിയന്റ് 24,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ദീപാവലി ഓഫർ സെയിലിൽ 1,500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും 1500 രൂപയുടെ താത്കാലിക വിലക്കുറവും ഈ ഫോണിന് ലഭിക്കും. അതിനാൽ 21,999 രൂപ വിലയിൽ ഇത് സ്വന്തമാക്കാം.

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് (OnePlus Nord CE4 Lite): 19,999 രൂപ വിലയിലാണ് ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റ് (8GB+128GB) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ദീപാവലി ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി 2,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാകും. അതിനാൽ ഇത് 16,999 രൂപയ്ക്ക് വാങ്ങാം.


Click it and Unblock the Notifications