Home
Mobile

ഒരു കപ്പ് കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും സർവീസ് നടത്തിക്കൊടുത്ത് വൺപ്ലസ്!

സ്മാർട്ഫോൺ ആവട്ടെ, മറ്റെന്തെങ്കിലും ഉല്പന്നമാകട്ടെ, നമ്മൾ വാങ്ങുമ്പോൾ പരമപ്രധാനമായി ശ്രദ്ധിക്കുന്ന, അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മികവുറ്റ വില്പനാന്തര സർവീസ് ഉണ്ടോ എന്നത്. ഇവിടെ പല കമ്പനികളും വേണ്ടത്ര നിലവാരം പുലർത്താത്തതും ഈ കാര്യത്തിൽ ആണ്. മികച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ട് അതിന് വേണ്ടത്ര രീതിയിലുള്ള ഒരു സർവീസ് ലഭ്യമാക്കിയില്ലെങ്കിൽ പിന്നെന്തുകാര്യമാണ്.

ഒരു കപ്പ് കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും സർവീസ് നടത്തിക്കൊടുത്ത് വൺപ

ഇവിടെ എല്ലാ കമ്പനികളെയും കുറിച്ചല്ല, പറയുന്നത്. ചുരുക്കം ചില കമ്പനികൾ എങ്കിലും വില്പനാന്തര സർവീസ് മികവുറ്റ രീതിയിൽ നൽകുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്തായാലും പറഞ്ഞുവരുന്നത് വൺപ്ലസ് കമ്പനിയെ കുറിച്ചാണ്. മികച്ച ഫോണുകളോടൊപ്പം മികച്ച വില്പനാന്തര സർവീസ് നൽകുക കൂടെ ചെയ്യുന്ന സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് സർവീസ് രംഗത്ത് ചില പുത്തൻ സാധ്യതകൾ തുറന്നുവെക്കുകയാണ്.

എന്നും മികച്ച സേവനങ്ങളൊരുക്കുന്ന വൺപ്ലസ്

എന്നും മികച്ച സേവനങ്ങളൊരുക്കുന്ന വൺപ്ലസ്

ഒരു സ്മാർട്ഫോൺ കമ്പനി എന്ന നിലയിൽ വൺപ്ലസ് ഏറെ ശ്രദ്ധ നേടുന്നതും ഇവിടെയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി അതിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന കമ്പനി അതോടൊപ്പം തന്നെ മികച്ച സർവീസ് സൗകര്യങ്ങളും ഒരുക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ്. അതിന്റെ തെളിവുകളാണ് രാജ്യത്ത്പലയിടങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വൺപ്ലസ് സർവീസ് സെന്ററുകൾ.

വൺപ്ലസ് 3, വൺപ്ലസ് 3T, വൺപ്ലസ് 5 എന്നുതുടങ്ങി ഒടുവിൽ എത്തിയ വൺപ്ലസ് 6 വരെ എടുത്തുനോക്കുമ്പോൾ അറിയാം മികച്ച ഒരുപിടി ഉൽപ്പന്നങ്ങളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വെറും ഉൽപ്പന്നങ്ങൾ മാത്രം അവതരിപ്പിച്ചു പോകാതെ മികച്ച ഒരുപിടി സേവനങ്ങളും ഈ ഫോണുകൾക്ക് എല്ലാം തന്നെ കമ്പനി വിൽപ്പനക്ക് ശേഷവും ഒരുക്കുന്നുണ്ട്.

 

രാജ്യത്താകമാനം 16 എക്ലൂസീവ് സർവീസ് സെന്ററുകൾ

രാജ്യത്താകമാനം 16 എക്ലൂസീവ് സർവീസ് സെന്ററുകൾ

വൺപ്ലസിന്റെ എക്‌സ്‌പീരിയൻസ് സ്റ്റോറുകളും എക്ലൂസീവ് സർവീസ് സെന്ററുകളും ഇതിന്റെ ഭാഗമായി രാജ്യത്താകമാനം പ്രവർത്തിക്കുന്നുമുണ്ട്. മുംബൈ, ചെന്നൈ, ഡൽഹി, ബംഗളുരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ അടക്കം മൊത്തം 16 എക്ലൂസീവ് സർവീസ് സെന്ററുകകളാണ് രാജ്യത്തുടനീളം കമ്പനിക്കുള്ളത്. അതുപോലെ ബംഗളുരുവിലും ജയ്‌പൂരിലും ഓരോ പുതിയ സർവീസ് സെന്ററുകൾ വീതവും കമ്പനി ഉടൻ തുറക്കുന്നുണ്ട്.

'കോഫീ എക്സ്പീരിയൻസ്'

'കോഫീ എക്സ്പീരിയൻസ്'

എന്തായാലും ഇതിനെല്ലാം പുറമെയായി ഈ സർവീസ് സെന്ററുകളിൽ കമ്പനി പുതുതായി അവതരിപ്പിക്കുന്ന ഒരു സേവനത്തെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. 'കോഫീ എക്സ്പീരിയൻസ്' എന്ന പേരിൽ ഈ സർവീസ് സെന്ററുകളിൽ എത്തുന്നവർക്ക് വളരെ പെട്ടെന്നുള്ള സർവീസ് ഒരു കപ്പ് കാപ്പിയുടെ ചൂട് അറിഞ്ഞുകൊണ്ട് ലഭ്യമാക്കുന്നതാണ് ഈ സേവനം. ശാന്തമായി ഒരു കപ്പ് കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും ഫോൺ സർവീസ് ചെയ്തു കഴിഞ്ഞിരിക്കും എന്ന് സാരം.

ഒരു മണിക്കൂറിനുള്ളിൽ എന്നുപറയുമ്പോൾ

ഒരു മണിക്കൂറിനുള്ളിൽ എന്നുപറയുമ്പോൾ

ഒരു മണിക്കൂറിനുള്ളിൽ എന്നുപറയുമ്പോൾ ഒന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കും. ഇതെങ്ങനെ സാധ്യമാകും എന്ന്. പക്ഷെ നമ്മൾ അറിയേണ്ട ഒന്നുണ്ട്. സ്മാർട്ഫോണുകളിൽ ഉണ്ടാകുന്ന 70 ശതമാനം തകരാറുകളും ഒരു മണിക്കൂറിനുള്ളിൽ തന്നെ പരിഹരിക്കാൻ സാധിക്കുന്നവയാണ്. 90 ശതമാനം പ്രശ്നങ്ങളും രണ്ടു മണിക്കൂർ പരമാവധി എടുത്താൽ തന്നെ പരിഹരിക്കാവുന്നതുമാണ്. അതല്ലാതെ വരുന്ന ചുരുക്കം ചിലത് മാത്രമേ ദിവസങ്ങൾ എടുക്കുകയുള്ളൂ.

കമ്പനിയുടെ ശ്രമം

കമ്പനിയുടെ ശ്രമം

പലപ്പോഴും നമ്മൾ സമീപിക്കുന്ന സർവീസ് സെന്ററുകൾ ഒരു പ്രത്യേക ഫോണിന് മാത്രമുള്ളതല്ല എങ്കിൽ അല്ലെങ്കിൽ വേണ്ടത്ര ഒരു സ്വീകാര്യത കിട്ടാത്ത സർവീസ് സെന്ററുകൾ ആണെങ്കിൽ ആ അവസരങ്ങളിലാണ് അവ പരിഹരിക്കപ്പെടാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുന്നത്. എന്നാൽ ഇവിടെ വൺപ്ലസ് സർവീസ് സെന്ററുകളിൽ ആ രീതിയിലുള്ള ഒരു പ്രശ്നം നിങ്ങൾക്ക് അനുഭവപ്പെടേണ്ടി വരില്ല. എല്ലാം ഒരു കപ്പ് കാപ്പി കുടിച്ചുകഴിയുന്നതോടെ തീരും.

ഇന്ത്യ പോലെ സ്മാർട്ഫോൺ വിപണി ഏറെ മുന്നിട്ട് നിൽക്കുന്ന മാസം തോറും ആളുകൾ ഫോണുകൾ മാറ്റി വാങ്ങിക്കൊണ്ടിരിക്കുന്ന ഒപ്പം ആഴ്ച തോറും ഓരോ കമ്പനികൾ തങ്ങളുടെ വ്യത്യസ്തങ്ങളായ മോഡലുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പിടിച്ചു നിൽക്കണമെങ്കിലും അതിലുപരി നല്ലൊരു ബ്രാൻഡ് എന്ന പേര് നേടിയെടുക്കണമെങ്കിലും ഇത്തരം ശ്രമങ്ങൾ ഓരോ കമ്പനികളുടെ ഭാഗത്തു നിന്നും കൂടിയേ തീരൂ. അതാണ് വൺപ്ലസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും പ്രാബല്യമാക്കുന്നതും.

 

Best Mobiles in India

English summary
OnePlus Exclusive Service Centres: Premium smartphone users deserve premium service support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X