ഇതാണ് മോനേ ഡീൽ! വൺപ്ലസ് 13R വാങ്ങാം, 7000 രൂപ ഡിസ്കൗണ്ടിൽ; എതിരാളികൾ നടുങ്ങും
ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ വരുന്നത് കണക്കിലെടുത്ത് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്വന്തം നിലയ്ക്കും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ അവരുടേതായ നിലയ്ക്കും ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ ഫെസ്റ്റിവൽ സെയിൽ പ്രഖ്യാപിക്കുകയും ഡീലുകൾ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വൺപ്ലസിന്റെ ഈ ഡീൽ പുറത്തുവന്നതോടെ എതിരാളികൾ ഒന്ന് പതറിയേക്കും, കാരണം വൺപ്ലസിന്റെ കരുത്തൻ മോഡലായ വൺപ്ലസ് 13R (OnePlus 13R) 35000 രൂപയോടടുത്ത വിലയിൽ ഈ വരുന്ന ഫെസ്റ്റിവൽ സെയിലിൽ ഉപയോക്താക്കൾക്ക് വാങ്ങാനാകും.
ഒറിജിനൽ വില
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ വൺപ്ലസ് വെളിപ്പെടുത്തിയിരിക്കുന്ന ഫെസ്റ്റിവൽ ഓഫറിൽ പറയുന്നത് ഈ ഫോണിന്റെ അടിസ്ഥാന വില 44999 രൂപയാണ് എന്നാണ്.

ഫെസ്റ്റിവൽ ഓഫർ
ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി വൺപ്ലസ് 13r മോഡലിന് 7000 രൂപ ഫെസ്റ്റിവൽ ഡിസ്കൗണ്ടും 2250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാകും എന്ന് വൺപ്ലസ് വെളിപ്പെടുത്തുന്നു. അതായത് ഈ ഡിസ്കൗണ്ടുകൾക്ക് ശേഷം 35749 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്.
എന്തായാലും വൺപ്ലസ് ഇപ്പോൾ പറയുന്ന അടിസ്ഥാന വിലയും ലോഞ്ച് വിലയും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 35749 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്നത് നേട്ടമാണ്. കുറഞ്ഞത് 7,250 രൂപയുടെ ലാഭം ഈ ഡീലിൽ ഉപയോക്താവിന് ഉണ്ടാകുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതിനാൽത്തന്നെ ഈ ഫെസ്റ്റിവൽ സെയിലിലെ മികച്ച ഡീലുകളിൽ ഒന്നായി വൺപ്ലസ് 13R ഡിസ്കൗണ്ട് മാറുന്നു.

വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13 5ജിയോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകളാണ് വൺപ്ലസ് 13R മോഡലിന്റെ പ്രത്യേകത. വണപ്ലസ് 13 മോഡലിനൊപ്പം തന്നെ അവതരിപ്പിക്കപ്പെട്ട ഈ ഫോൺ വൺപ്ലസ് 13 5ജിയുടെ വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയ്ക്കാണ് പരിഗണിക്കപ്പെട്ടത്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റാണ് വൺപ്ലസ് 13R ന്റെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്സൽസ്) 8T LTPO AMOLED ഡിസ്പ്ലേ, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
അഡ്രിനോ 750 ജിപിയു, 12GB/ 16GB LPDDR5X റാം, 256GB/ 512GB UFS 4.0 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15 (4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം),
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ),
5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

മികച്ച ഫോട്ടോഗ്രഫി ആഗ്രഹിക്കുന്നവർക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും വൺപ്ലസ് 13Rൽ ഉണ്ട്. f/1.8 അപ്പേർച്ചർ, OIS, 1/1.56″ സോണി LYT-700 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ വൈഡ് ക്യാമറ, 50MP 2x ടെലിഫോട്ടോ ക്യാമറ, എൽഇഡി ഫ്ലാഷ്, എന്നിവ ഇതിലുണ്ട്. ഫ്രണ്ടിൽ സോണി IMX480 സെൻസർ സഹിതം 16MP ക്യാമറയാണുള്ളത്. ഇത് 1080p 30 fps വീഡിയോ റെക്കോർഡിംഗ് സഹിതം എത്തുന്നു.
IP65 റേറ്റിങ്, യുഎസ്ബി ടൈപ്പ് സി, 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററി എന്നിവയാണ് വൺപ്ലസ് 13Rന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. നെബുല നോയർ, ആസ്ട്രൽ ട്രെയിൽ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. 40000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇത്ര വലിയ ഡിസ്കൗണ്ടിൽ ലഭ്യമാകുന്നത് 35000 രൂപ സെഗ്മെന്റിൽ എത്തുന്ന മറ്റ് ബ്രാൻഡുകളുടെ മോഡലുകൾക്ക് വൻ തിരിച്ചടിയാണ്.


Click it and Unblock the Notifications








