Home
Mobile

സാംസങിന് കനത്ത വെല്ലുവിളി; വൺപ്ലസ് ഫോൾഡബിൾ ഫോണിന്റെ വില ചോർന്നു , സവിശേഷതകളും നിരവധി

പുറത്തിറക്കും മുമ്പ് വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോണിന്റെ വില ചോർന്നു. ഈ മാസം അവസാനമോ അല്ലെങ്കിൽ സെപ്‌റ്റംബർ മാസത്തിലോ ഫോൺ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. സാസംങിന്റെ ഫോൾഡബിൾ ഫോണുമായി താരതമ്യം ചെയ്യുമ്പോൾ വൺ പ്ലസിന്റെ ഫോണിന് വില കുറവ് ആണെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പ്രമുഖ ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് ട്വിറ്റർ വഴി ഫോണിന്റെ വില ചോർത്തിയത്. ഫോണിന്റെ സവിശേഷതകൾ നേരത്തെ തന്നെ പല റിപ്പോർട്ടുകളിലായി ചോർന്നിരുന്നു. 1.2 ലക്ഷം രൂപയിൽ താഴെ മാത്രമായിരിക്കും വൺപ്ലസിന്റെ ഫോൾഡബിൾ ഫോണിന് വില വരുക എന്നാണ് യോഗേഷ് പറയുന്നത്. അതേ സമയം സാസംങ് പുറത്തിറക്കിയ ​ഗാലക്സി Z ഫോൾഡ് 5ന് 1,54,999 രൂപയാണ് വില വരുന്നത്.

വൺപ്ലസ് ഫോൾഡബിൾ ഫോണിന്റെ വില ചോർന്നു

ആയതിനാൽ തന്നെ സാംസങിന്റെ പുതിയ ഫോണുമായി താരതമ്യം ചെയ്യുമ്പോൾ വൺപ്ലസിന്റേത് കുറഞ്ഞ ബജറ്റിലുള്ള ഫോൺ ആയിരിക്കും എന്നാണ് ഇദ്ദേഹം പ്രവചിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഫോൾഡബിൾ ഫോൺ ടെൻകോയുടേതാണ്. നേരത്തെ ​ഗൂ​ഗിൾ പിക്സൽ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരുന്നു എങ്കിലും ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. നേരത്തെ സാസംങ് ഫോൾഡബിൾ ഫോൺ പുറത്തിറക്കിയപ്പോൾ വൺപ്ലസിന്റെ ട്വീറ്റ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

"മറ്റുള്ളവർ മടക്കിക്കഴിയുമ്പോൾ ഞങ്ങൾ തുറക്കുന്നു" എന്നായിരുന്നു വൺപ്ലസിന്റെ ട്വീറ്റ്. അതേ സമയം പുതിയ ഫോൾഡബിൾ ഫോണിന് എന്ത് പേര് ഇടും എന്ന കാര്യം കമ്പനി ഇതുവരെ നിശ്ചയിച്ചിട്ടില്ല. വൺപ്ലസ് വി ഫോൾഡ്, വൺപ്ലസ് ഓപ്പൺ എന്നീ പേരുകളിൾ ഒന്നായിരിക്കാം ഫോണിന് നൽകുക. എന്നാണ് പുറത്തിറങ്ങിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വൺപ്ലസിന്റെ സഹോദര ബ്രാൻഡായ ഓപ്പോ ചൈനയിൽ ഫോൾഡബിൾ ഫോൺ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്.

വൺപ്ലസ് ഫോൾഡബിൾ ഫോണിന്റെ വില ചോർന്നു

ഒപ്പോ ഫൈൻഡ് എൻ2 എന്നാണ് ഒപ്പോയുടെ ഫോൾഡബിൾ ഫോണിന്റെ പേര്. ഇതിന്റെ മാതൃകയിലായിരിക്കും വൺപ്ലസിന്റെ ഫോണും പുറത്തിറങ്ങുക എന്ന് കിംവദന്തികൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ വിശാലമായ ബോഡി ഫീച്ചർ ഫോണിന് ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. കവർ സ്ക്രീനിൽ കൂടുതൽ ഡിസ്പ്ലേ ഏരിയ ആകാനാണ് സാധ്യത. Snapdragon 8+ Gen 2 SoC പ്രൊസസറും ഫോണിൽ ഉണ്ടായേക്കാം.

4800mAh ബാറ്ററി ആയിരിക്കും ഫോണിൽ എന്നും സൂചനകൾ ഉണ്ട്. വയർലെസ് ചാർജിംഗ് പിന്തുണ ചേർക്കുന്നതും കമ്പനി പരിഗണിച്ചേക്കാം. ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത മൂന്ന് ക്യാമറ സെൻസറുകൾ ഉണ്ടാകാനും സാധ്യത ഉണ്ട്. പിൻ ക്യാമറ സംവിധാനത്തിൽ 50 മെഗാപിക്സൽ (IMX 890) പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ക്യാമറ, പെരിസ്കോപ്പ് ലെൻസ് എന്നിവയും ഇടം പിടിച്ചേക്കാം. കവർ ഡിസ്‌പ്ലേയിൽ ഹോൾ-പഞ്ച് കട്ട്ഔട്ടിനുള്ളിൽ ആയിരിക്കും സെൽഫി ക്യാമറ സ്ഥാനം പിടിക്കുക.

സെൽഫി ക്യാമറ 32-മെഗാപിക്‌സൽ ഉണ്ടാകാനാണ് സാധ്യത. ഇതിന് പുറമെ പ്രധാന ഡിസ്പ്ലേയിൽ ഒരു സെൽഫി ക്യാമറ കൂടി ഉണ്ടായേക്കാം. രണ്ട് കളർ ഓപ്ഷനുകളിൽ ആയിരിക്കാം ഫോൺ പുറത്തിറങ്ങുക. 2K 120Hz AMOLED (LTPO) ഡിസ്‌പ്ലേ ആയിരിക്കാം ഫോൾഡബിൾ ഫോണിൽ വൺപ്ലസ് ഉപയോ​ഗിക്കുക. സാംസങിന്റെ ഗാലക്സി ​Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവ തന്നെയായിരിക്കും വൺപ്ലസിന്റെ പ്രധാന എതിരാളി.

വിപണിയിൽ തങ്ങളുടെ എതിരാളികൾ ഇറക്കുന്ന ഉത്പന്നങ്ങളുടെ അതേ സവിശേഷതയുള്ള ഉത്പന്നം അതിലും വില കുറച്ചു എത്തിക്കുന്നതിൽ കേമനാണ് വൺ പ്ലസ്. ഇതിന് ഉദാഹരണമാണ് 256 ജിബി സ്റ്റോറേജുള്ള വൺപ്ലസ് 9 പ്രോ 69,999 രൂപയ്ക്ക് കമ്പനി പുറത്തിറക്കിയത്. വൺ പ്ലസിന്റെ 11 5ജിയുടെ 256GB സ്റ്റോറേജിന് 61,999 രൂപയുമാണ് വില താരതമ്യേന തങ്ങളുടെ മാർക്കറ്റിലെ മത്സരാർത്ഥികളുടെ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫോണിന്റെ വില കുറവാണ്.

അതേ സമയം സാസംങിന്റെ ഫോൾഡബിൾ ഫോണുകളായ ഗാലക്സി ​Z ഫോൾഡ് 5, ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭ്യമാകുന്നത്. എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും അനുയോജ്യമായ ഒരു ഫോൺ അല്ല ഇവ. ഈ ഫോണുകൾ സ്വന്തമാക്കണമെങ്കിൽ വലിയ തുക തന്നെ മുടക്കേണ്ടി വരും. മാത്രമല്ല ഫോണിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ തന്നെ ഫോൺ നന്നാക്കാനുള്ള ചിലവും വളരെ വലുതാണ്.

Best Mobiles in India

English summary
Compared to Samsung's new phone, OnePlus's will be a low-budget phone. Tecno is currently the cheapest foldable phone available in India. Earlier, the Google Pixel foldable phone was launched, but it is not available in the Indian market. Earlier, when Samsung launched the foldable phone, OnePlus's tweet caught the attention of the public.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X