കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഒന്നാം നിരയിലേക്ക് ഉയർന്ന് കരുത്ത് തെളിയിച്ച് വൺപ്ലസ്!

By Shafik
|

ഇന്ന് ലോകത്ത് ഏറ്റവുമധികം സ്മാർട്ഫോണുകൾ വിറ്റൊഴിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വില്പനാടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവുമധികം ഫോണുകൾ വിറ്റൊഴിക്കപ്പെടുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തായി കുതിക്കുകയാണ് ഇന്ത്യ. അതിനാൽ തന്നെ ലോകത്തുള്ള സകല സ്മാർട്ഫോൺ കമ്പനികൾക്കും ഇന്ത്യയുടെ മേൽ ഒരു കണ്ണുണ്ട്. ഈ കാരണത്താൽ തന്നെ ഏറെ മികച്ച ഫോണുകൾ ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ ഇന്ത്യയിൽ ഒന്നിന് പിറകെ ഒന്നായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

 
കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഒന്നാം നിരയിലേക്ക് ഉയർന്ന് കരുത്ത് തെളിയിച

ഇന്ത്യൻ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല നിലവാരത്തിലുള്ള എന്നാൽ കയ്യിൽ ഒതുങ്ങാവുന്ന വിലയിൽ ഫോണുകൾ ലഭ്യമാക്കുമ്പോഴാണ് ആ മോഡലുകൾ വിജയം കൈവരിക്കുക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. നമ്മുടെ രാജ്യത്ത് പല ആളുകളും ഫോൺ മാറ്റിക്കൊണ്ടിരിക്കുന്നതും ഉപയോഗിക്കുന്നതും പല രീതിയിലാണ്. ചിലർ ഓരോ മൂന്ന് മാസം കൂടുമ്പോഴും ഫോൺ മാറ്റിക്കൊണ്ടിരിക്കുമ്പോൾ ചിലർ നീണ്ട കാലയളവിൽ തങ്ങളുടെ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നു. ഇവിടെയാണ് ദീർഘകാലാടിസ്ഥാനത്തിൽ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ലഭ്യമാകേണ്ട അപ്‌ഡേറ്റുകളുടെ ആവശ്യകത ഉദിക്കുന്നത്. ഒപ്പം ഒരുപാട് നാൾ ഈട് നിൽക്കുന്ന ഹാർഡ്‌വെയറുകളും ഫോണിന് ആവശ്യമാണ്.

ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മോഡലുകൾ

ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മോഡലുകൾ

ഇവിടെയാണ് വൺപ്ലസ് പോലൊരു കമ്പനിയുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുക. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലും ഒപ്പം ലോകത്ത് തന്നെയും തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച വൺപ്ലസ് മുകളിൽ പറഞ്ഞ രീതിയിൽ ദീർഘകാലാടിസ്ഥാനത്തിൽ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ലഭ്യമാക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ്. 2014 ൽ ആണ് കമ്പനി തങ്ങളുടെ ആദ്യ മോഡൽ വിപണിയിൽ എത്തിച്ചിരുന്നത്. അതിന് ശേഷം കമ്പനിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പഴയ മോഡലുകൾക്കും പുതിയ മോഡലുകൾക്കും ഒരേ പ്രാധാന്യം

പഴയ മോഡലുകൾക്കും പുതിയ മോഡലുകൾക്കും ഒരേ പ്രാധാന്യം

വൺപ്ലസിനെ സംബന്ധിച്ചെടുത്തോളം ഓരോ പുതിയ മോഡൽ വരുമ്പോഴും പഴയ മോഡലുകളെ പാടെ ഒഴിവാക്കുന്ന ഒരു പ്രവണത നമുക്ക് കാണാൻ കഴിയുകയില്ല. ഇപ്പോൾ വൺപ്ലസ് 6 എത്തിയപ്പോഴും പഴയ വൺപ്ലസ് 5ടി, വൺപ്ലസ് 5, വൺപ്ലസ് 3 തുടങ്ങി എല്ലാ മോഡലുകൾക്കും മികച്ച സോഫ്ട്‍വെയർ അപ്‌ഡേറ്റുകൾ കമ്പനി ഇപ്പോഴും നൽകുന്നുണ്ട്. ഒപ്പം ഈ ഫോണുകൾ ഇന്നും ഉപയോഗപ്രദമാക്കുന്നത്, അതും കാര്യക്ഷമമായ രീതിയിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്നതിൽ ഈ ഫോണുകളുടെ ഹാർഡ്‌വെയറുകൾക്കും നല്ലൊരു പങ്കുണ്ട്.

വിപണിയിലെ മുന്നേറ്റം
 

വിപണിയിലെ മുന്നേറ്റം

2017 നാലാം പാദത്തിൽ 48 ശതമാനം മാർക്കറ്റ് ഷെയറുമായി കമ്പനി മുന്നിട്ട് നിൽക്കുന്നുണ്ട്. പ്രീമിയം സ്മാർട്ഫോൺ വിപണിയിൽ ഇത്രയും പെട്ടെന്ന് വളർച്ച പ്രാപിച്ച മറ്റൊരു കമ്പനിയും വേറെ അധികം ഉണ്ടാവില്ല എന്നുവേണമെങ്കിൽ നമുക്ക് പറയാം. അതിന് മുകളിൽ പറഞ്ഞ സവിശേഷതകൾ എല്ലാം തന്നെ ഏറെ സഹായിച്ചിട്ടുമുണ്ട്. ഈ വര്ഷം രണ്ടാം പാദത്തിൽ വിപണിയിൽ പ്രീമിയം സ്മാർട്ഫോൺ രംഗത്ത് സാംസങിനെയും ആപ്പിളിനെയും പിറകിലാക്കിക്കൊണ്ട് വൺപ്ലസ് 6 ആണ് ഏറ്റവും മുന്നിട്ട് നിൽക്കുന്നതും.

കുറഞ്ഞ വിലയിൽ ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ

കുറഞ്ഞ വിലയിൽ ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ

കുറഞ്ഞ വിലയിൽ മികച്ച പ്രീമിയം സ്മാർട്ഫോൺ സവിശേഷതകൾ എന്ന ആശയമാണ് കമ്പനിയുടെ ഓരോ മോഡലുകളും ഉപഭോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാരണമായത്. ഇതേ ഹാർഡ്‌വെയർ സവിശേഷതകളുള്ള പല പ്രീമിയം ഫോണുകളുടെയും വില അറുപതിനായിരവും എഴുപതിനായിരവും കടക്കുമ്പോൾ അതിന്റെ പകുതി വിലയിൽ അതെ സൗകര്യങ്ങൾ വൺപ്ലസ് നൽകുന്നു. ഇപ്പോഴിറങ്ങിയ വൺപ്ലസ് 6 മോഡലും ഇതിൽ നിന്നും വ്യത്യസ്തമല്ല.

വൺപ്ലസ് 5, 5 ടി മോഡലുകൾ

വൺപ്ലസ് 5, 5 ടി മോഡലുകൾ

നേരത്തെ മുകളിൽ സൂചിപ്പിച്ചത് പോലെ പുതിയ മോഡലുകൾ വരുമ്പോൾ അധികമായി ശ്രദ്ധ ആ മോഡലിൽ മാത്രം കൊടുക്കുന്ന പ്രവണത ചില കമ്പനികൾക്കെങ്ങിലും ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമാണ് വൺപ്ലസ് എന്നത് ഇപ്പോഴും കമ്പനി പഴയ മോഡലുകൾക്ക് നൽകുന്ന അപ്‌ഡേറ്റുകളിൽ നിന്നും വ്യക്തമാണ്. സോഫ്ട്‍വെയറിന് പുറമെ മികച്ച ഹാർഡ്‌വെയർ സവിശേഷതകളും ഈ മോഡലുകളുടെ പ്രത്യേകതയാണ്. മികച്ച ഡിസ്പ്ളേ, ക്യാമറ, ബോഡി തുടങ്ങി എല്ലാ രംഗത്തും ഈ രണ്ടു മോഡലുകളും ഒട്ടും പിറകിലല്ല.

ഉന്നത നിലവാരവും സൗകര്യങ്ങളും

ഉന്നത നിലവാരവും സൗകര്യങ്ങളും

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താവിന് എന്താണ് ഏറ്റവുമധികം ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം തന്നെ കമ്പനിക്കുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഏറ്റവും മികച്ച കരുത്തും വേഗതയും നൽകുന്നതിൽ ഈ ടീമിനുള്ള സ്ഥാനം ചെറുതല്ല. കമ്പനിയുടെ സിഇഒ ആയ പീറ്റ് ലാവോയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഈയൊരു നിലവാരത്തിലുള്ള മികച്ച ഫോണുകൾ അവതരിപ്പിക്കുന്നതിൽ ഈ കാര്യങ്ങൾ ഏറെ സഹായിച്ചിട്ടുമുണ്ട്.

ആരാധകർക്ക് എന്നും പ്രാധാന്യം കൽപ്പിക്കുന്ന കമ്പനി

ആരാധകർക്ക് എന്നും പ്രാധാന്യം കൽപ്പിക്കുന്ന കമ്പനി

ആരാധകർക്ക് എന്നും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന കമ്പനിയാണ് വൺപ്ലസ് എന്നത് പലപ്പോഴും തെളിയിക്കപ്പെട്ട മറ്റൊരു വസ്തുതയാണ്. ഓരോ പുതിയ ഫോൺ മോഡലുകൾ അവതരിപ്പിക്കുമ്പോളും അവയുടെ ചടങ്ങുകളിൽ പങ്കെടുക്കാൻ ആരാധകരെ പലപ്പോഴും കമ്പനി ക്ഷണിക്കാറുണ്ട്. പങ്കെടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും കമ്പനി നൽകാറുമുണ്ട്.

വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ

വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ

വൺപ്ലസ് മോഡലുകൾ ഇറങ്ങുമ്പോൾ സാധാരണ മോഡലുകൾക്ക് പുറമെയായി ചില സ്‌പെഷ്യൽ എഡിഷനുകൾ കൂടെ അവതരിപ്പിക്കാറുണ്ട്. ഡിസ്‌നിയുമായി ചേർന്ന് സ്റ്റാർ വാർസ് സ്‌പെഷ്യൽ എഡിഷൻ ഇറക്കിയതും മാർവലുമായി ചേർന്ന് അവഞ്ചേഴ്‌സ് സ്‌പെഷ്യൽ എഡിഷൻ ഇറക്കിയതും ഇതിൽ എടുത്തുപറയേണ്ടവയാണ്.

Best Mobiles in India

Read more about:
English summary
OnePlus’ products are distinctive, powerful and offer unmatched performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X