Home
Mobile

എല്ലാം ശടപടെ ശടപടെ എന്ന് ആയിക്കോട്ടെ! വൺപ്ലസ് 11 ആറിന് വമ്പിച്ച ഓഫർ

വൺപ്ലസ് ആരാധകർക്ക് സന്തോഷ വാർത്ത. വൺപ്ലസ് 11 ആറിൻ്റെ വില 12,000 രൂപയോളം കുറഞ്ഞു. ഈ വില കുറവ് വൺപ്ലസ് ആറിൻ്റെ വില 30,000 രൂപയിൽ താഴെ എത്തിക്കുന്നു. 39,999 രൂപയിൽ ആരംഭിച്ച ഈ ഉപകരണം ഇപ്പോൾ ആമസോണിൽ 27,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് ആണ് ഈ പുതിയ വില ബാധകം. ഈ കുറഞ്ഞ ബജറ്റ് ഉപഭോക്താക്കൾക്ക് വൺപ്ലസ് 11 ആറിനെ ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നു. നിങ്ങൾ ഒരു വൺപ്ലസ് പ്രേമി അല്ലെങ്കിൽ നിങ്ങൾ ഒരു മിഡ് റേഞ്ച് ഫോൺ വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇത് ആണ് പറ്റിയ സമയം.

വൺപ്ലസ് 11 ആർ നിങ്ങൾ വാങ്ങണോ എന്ന സംശയം ഉണ്ടോ? വൺപ്ലസ് 11 ആർ പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നുണ്ടോ, പരിഗണിക്കേണ്ട എന്തെങ്കിലും അതിൽ ഉണ്ടോ, നിങ്ങൾക്ക് പറ്റിയ സ്മാർട്ട്ഫോൺ ആണോ എന്നിങ്ങനെ നിരവധി സംശയങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. കാരണം ഏതാണ്ട് ഈ വിലയോട് അടുത്ത് വരുന്ന മറ്റ് ബ്രാൻഡഡ് ഫോണുകളിൽ വിപണിയിൽ ഉണ്ട്.

എല്ലാം ശടപടെ ശടപടെ എന്ന് ആയിക്കോട്ടെ! വൺപ്ലസ് 11 ആറിന് വമ്പിച്ച ഓഫർ

ഉദാഹരണത്തിന്, പോകോ F6ൻ്റെ വില 29,999 രൂപയാണ്. കൂടാതെ Snapdragon 8+ Gen 3 ചിപ്‌സെറ്റും UFS 4.0 സ്‌റ്റോറേജും ഉണ്ട്. അത് പോലെ, റിയൽമി GT 6T, Snapdragon 7+ Gen 3 ചിപ്‌സെറ്റും അൾട്രാ ഫാസ്റ്റ് സ്റ്റോറേജുമായാണ് വരുന്നത്. എന്നാൽ ഇവയിൽ നിന്നും എന്ത് വ്യത്യസ്തമാണ് വൺപ്ലസ് 11 ആറിന് ഉള്ളത്?

ഇത്തരത്തിൽ മറ്റ് ഓപ്‌ഷനുകൾ ഉണ്ടായിരുന്നിട്ടും, മികച്ച ബിൽഡ് ക്വാളിറ്റിയും സോഫ്റ്റ്‌വെയർ പിന്തുണയും കാരണം വൺപ്ലസ് 11 ആർ വേറിട്ടുനിൽക്കുന്നു. ഉയർന്ന ഗ്രാഫിക്‌സ് ഗെയിമിംഗിനുള്ള മികച്ച ചോയ്‌സ് കൂടിയാണിത്. പ്രശ്‌നങ്ങളില്ലാതെ ഉയർന്ന ഫ്രെയിം നിരക്കിൽ BGMI പോലുള്ള ഗെയിമുകൾ പ്രവർത്തിപ്പിക്കാൻ വൺപ്ലസ് 11 ആറിന് കഴിയും.

വൺപ്ലസ് 11 ആറിൽ 6.7 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രൊസസർ, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 mAh ബാറ്ററി എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകൾ 11 ആറിന് ഉണ്ട്.

വൺപ്ലസ് 11 ആറിന് മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിന് ആൻഡ്രോയിഡ് 16 ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളോടുള്ള ഈ പ്രതിബദ്ധത അതിൻ്റെ മൊത്തത്തിലുള്ള മൂല്യം വർദ്ധിപ്പിക്കുന്നു. വൺപ്ലസ് 11 ആറിൻ്റെ വില കുറവ് ബജറ്റ് സെഗ്‌മെൻ്റിൽ അതിനെ ശ്രദ്ധേയമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

ചുരുക്കി പറഞ്ഞാൽ, കുറഞ്ഞ വിലയ്ക്ക് അൽപ്പം മികച്ച സവിശേഷതകളുള്ള മറ്റ് സ്മാർട്ട്‌ഫോണുകൾ ഉണ്ടെങ്കിലും, വൺപ്ലസ് 11 ആർ, പ്രകടനം, ബിൽഡ് ക്വാളിറ്റി, സോഫ്റ്റ്‌വെയർ പിന്തുണ എന്നിവയുടെ ബാലൻസ്ഡ് മിക്സ് ഫോൺ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് ഈ ഫീച്ചറുകൾ നിങ്ങൾക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒട്ടും താമസിക്കാതെ ഇന്ന് തന്നെ കുറഞ്ഞ വിലക്ക് വൺപ്ലസ് 11 ആർ ഓർഡർ ചെയ്യൂ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The price of OnePlus 11 has been reduced by Rs. 12,000. This price cut brings the price of the OnePlus 6 under Rs 30,000. The device, which started at Rs 39,999, is now available on Amazon for Rs 27,999. This new price is applicable for the 8GB RAM and 128GB storage variant. This makes the OnePlus 11R an attractive option for low-budget consumers. If you are a OnePlus lover or you are planning to buy a mid-range phone then this is the right time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X