Home
Mobile

1000, 2000, 3000, 7000, 20000... ഡിസ്കൗണ്ട് ഇഷ്ടംപോലെ; വൺപ്ലസ് ഫോൺ വാങ്ങാൻ 'സ്വാതന്ത്ര്യം' ഉപയോഗിക്കൂ!

ത്യാഗനിർഭരമായ ഒട്ടനവധി​ പോരാട്ടങ്ങളിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി പടിവാതിലിൽ എത്തി നിൽക്കുകയാണ്. ഇന്ത്യക്കാർ സന്തോഷത്താൽ മതിമറക്കുന്ന ഈ സുദിനത്തിനോട് അ‌നുബന്ധിച്ച് തങ്ങളുടെ വിവിധ ​സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി വൺപ്ലസ് രംഗത്ത്. ഇന്ത്യയിൽ ഇതിനകം തങ്ങളുടെ മികവ് തെളിയിച്ച കമ്പനിയാണ് വൺപ്ലസ്. ഇപ്പോൾ സ്വാതന്ത്ര്യദിനം പ്രമാണിച്ച് വൺപ്ലസ് ഓഗസ്റ്റ് 31 വരെ 'വൺപ്ലസ് ഇൻഡിപെൻഡൻസ് ഡേ സെയിൽ (OnePlus Independence Day sale)' പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ വൺപ്ലസ് ഫോണുകൾ സ്വന്തമാക്കാം.

നിരവധി പേർക്ക് കൂടുതൽ സന്തോഷം പകരാൻ കഴിയും വിധത്തിൽ വൺപ്ലസ് ഇൻഡിപെൻഡൻസ് ഡേ സെയിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും മറ്റ് അംഗീകൃത ഓഫ്‌ലൈൻ സ്റ്റോറുകളിലും ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകുമെന്ന് കമ്പനി അ‌റിയിച്ചു. അ‌ടുത്തിടെ പുറത്തിങ്ങിയ ജനപ്രിയ സ്മാർട്ട്ഫോണായ നോർഡ് 4 ഉൾപ്പെടെ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും.

വൺപ്ലസ് ഫോൺ വാങ്ങാൻ 'സ്വാതന്ത്ര്യം' ഉപയോഗിക്കൂ!

വൺപ്ലസ് ഓപ്പൺ, വൺപ്ലസ് 12, വൺപ്ലസ് നോർഡ് 4 തുടങ്ങിയ വിവിധ മോഡലുകൾക്കായി 1000 രൂപ, 2000 രൂപ, 3000 രൂപ, 7000 രൂപ, 20000 രൂപ എന്നിങ്ങനെ വിവിധ ഡിസ്കൗണ്ടുകൾ ആണ് വൺപ്ലസ് നൽകുന്നത്. ഓഗസ്റ്റ് 31 വരെ ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകും.

വൺപ്ലസ് നോർഡ് 4ന്റെ 8GB RAM + 128GB സ്റ്റോറേജ് വേരിയൻ്റിന് 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അ‌തിനായി ICICI, OneCard ബാങ്ക് കാർഡുകൾ ആണ് ഉപയോഗപ്പെടുത്തേണ്ടത്. ഉയർന്ന സ്റ്റോറേജ് മോഡലുകൾക്ക്, 3,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. വൺപ്ലസ് നോർഡ് 4നെക്കാൾ അ‌ൽപ്പം വില കുറഞ്ഞ വൺപ്ലസ് നോർഡ് സിഇ 4നും ഡിസ്കൗണ്ട് ലഭ്യമാണ്.

വൺപ്ലസ് ഫോൺ വാങ്ങാൻ 'സ്വാതന്ത്ര്യം' ഉപയോഗിക്കൂ!

വൺപ്ലസ് നോർഡ് സിഇ 4ന് 24,999 രൂപയാണ് യഥാർഥ വില. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയാൽ ഈ മോഡലിന് ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 21,999 രൂപയ്ക്ക് നോർഡ് സിഇ 4 വാങ്ങാനാകും. വൺപ്ലസ് നോർഡ് സിഇ 4നെക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ്.

19999 രൂപയ്ക്കാണ് ആമസോണിൽ വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 17999 രൂപയ്ക്ക് ഇത് സ്വന്തമാക്കാനാകും. 20000 രൂപയ്ക്കുള്ളിലുള്ള സ്മാർട്ട്ഫോണുകളിൽ ഏറെ ജനപ്രീതിയുള്ള ഒരു മോഡലാണ് വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി.

കുറച്ചുകൂടി ഉയർന്ന ലെവലിൽ ഉള്ള സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് വൺപ്ലസിന്റെ ഉയർന്ന മോഡലുകൾക്ക് ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോൺ ആയ വൺപ്ലസ് 12 ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ 59999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 7000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. പക്ഷേ ഈ ഓഫർ ഓഗസ്റ്റ് 15 വരെ മാത്രമേ ലഭ്യമായേക്കൂ.

വൺപ്ലസ് ഫോൺ വാങ്ങാൻ 'സ്വാതന്ത്ര്യം' ഉപയോഗിക്കൂ!

ഫോൾഡബിൾ ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ വൺപ്ലസ് ഓപ്പൺ ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. വൺപ്ലസ് ഓപ്പൺന്റെ യഥാർത്ഥ വില 1,39,999 രൂപയാണ്. എന്നാൽ 20000 രൂപ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. അ‌തിനാൽ 1,19,999 രൂപ വിലയിൽ ഇത് വാങ്ങാം. വില ഇനിയും കുറയ്ക്കണമെങ്കിൽ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X