മിണ്ടാതെ..ഉരിയാടാതെ..വൺപ്ലസ്! വൺപ്ലസ് നോർഡ് 4 ഇറങ്ങുമോ?
വൺപ്ലസ് പുതിയ വൺപ്ലസ് നോർഡ് 4 സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് 3യുടെ പിൻഗാമിയാവും ഈ ഹാൻഡ്‌സെറ്റ് എന്ന് കരുതുന്നു. ഈ മൊബൈൽ ഡിവൈസിനെയും അതിൻ്റെ ലോഞ്ചിനെയും കമ്പനി ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, വൺപ്ലസ് നോർഡ് 4ൻ്റെ സവിശേഷതകളേ പറ്റി ഇതിനോടകം തന്നെ നിരവധി കിംവദന്തികൾ ഇറങ്ങയിട്ടുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരമുള്ള വൺപ്ലസ് നോർഡ് 4ൻ്റെ സവിശേഷതകൾ എന്തൊക്കെയെന്ന് ആണ് ഈ ലേഖനത്തിൽ പറയുന്നത്.
വൺപ്ലസ് നോർഡ് 4ന് അതിൻ്റെ മുൻഗാമിയായ നോർഡ് 3ക്ക് സമാനമായ വിലയായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. വൺപ്ലസ് നോർഡ് 3യുടെ പ്രാരംഭ വില 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻ്റിന് 33,999 രൂപയാണ്. വരാനിരിക്കുന്ന വൺപ്ലസ് നോർഡ് 4ന്റെ അടിസ്ഥാന വേരിയൻ്റിനും ഇതേ വില ആയിരിക്കാം.

വൺപ്ലസ് നോർഡ് 4ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. വൺപ്ലസ് നോർഡ് 4 ക്വൽകോം (Qualcomm) സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറിലാണ് വരുന്നതെന്ന് അഭ്യൂഹമുണ്ട്. ഹാൻഡ്‌സെറ്റ് 16 ജിബി വരെ LPDDR5x റാമും 512 ജിബി വരെ UFS 4.0 സ്റ്റോറേജും വാഗ്ദാനം ചെയ്തേക്കാം. റിപ്പോർട്ടുകൾ അനുസരിച്ച്, 1.5 കെ റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് അമോലെഡ് സ്‌ക്രീനിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്.
ഫോണിൻ്റെ ഡിസ്‌പ്ലേ 120Hz റീഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്തേക്കാം. വൺപ്ലസ് നോർഡ് 4, ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ സ്വന്തം കളർഒഎസ്സിൽ (ColorOS) പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു. ഇനി ഈ സ്മാർട്ട്ഫോണിന്റെ ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ, ബാക്ക് ക്യാമറ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ടെന്ന് പറയപ്പെടുന്നു.
ഇതിൽ 50 എംപി മെയിൻ ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെട്ടേക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 എംപി ക്യാമറയുമായാണ് ഫോണിൻ്റെ വരവ്. 100 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററിയും ഈ ഉപകരണത്തിൽ ഉൾപ്പെടുത്താൻ സാധ്യത ഉണ്ട്.
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അടുത്ത വർഷം ആദ്യം വൺപ്ലസ് 13 അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫോണിൽ ഒരു പുതിയ ചിപ്‌സെറ്റ്, മികച്ച ഡിസ്‌പ്ലേ, കൂടുതൽ സ്പെസിഫിക്കേഷനുകൾ എന്നിവ പ്രതീക്ഷിക്കപ്പെടുമ്പോൾ, അതിലുമുപരിയായ മറ്റൊരു ഫീച്ചർ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൺപ്ലസ് 13 സാറ്റലൈറ്റ് കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഫീച്ചർ കൊണ്ടുവരാൻ പോകുന്നു എന്നും [പറയപ്പെടുന്നു.
വൺപ്ലസ് 13ൽ മാത്രമല്ല, വൺപ്ലസ് 12ന് പോലും സാറ്റലൈറ്റ് കണക്റ്റിവിറ്റിക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 12ലെ ആൻഡ്രോയിഡ് 15 ബീറ്റ 2, സെറ്റിംഗ്സ് ആപ്പിൽ 'സാറ്റലൈറ്റ് മൊബൈൽ ഫോൺ (Satellite Mobile Phone) എന്ന ഒരു ഓപ്‌ഷൻ കാണിക്കുന്നതായി ഒരു X ഉപയോക്താവ് ചൂണ്ടികാട്ടിയിരുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








