ഈ ദീപാവലിക്ക് വെളിച്ചവുമായി വണ്‍പ്ലസ് 5!

Written By:

വിപണിയില്‍ ഏറ്റവും മികച്ച വില്‍പന നടത്തുന്ന സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 5. ഈ ഉത്സവത്തെ പിടിച്ചടക്കാനുളള ഏറ്റവും മികച്ച ഫോണായി കാണാം നമുക്ക് വണ്‍പ്ലസ് 5നെ. വണ്‍പ്ലസ് അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

ഈ ദീപാവലിക്ക് വെളിച്ചവുമായി വണ്‍പ്ലസ് 5!

ഏറ്റവും മികച്ച സെല്‍ഫി ഫോണായി ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നതും വണ്‍പ്ലസ് ഫോണുകളെ തന്നെയാണ്. ഈ ദീപാവലിക്ക് അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തിയത്. എന്നാല്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നത് വണ്‍പ്ലസ് ഫോണ്‍ തന്നെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് ദീപാവലി വീഡിയോ

2016ല്‍ കമ്പനിയുടെ ദീപാവലി ക്യാപയിന്‍ വലിയൊരു വിജയമായിരുന്നു. ഈ ദാപാവലിക്ക് എത്തുന്നത് കമ്പനിയുടെ പുതിയൊരു സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 5 ആണ്. ഈ ദീപാവലിക്ക് ഏറ്റവും മികച്ചൊരു സമ്മാനം നല്‍കാനും ഈ ഫോണ്‍ ഇടയൊരുക്കുന്നു.

വണ്‍പ്ലസിനെ വിശ്വസനീയമായ ബ്രാന്‍ഡായി മാറ്റുന്നത് എന്ത്?

സൈബര്‍ മീഡിയ ഗവേഷണത്തിലൂടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വിശ്വസനീയമായ ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് വണ്‍പ്ലസ്. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ വണ്‍പ്ലസിന് വിവിധ പാരാമീറ്ററുകള്‍ ഉയര്‍ന്നതായി CMR MICI സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ചത്

കമ്പനിയുടെ ഏറ്റവും പുതിയ ഹാന്‍സെറ്റാണ് വണ്‍പ്ലസ് 5. ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ രൂപ കല്‍പന ചെയ്ത ഒരു മികച്ച സ്മാര്‍ട്ട്‌ഫോണാണിത്. ഗാലക്‌സി എസ്8, എസ്8 പ്ലസ്, ഗാലസ്‌കി നോട്ട് 8 എന്നീ ഫോണുകളിലെ അതേ ക്വല്‍കോം സ്‌നാപ്ഗ്രാഗണ്‍ 835 ചിപ്‌സെറ്റാണ് വണ്‍പ്ലസ് 5നും. 8ജിബി റാം വരെയുണ്ട് ഈ ഫോണിന്.

വണ്‍പ്ലസ് 5 ക്യാമറ, മറ്റു സവിശേഷതകള്‍

വണ്‍പ്ലസ് 5 ആണ് കമ്പനിയുടെ ആദ്യത്തെ ഡ്യുവല്‍ ക്യാമറ ഫോണ്‍. 16എംപി സോണി IMX 398 സെന്‍സര്‍ ഇലക്ട്രിക് ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20എംപി ടെലിഫോട്ടോ ലെന്‍സും ഇതിലുണ്ട്.

രണ്ട് സ്‌റ്റോറേജ് വേരിയന്റിലാണ് ഈ ഫോണുകള്‍ എത്തുന്നത്. 64ജിബി, 128ജിബി എന്നിങ്ങനെ. 3300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While the company's 2016 Diwali campaign was a huge success, OnePlus' new video is a fresh take on Diwali with an interesting twist.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot