Home
Mobile

18 ജിബി റാമുമായി വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് എഡിഷൻ എത്തി; മണിക്കൂറുകളോളം ഉപയോ​ഗിച്ചാലും നോ പ്രോബ്ലം

വൺപ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒക്ടോബർ 8 മുതൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. ആമസോണിന്റെ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ സെയിൽ നടക്കുമ്പോൾ ഇതേ ഇവന്റിൽ തന്നെ ഫോൺ വാങ്ങാൻ സാധിക്കുന്നതാണ്.

ആമസോണിന്റെ പ്രൈം ഉപഭോക്താക്കൾക്ക് ആവിശ്യമെങ്കിൽ ഒക്ടോബർ 7ന് തന്നെ ഫോൺ സ്വന്തമാക്കാവുന്നതാണ്. 45,999 രൂപയാണ് ഇന്ത്യയിൽ വൺപ്ലസ് 11ആർ 5ജി സോളാർ റെഡ് എഡിഷൻ സ്വന്തമാക്കാൻ മുടക്കേണ്ടി വരുക. 18GB റാമും 512GB ഇന്റേണൽ സ്‌റ്റോറേജുമായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. ഇത്രയും അധികം റാം ഉള്ളതിനാൽ തന്നെ കുഴപ്പം ഒന്നുമില്ലാതെ ദീർഘനേരം ഫോൺ ഉപയോ​ഗിക്കാവുന്നതാണ്. ഇത്തരത്തിൽ ദീർഘനേരം ഉപയോ​ഗിക്കുമ്പോൾ ഫോൺ ചൂടാകാതെ ഇരിക്കാൻ പ്രത്യേകം കൂളിം​ഗ് സിസ്റ്റവും വൺപ്ലസ് തയ്യാറാക്കിയിട്ടുണ്ട്.

18 ജിബി റാമുമായി വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് എഡിഷൻ എത്തി

ഒരേ സമയം തന്നെ ഫോണിൽ മൾട്ടി ടാസ്ക് ആയിട്ടുള്ള കാര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും ഹാങ് ആങ്ങുകയോ മറ്റ് പ്രതികരണമോ ഒന്നും ഉണ്ടാകില്ലെന്ന് കമ്പനി പറയുന്നു. ​ഗെയിമർമാർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫോണായിരിക്കും വൺപ്ലസ് 11ആർ 5ജി സോളാർ റെഡ് എഡിഷൻ എന്നും കമ്പനി പറയുന്നു. 150W SUPERVOOC എൻഡ്യൂറൻസ് എഡിഷൻ വയർഡ് ചാർജിംഗ് ഫീച്ചർ ചെയ്യുന്ന 5000 mAh ബാറ്ററിയും ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്.

ബാറ്ററി 0 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജ് ആകാനായി വെറും 19 മിനുറ്റ് മാത്രം മതിയാകും എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. ഒരു ദിവസം വരെ ഇവയ്ക്ക് ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഇവർ പറയുന്നു. 6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി പുതിയ ഫോണിനായി ഒരുക്കിയിരിക്കുന്നത്. 2772×1240 പിക്സൽ റെസല്യൂഷനും 40Hz മുതൽ മികച്ച 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

18 ജിബി റാമുമായി വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് എഡിഷൻ എത്തി

Octa-Core Snapdragon 8+ Gen 1 ആണ് ഫോണിന്റെ പ്രൊസസർ. ആൻഡ്രോയിഡ് 13 ഓക്‌സിജൻ ഒഎസ് 13-ൽ ആണ് വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് എഡിഷൻ പ്രവർത്തിക്കുന്നത്. ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 50 എംപിയാണ് റിയർ ക്യാമറ. 120° ഫീൽഡ് വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്. ആമസോണിന് പുറമെ വൺപ്ലസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് വാങ്ങാൻ സാധിക്കുന്നതാണ്. ആദ്യ ദിനം ഫോൺ സ്വന്തമാക്കുമ്പോൾ 1000 രൂപ തൽക്ഷണ ബാങ്ക് കിഴിവ് നേടാൻ സാധിക്കുന്നതാണ്.

ഇതിന് പുറമെ പുതിയ ഫോണിനനൊപ്പം വൺപ്ലസ് ബഡ്സ് എസഡ് 2 എന്ന ഇയർബഡും സൗജന്യമായി ലഭിക്കുന്നതാണ്. നിങ്ങൾ നിലവിൽ വൺപ്ലസിന്റെ ഉപഭോക്താവ് ആണെങ്കിൽ വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ വൺപ്ലസ് വാ​ഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾ കൈമാറ്റം ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് 3000 രൂപയുടെ അധിക ബോണസ് ഓഫറും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഈ വർഷം ആദ്യം വൺ പ്ലസ് അവതരിപ്പിച്ച വൺപ്ലസ് 11 ആറിന്റെ പുതിയ എഡിഷൻ എന്ന നിലയ്ക്കാണ് കമ്പനി പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണം ആയിരുന്നു വൺപ്ലസ് 11 ആറിന് ഉപഭോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്. ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും 16ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയും ആയിരുന്നു വില.

More from GizBot

Best Mobiles in India

English summary
OnePlus 11R 5G Solar Red Edition will cost Rs 45,999 in India. The phone will have 18GB of RAM and 512GB of internal storage. With so much RAM, the phone can be used for a long time without any problems. OnePlus has also prepared a special cooling system so that the phone does not heat up when used for a long time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X