വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും: വിലയും, സവിശേഷതകളും

|

വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. യഥാർത്ഥ വൺപ്ലസ് നോർഡ്, വൺപ്ലസ് നോർഡ് സിഇ 5 ജി എന്നിവയ്ക്ക് ശേഷം രാജ്യത്തെ വൺപ്ലസ് നോർഡ് സീരിസിലെ മൂന്നാമത്തെ മോഡലാണ് ഈ പുതിയ വൺപ്ലസ് ഫോൺ. വൺപ്ലസ് നോർഡിൻറെ പിൻഗാമിയായി വരുന്ന ഈ സ്മാർട്ട്‌ഫോൺ ഒരു വലിയ പ്രൈമറി ക്യാമറ, വലിയ ബാറ്ററി, വേഗതയേറിയ ചാർജിംഗ് എന്നിവ കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ ശ്രദ്ധേയമായ അപ്‌ഗ്രേഡുകളായി വരുന്നു. വൺപ്ലസ് നോർഡ് 2 5 ജി പുതുതായി പുറത്തിറക്കിയ പോക്കോ എഫ് 3 ജിടി, റിയൽമി എക്‌സ് 7 മാക്‌സ് എന്നിവയ്‌ക്കെതിരെ വിപണിയിൽ മത്സരിക്കുന്നു.

 

ഇന്ത്യയിൽ വൺപ്ലസ് നോർഡ് 2 5 ജിയുടെ വിലയും, ലഭ്യതയും, വിൽപ്പന ഓഫറുകളും

ഇന്ത്യയിൽ വൺപ്ലസ് നോർഡ് 2 5 ജിയുടെ വിലയും, ലഭ്യതയും, വിൽപ്പന ഓഫറുകളും

ഇന്ത്യയിൽ വൺപ്ലസ് നോർഡ് 2 5 ജിയുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 34,999 രൂപയുമാണ് നൽകിയിരിക്കുന്ന വില. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും വൺപ്ലസ് റെഡ് കേബിൾ അംഗത്വവുമുള്ള ഉപഭോക്താക്കൾക്ക് ആമസോൺ, വൺപ്ലസ്.ഇൻ വഴി 8 ജിബി, 12 ജിബി മോഡലുകളിൽ വൺപ്ലസ് നോർഡ് 2 5 ജി സ്വന്തമാക്കാം. എന്നാൽ, ബേസിക് 6 ജിബി ഓപ്ഷൻ ഓഗസ്റ്റിൽ ലഭ്യമായി തുടങ്ങും. നിലവിൽ ബ്ലൂ ഹേസ്, ഗ്രേ സിയറ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. അടുത്ത മാസം ലെതർ പോലുള്ള ബാക്ക് ഫിനിഷുള്ള ഗ്രീൻ വുഡ്സ് ഹ്യൂയും ലഭിക്കും.

വൺപ്ലസ് നോർഡ് 2 5 ജിയുടെ വിലയും, ലഭ്യതയും, വിൽപ്പന ഓഫറുകളും
 

വൺപ്ലസ് നോർഡ് 2 5 ജിയിലെ വിൽപ്പന ഓഫറുകളിൽ എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ മൂന്ന്, ആറ് മാസത്തേക്ക് 1,000 തൽക്ഷണ കിഴിവും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വൺപ്ലസ്.ഇനിൽ ഇഎംഐ ഇടപാടുകളും ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് അധികമായി 1,000 രൂപ എക്‌സ്ചേഞ്ച് കിഴിവും ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയിലൂടെ വൺപ്ലസ് നോർഡ് 2 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആമസോൺ 10 ശതമാനം തൽക്ഷണ കിഴിവ് നൽകുന്നതാണ്. ആമസോൺ, വൺപ്ലസ്.ഇൻ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ ചാനലുകൾ എന്നിവ വഴി വൺപ്ലസ് നോർഡ് 2 5 ജി സാധാരണ ഉപഭോക്താക്കൾക്ക് ജൂലൈ 28 മുതൽ ലഭ്യമാകും.

വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.44 ഇഞ്ച് 90 ഹെർട്സ് അമോലെഡ് എഫ്എച്ച്ഡി + റെസല്യൂഷൻ ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷ നൽകിയിട്ടുണ്ട്. ഈ സ്മാർട്ഫോണിൻറെ ഫ്രെയിം പഴയ നോർഡ് സ്മാർട്ട്ഫോണിനെ പോലെ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 6/8/12 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എഐ SoC പ്രോസസറാണ്.

വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

രണ്ട് 5 ജി സിം കാർഡ് സ്ലോട്ടുകളാണ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഓക്സിജൻ ഒഎസ് 11.3ൽ ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നു. 4,500 എംഎഎച്ച് ബാറ്ററി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയുള്ള സ്മാർട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0 തുടങ്ങിയ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിൻറെ പിന്നിൽ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സംവിധാനത്തിൽ നൽകിയിരിക്കുന്നത്. ഈ സ്മാർട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയാണുള്ളത്. 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറയാണ് ഇത്.

വൺപ്ലസ് നോർഡ് 2 5 ജി സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും

ഡ്യുവൽ-വ്യൂ വീഡിയോ എന്നറിയപ്പെടുന്ന ഒരു സവിശേഷതയും ഈ സ്മാർട്ഫോണിൽ ഉണ്ട്. ഒരേ സമയം സെൽഫി ക്യാമറയും പിന്നിലെ പ്രൈമറി ക്യാമറയും ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇതിലുള്ളത്. പ്രൈമറി 50 എംപി ക്യാമറയ്ക്ക് 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. പിക്ച്ചർ ക്വാളിറ്റിക്കായി ധാരാളം എഐ ഒപ്റ്റിമൈസേഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന് 158.9x 73.28.25 മില്ലിമീറ്റർ അളവും, 189 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
The OnePlus Nord 2 5G is now available in India (July 26). After the original OnePlus Nord and the OnePlus Nord CE 5G, the new OnePlus phone is the third model in the OnePlus Nord portfolio in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X