വൺപ്ലസ് നോർഡ് 2 ഗ്രീൻ വുഡ്‌സ് കളർ വേരിയന്റ് ആദ്യ വിൽപ്പന ഇന്ത്യയിൽ ഓഗസ്റ്റ് 26 ന്

|

വൺപ്ലസ് നോർഡ് 2 കഴിഞ്ഞ മാസം ബ്ലൂ ഹെയ്സ്, ഗ്രേ സിയറ, ഗോ ഗ്രീൻ വുഡ്സ് കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചു. എന്നാൽ, ഗ്രീൻ വുഡ്സ് കളർ വേരിയന്റ് ഇന്ത്യയിൽ വിൽപ്പനയിൽ ലഭ്യമല്ല. മുൻപ് പറഞ്ഞതുപോലെ, ഈ പുതിയ കളർ വേരിയന്റ് ഓഗസ്റ്റ് 26 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

വൺപ്ലസ് നോർഡ് 2 ഗോ ഗ്രീൻ വുഡ്സ് കളർ വേരിയന്റിൻറെ ആദ്യ വിൽപ്പന പ്രഖ്യാപിച്ചു

വൺപ്ലസ് നോർഡ് 2 ഗോ ഗ്രീൻ വുഡ്സ് കളർ വേരിയന്റിൻറെ ആദ്യ വിൽപ്പന പ്രഖ്യാപിച്ചു

ഗോ ഗ്രീൻ വുഡ്സ് കളർ വേരിയന്റ് ആമസോണിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് വിൽപ്പനയ്‌ക്കെത്തും. മറ്റ് രണ്ട് കളർ ഓപ്ഷനുകളുടെ അതേ വിലയ്ക്ക് പുതിയ മോഡൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഇന്ത്യയിൽ നോർഡ് 2 ൻറെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് വില ആരംഭിക്കുന്നത് 27,999 രൂപ മുതലാണ്. ഈ മാസം മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പറയപ്പെടുന്ന ഈ സ്മാർട്ഫോൺ രാജ്യത്ത് ഇതുവരെ ലഭ്യമായിട്ടില്ല. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 29,999 രൂപയാണ് വില വരുന്നത്, ഹൈ-എൻഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപ വില വരുന്നു. ഈ ബ്രാൻഡ് സ്മാർട്ഫോൺ നിങ്ങൾ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഓപ്ഷനിലും വാങ്ങുമ്പോൾ 1,000 രൂപ കിഴിവ് ലഭിക്കുന്നതാണ്.

വൺപ്ലസ് നോർഡ് 2 ഗോ ഗ്രീൻ വുഡ്സ് കളർ വേരിയന്റിൻറെ സവിശേഷതകൾ

വൺപ്ലസ് നോർഡ് 2 ഗോ ഗ്രീൻ വുഡ്സ് കളർ വേരിയന്റിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്‌സിജൻ ഒഎസ് 11 ലാണ് നോർഡ് 2 പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും എച്ഡിആർ10+ സർട്ടിഫിക്കേഷനുമുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് 2വിന് നൽകിയിട്ടുള്ളത്. 20:9 ആസ്പെക്റ്റ് റേഷിയോ, 2400×1080 പിക്‌സൽ റസല്യൂഷൻ, 410 പിപിഐ പിക്സൽ ഡെൻസിറ്റി എന്നിവ ഈ ഡിസ്‌പ്ലേയിലുണ്ട്. മീഡിയടെക് പ്രോസസ്സർ കരുത്തേകുന്ന ആദ്യ വൺപ്ലസ് സ്മാർട്ട്ഫോണാണ് നോർഡ് 2. മീഡിയടെക് ഡിമെൻസിറ്റി 1200-എഐ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്.

വൺപ്ലസ് നോർഡ് 2 ഗ്രീൻ വുഡ്‌സ് കളർ വേരിയന്റ് ആദ്യ വിൽപ്പന ഇന്ത്യയിൽ ഓഗസ്റ്റ് 26 ന്

50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസർ കൂടുതൽ കൃത്യതയുള്ള ചിത്രങ്ങളും വിഡിയോകളും പകർത്താൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഫീച്ചർ സഹിതമാണ് നോർഡ് 2വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8 മെഗാപിക്‌സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് (119.7-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), 2 മെഗാപിക്‌സൽ മോണോ ലെൻസ് എന്നിവയാണ് ട്രിപ്പിൾ പിൻ ക്യാമറയിലെ ബാക്കിയുള്ള ലെൻസുകൾ. 32 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയും ഈ വൺപ്ലസ് നോർഡ് 2 കളർ വേരിയന്റിൽ വരുന്നുണ്ട്. 65W വാർപ്പ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് വൺപ്ലസ് നോർഡ് 2വിൽ. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻ‌എഫ്‌സി, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ സ്മാർട്ട്ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Best Mobiles in India

English summary
OnePlus Nord 2 was released last month in three color options: Blue Haze, Gray Sierra, and Go Green Woods. In India, however, the Green Woods color version was not available for purchase.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X