ജൂൺ മാസത്തിൽ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

|

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ പറ്റിയ സമയം ആണിത്. മാർക്കറ്റിൽ ദിനംപ്രതിയെന്നോണം പുതിയ ഡിവൈസുകൾ പുറത്തിറങ്ങുകയും ചെയ്യുന്നു. കൂട്ടത്തിൽ നിങ്ങൾക്ക് സെലക്റ്റ് ചെയ്യാവുന്ന ഏതാനും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താനാണ് ഈ ലേഖനം. 30,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകളാണ് ഇവയെല്ലാം. റിയൽമി, ഷവോമി, വൺപ്ലസ്, സാംസങ്, വിവോ എന്നീ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ നിന്നുള്ള ഡിവൈസുകൾ ഈ ലിസ്റ്റിൽ ഉണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ്

വില : 26,999 രൂപ


30,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിലെ മികച്ച ചോയിസുകളിൽ ഒന്നാണ് ഷവോമി 11ഐ ഹൈപ്പർചാർജ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് ഷവോമി 11ഐ ഹൈപ്പർചാർജ് സ്മാർട്ട്‌ഫോൺ ഓഫർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഷവോമി 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. മീഡിയടെക് ഡൈമെൻസിറ്റി 920 5ജി ചിപ്‌സെറ്റാണ് ഷവോമി 11ഐ ഹൈപ്പർചാർജിന് കരുത്ത് നൽകുന്നത്.

അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും; വൺപ്ലസ് 9 പ്രോ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരംഅതിശയിപ്പിക്കുന്ന ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും; വൺപ്ലസ് 9 പ്രോ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരം

ഹൈപ്പർചാർജ്

8 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ലഭ്യമാണ്. 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണവും 16 മെഗാ പിക്സൽ സെൽഫി ക്യാമറയും ഷവോമി 11ഐ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 67 വാട്ട് ടർബോ ചാർജ് സാങ്കേതികവിദ്യയുടെ സപ്പോർട്ട് ലഭിക്കുന്ന 5,160 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

റിയൽമി എക്സ്7 പ്രോ 5ജി
 

റിയൽമി എക്സ്7 പ്രോ 5ജി

വില : 29,999 രൂപ


30,000 രൂപയിൽ താഴെ വില വരുന്ന സ്മാ‍ർട്ട്ഫോൺ സെ​ഗ്മെന്റിലെ മറ്റൊരു മികച്ച ഓപ്ഷനാണ് റിയൽമി എക്സ്7 പ്രോ 5ജി സ്മാർട്ട്‌ഫോൺ. റിയൽമി എക്സ്7 പ്രോ 5ജി സ്മാർട്ട്‌ഫോണിൽ 6.55 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾസ്‌ക്രീൻ ഡിസ്‌പ്ലെയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1000+ 5ജി ചിപ്‌സെറ്റാണ് റിയൽമി എക്സ്7 പ്രോ 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും റിയൽമി എക്സ്7 പ്രോ 5ജി ഓഫ‍ർ ചെയ്യുന്നു.

ലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നുലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നു

എക്സ്7 പ്രോ 5ജി

108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + ബി & ഡബ്ല്യൂ റിയർ ക്യാമറ സെറ്റപ്പും 32 മെഗാ പിക്സൽ സെൽഫി ക്യാമറയും ഈ സ്മാ‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നു. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയ്ക്ക് സപ്പോ‍ർട്ട് ലഭിക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ലഭ്യമാണ്. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് കളർ വേരിയന്റുകളിലാണ് റിയൽമി എക്സ്7 പ്രോ 5ജി സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വില : 29,999 രൂപ


30,000 രൂപയിൽ താഴെ വില വരുന്ന സ്മാ‍ർ‌‌ട്ട്ഫോൺ സെ​ഗ്മെന്റിലെ ഏറ്റവും മികച്ച വൺപ്ലസ് ഡിവൈസുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 2 സ്മാ‍ർട്ട്ഫോൺ. 6.43 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലെയാണ് വൺപ്ലസ് നോർഡ് 2 സ്മാ‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റാണ് നോർഡ് 2 ഓഫ‍ർ ചെയ്യുന്നത്. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻ ഒഎസ് 11.3ൽ ആണ് വൺപ്ലസ് നോർഡ് 2 സ്മാ‍ർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവുംടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവും

നോർഡ് 2

50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ് ആണ് വൺപ്ലസ് നോർഡ് 2 ഫീച്ച‍ർ ചെയ്യുന്നത്. 32 മെഗാ പിക്സൽ സെൽഫി ക്യാമറയും വൺപ്ലസ് നോർഡ് 2 സ്മാ‍ർട്ട്ഫോൺ ഓഫ‍ർ ചെയ്യുന്നു. 4,500 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് നോർഡ് 2 സ്മാ‍ർട്ട്ഫോണിന്റെ സവിശേഷതയാണ്.

വിവോ വി23 5ജി

വിവോ വി23 5ജി

വില : 29,990 രൂപ


30,000 രൂപയിൽ താഴെ വില വരുന്ന സെ​ഗ്മെന്റിലെ ഏറ്റവും മികച്ച വിവോ സ്മാ‍ർട്ട്ഫോൺ ആണ് വിവോ വി23 5ജി. 96.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് വിവോ വി23 5ജി സ്മാ‍ർട്ട്ഫോൺ ഓഫ‍‍ർ ചെയ്യുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 920 5ജി ആണ് വിവോ വി23 5ജി സ്മാ‍ർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 12ലാണ് വിവോ വി23 5ജി സ്മാ‍ർട്ട്ഫോൺ പ്രവ‍ർത്തിക്കുന്നത്.

കരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾകരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾ

വി23 5ജി

64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വി23 5ജി സ്മാ‍ർട്ട്ഫോണിൽ ഉള്ളത്. 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ ശേഷിയുള്ള സെൽഫി ക്യാമറ സജ്ജീകരണവും ഡിവൈസിൽ ലഭ്യമാണ്. 4,200 എംഎഎച്ച് ബാറ്ററിയാണ് വിവോ വി23 5ജി സ്മാ‍ർട്ട്ഫോണിന് ഊ‍ർജം നൽകുന്നത്. സൺഷൈൻ ഗോൾഡ്, സ്റ്റാർഡസ്റ്റ് ബ്ലാക്ക് കളർ വേരിയന്റുകളിലാണ് വിവോ വി23 5ജി സ്മാ‍ർട്ട്ഫോൺ വരുന്നത്.

സാംസങ് ഗാലക്സി എം53 5ജി

സാംസങ് ഗാലക്സി എം53 5ജി

വില : 28,999 രൂപ


സാംസങ് ആരാധക‍ർക്ക് സെലക്റ്റ് ചെയ്യാവുന്ന, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാ‍ർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം53 5ജി. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെയാണ് സാംസങ് ഗാലക്സി എം53 5ജി സ്മാ‍ർട്ട്ഫോൺ ഫീച്ച‍ർ ചെയ്യുന്നത്. 2.4 GHz വേഗതയുള്ള ഒക്ടാ കോർ ചിപ്‌സെറ്റും സാംസങ് ഗാലക്സി എം53 5ജി സ്മാ‍ർട്ട്ഫോൺ ഓഫ‍ർ ചെയ്യുന്നു.

ബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

എം53 5ജി

108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ +2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ് ആണ് സാംസങ് ഗാലക്സി എം53 5ജി സ്മാ‍ർട്ട്ഫോണിൽ ഉള്ളത്. 32എംപി സെൽഫി ക്യാമറയും ഡിവൈസ് ഫീച്ച‍ർ ചെയ്യുന്നു. 5,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എം53 5ജി സ്മാ‍ർട്ട്ഫോണിൽ ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
Now is the time to buy new smartphones. This article is to introduce you to some of the best smartphones that you can select. These are all devices priced below Rs 30,000. These are the devices from the major smartphone brands like Realme, Xiaomi, OnePlus, Samsung and Vivo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X