OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ

|

എതാനും മാസങ്ങളായി ഏറ്റവും എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്ന സമാർട്ട്ഫോൺ സെഗ്മെന്റ് ആണ് 30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റ്. നേരത്തെ ഇത്രയധികം ശ്രദ്ധ പിടിച്ച് പറ്റിയിരുന്ന വിഭാഗം ആയിരുന്നില്ല ഈ പ്രൈസ് റേഞ്ച്. മിഡ് - പ്രീമിയം സെഗ്മെന്റിൽ അത്രയധികം ഫോണുകളാണ് പുതിയതായി അവതരിപ്പിക്കപ്പെടുന്നത്. ഫ്ലാഗ്ഷിപ്പ് ഡിവൈസുകളോട് ചേർന്ന് നിൽക്കുന്ന അനുഭവമാണ് ഈ പ്രൈസ് റേഞ്ചിൽ ഇപ്പോൾ ഇറങ്ങുന്ന ഡിവൈസുകളുടെ സവിശേഷത. അതേ സമയം വിലയും കുറഞ്ഞ് നിൽക്കുന്നു. മിഡ് പ്രീമിയം സെഗ്മെന്റിലെ ഏറ്റവും പുതിയ രണ്ട് ഡിവൈസുകളാണ് വൺപ്ലസ് നോർഡ് 2ടിയും പോക്കോ എഫ്4 ഉം ( OnePlus Nord 2T vs Poco F4 ).

സ്മാർട്ട്ഫോൺ

30,000 രൂപയിൽ താഴെ വില വരുന്ന പുതിയ സ്മാർട്ട്ഫോൺ പരിഗണിക്കുന്ന യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന രണ്ട് മികച്ച ഡിവൈസുകളാണ് പോക്കോ എഫ്4 സ്മാർട്ട്ഫോണും വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണും. രണ്ട് ഫോണുകൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതേ സമയം തികച്ചും വ്യത്യസ്തമായ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ഈ രണ്ട് ഡിവൈസുകളും ഓഫർ ചെയ്യുന്നു.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തിഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

പോക്കോ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗിസ്ബോട്ട് ടീം ഈ രണ്ട് ഡിവൈസുകളും പരീക്ഷിക്കുകയാണ്. രണ്ട് ഫോണുകളും ഉപയോഗിച്ച് നോക്കിയ ശേഷമുള്ള സമഗ്രമായ അവലോകനമാണ് ഈ ലേഖനത്തിലൂടെ യൂസേഴ്സിന് നൽകുന്നത്. പോക്കോ എഫ്4 സ്മാർട്ട്ഫോണും വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

OnePlus Nord 2T vs Poco F4: ഡിസൈൻ

OnePlus Nord 2T vs Poco F4: ഡിസൈൻ

ഡിസൈൻ കൂടുതലും വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് അനുസൃതമാണ്. പോക്കോ എഫ്4നെയും വൺപ്ലസ് നോർഡ് 2ടിയെയും താരതമ്യം ചെയ്യുമ്പോൾ, വൺപ്ലസ് ഡിവൈസ് കർവ്ഡ് ഡിസൈനിൽ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ബോക്സി ഷേപ്പിൽ എത്തുന്ന പോക്കോ എഫ്4 ഒരു വലിയ ഫോൺ പോലെ ഫീൽ ചെയ്യും.

നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾനിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

എഫ്4

പോക്കോ എഫ്4 അൽപ്പം വലിപ്പമുള്ള ഡിവൈസ് ആണ്. നിങ്ങൾക്കും ചെറുതും പ്രീമിയം ലുക്ക് ഉള്ളതുമായ സ്മാർട്ട്ഫോൺ വേണമെങ്കിൽ വൺപ്ലസ് നോർഡ് 2ടി സെലക്റ്റ് ചെയ്യുക. അല്ലെങ്കിൽ പോക്കോ എഫ്4 സെലക്റ്റ് ചെയ്യാം.

OnePlus Nord 2T vs Poco F4: ഡിസ്പ്ല

OnePlus Nord 2T vs Poco F4: ഡിസ്പ്ല

വൺപ്ലസ് നോർഡ് 2ടിയുമായി താരതമ്യം ചെയ്യുമ്പോൾ പോക്കോ എഫ്4ന് ഒരു വലിയ ഡിസ്പ്ലെ ഉണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. അതേ സമയം വൺപ്ലസ് നോർഡ് ടി 90 ഹെർട്സ് ഡിസ്പ്ലെ മാത്രമാണ് ഓഫർ ചെയ്യുന്നത്. നെറ്റ് സർഫിങ്ങിലും യുഐ സ്ക്രോളിങ്ങിലും മറ്റും പോക്കോ എഫ്4ന്, നോർഡ് 2ടിയെക്കാൾ മുൻതൂക്കം ഉണ്ട്.

നിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾനിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾ

ഡിസ്പ്ലെ

പോക്കോ എഫ്4 സ്മാർട്ട്ഫോണിൽ ഡോൾബി വിഷൻ സർട്ടിഫിക്കേഷനും ലഭ്യമാണ്. ഇതും വലിയ സ്ക്രീനും കൂടി ചേരുമ്പോൾ മൾട്ടിമീഡിയ ഉപയോഗത്തിനും ഗെയിമിങിനും ഏറ്റവും അനുയോജ്യമായ ഡിവൈസായി പോക്കോ എഫ്4 സ്മാർട്ട്ഫോൺ മാറുന്നുണ്ട്. വലിയ ഡിസ്പ്ലെയുടെ ഗുണം!

OnePlus Nord 2T vs Poco F4: ക്യാമറ

OnePlus Nord 2T vs Poco F4: ക്യാമറ

രണ്ട് സ്മാർട്ട്ഫോണുകൾക്കും ഒഐഎസ് സപ്പോർട്ട് ഉള്ള പ്രൈമറി ക്യാമറകൾ നൽകിയിരിക്കുന്നു. ഇവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് രണ്ട് ഡിവൈസുകളിലും ഉള്ളത്. വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ 50 മെഗാ പിക്സൽ പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. 8 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസും 2 മെഗാ പിക്സൽ മാക്രോ ലെൻസും ഡിവൈസിൽ ഉണ്ട്.

പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾപറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

പ്രൈമറി ക്യാമറ

പോക്കോ എഫ്4 സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി ക്യാമറയും 8 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസും 2 മെഗാ പിക്സൽ മാക്രോ ലെൻസും ഉണ്ട്. ഹാർഡ്വെയറിൽ വലിയ വ്യത്യാസം ഉണ്ടെന്ന് തോന്നും. എന്നാൽ യഥാർഥത്തിൽ രണ്ട് ഡിവൈസുകളുടെയും ക്യാമറ പെർഫോമൻസ് സമാനമാണ്.

OnePlus Nord 2T vs Poco F4: പെർഫോമൻസ്

OnePlus Nord 2T vs Poco F4: പെർഫോമൻസ്

ഏറ്റവും പുതിയ ഡൈമൻസിറ്റി 1300 എസ്ഒസിയെ ബേസ് ചെയ്ത് ആണ് വൺപ്ലസ് നോർഡ് 2 ടി വിപണിയിൽ എത്തിയത്. പോക്കോ എഫ്4 സ്മാർട്ട്ഫോൺ സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസിയും ഫീച്ചർ ചെയ്യുന്നു. ഗീക്ക്ബെഞ്ച് 5 അൻടുടു പോലുള്ള ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ പോലും പോക്കോ എഫ്4 മുന്നിട്ട് നിൽക്കുന്നു. സിപിയു ത്രോട്ടിലിങ് ടെസ്റ്റിലും പോക്കോ എഫ്4 സ്മാർട്ട്ഫോൺ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.

പുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾപുതിയ ലാപ്ടോപ്പ് വാങ്ങുന്നോ? 60,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ

വൺപ്ലസ് നോർഡ്

പോക്കോ എഫ്4 ഉം വൺപ്ലസ് നോർഡ് 2ടിയും സാധാരണ സാഹചര്യങ്ങളിൽ മികച്ച പെർഫോമൻസ് ആണ് കാഴ്ച വയ്ക്കുന്നത്. എന്നാൽ ഗെയിമിങ്ങിന്റെ കാര്യം നോക്കുകയാണെങ്കിൽ പോക്കോ എഫ്4 ന് തന്നെയാണ് മുൻതൂക്കം ഉള്ളത്.

OnePNord 2T vs Poco F4: സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ്

OnePNord 2T vs Poco F4: സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ്

പോക്കോ എഫ്4 ഉം വൺപ്ലസ് നോർഡ് 2ടിയും ആൻഡ്രോയിഡ് 12 ഒഎസിലാണ് പ്രവർത്തിക്കുന്നത്. പോക്കോ എഫ്4 സ്മാർട്ട്ഫോണിൽ കസ്റ്റമൈസ്ഡ് എംഐയുഐ 13 സ്കിൻ ആണുള്ളത്. വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ ഓക്സിജൻ ഒഎസ് 12.1 സ്കിന്നും ലഭ്യമാണ്. വൺപ്ലസിന്റെ ഓക്സിജൻഒഎസ് 12.1 കൂടുതൽ വൃത്തിയുള്ള യുഐ പായ്ക്ക് ചെയ്യുന്നു. ഇതിൽ തേർഡ് പാർട്ടി ആപ്പുകളും ഇല്ല.

50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ

OnePlus Nord 2T vs Poco F4: ബാറ്ററി ലൈഫ്

OnePlus Nord 2T vs Poco F4: ബാറ്ററി ലൈഫ്

പോക്കോ എഫ്4 ഉം വൺപ്ലസ് നോർഡ് 2ടിയും 4,500 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും രണ്ട് ഫോണുകളിൽ ലഭ്യമാണ്. വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. അതേ സമയം പോക്കോ എഫ്4 സ്മാർട്ട്ഫോണിൽ 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാക്കിയിരിക്കുന്നു. വൺപ്ലസ് നോർഡ് 2ടി, പോക്കോ എഫ്4നെക്കാൾ മികച്ച ബാറ്ററി ലൈഫും ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
The Poco F4 smartphone and the OnePlus Nord 2T smartphone are the two best devices that can be selected by users considering a new smartphone under Rs 30,000. Both phones have their pros and cons. At the same time, both the devices offer a completely different smartphone experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X