ഇതാണ് മോനേ തിരിച്ചുവരവ്! 14000 രൂപ ഡിസ്കൗണ്ടുമായി കച്ചവടം പിടിച്ച് വൺപ്ലസിന്റെ കരുത്തൻ 5ജി ഫോൺ
ലോഞ്ച് സമയത്ത് കത്തിക്കയറിയ ശേഷം പുതിയ സ്മാർട്ട്ഫോണുകൾ കളം നിറയുന്നതോടെ സ്ഥലം കാലിയാക്കുന്ന സ്മാർട്ട്ഫോണുകൾക്കിടയിൽ തിരിച്ചുവരവ് കൊണ്ട് ശ്രദ്ധനേടി വൺപ്ലസിന്റെ പുലിക്കുട്ടിയായ വൺപ്ലസ് നോർഡ് 3 5ജി (OnePlus Nord 3 5G). 35000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. അധികം വൈകാതെ വൺപ്ലസ് നോർഡ് 3യുടെ പിൻഗാമിയായി വൺപ്ലസ് നോർഡ് 4 ലോഞ്ച് ചെയ്യും. ഇതുകൂടി കണക്കിലെടുത്താണ് ഇത്രയധികം വിലക്കുറവിൽ ഈ കിടിലൻ വൺപ്ലസ് ഫോൺ ലഭ്യമായിരിക്കുന്നത്.
മുൻപ് പല ഓഫർ സെയിലുകൾ നടന്നപ്പോൾ പോലും ലഭ്യമല്ലാതിരുന്ന അത്രയും കുറഞ്ഞ വിലയിലാണ് ആമസോൺ ഇപ്പോൾ വൺപ്ലസ് നോർഡ് 3 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഫോണിന്റെ പ്രാരംഭ മോഡലിന്റെ വില 33,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ആമസോണിൽ വെറും 20999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

അതായത് ലോഞ്ച് വിലയെക്കാൾ 13000 രൂപ വിലക്കുറവിലാണ് വൺപ്ലസ് നോർഡ് 3 5ജി ഇപ്പോൾ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് കൂപ്പണും ഈ സ്മാർട്ട്ഫോൺ പർച്ചേസിന് ലഭ്യമാക്കിയിട്ടുണ്ട്. അതോടെ 19999 രൂപ വിലയിൽ ഈ കിടിലൻ വൺപ്ലസ് 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.
ഈ ഫോൺ ലോഞ്ച് ചെയ്തിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. 35000 രൂപ സെഗ്മെന്റിൽ ലോഞ്ച് ചെയ്യപ്പെട്ട ഒരു സ്മാർട്ട്ഫോണിൽ ഉണ്ടാകുന്ന ഫീച്ചറുകൾ ഏറെ മികച്ചതുതന്നെയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!. അതിനാൽത്തന്നെ ഈ വിലക്കുറവ് പ്രയോജനപ്പെടുത്തിക്കൊണ്ട് 20000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാൻ നിരവധിപേർ ഇടിച്ചുകയറുമെന്നുറപ്പ്.

അതേസമയം നോർഡ് 3 5ജിയുടെ പിൻഗാമിയായ വൺപ്ലസ് നോർഡ് 4 ഈ മാസം ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം നോർഡ് 4 ലോഞ്ച് ചെയ്യുമെന്നാണ് കരുതിയിരുന്നത് എങ്കിലും അതുണ്ടായില്ല. അതിനാൽ ഈ മാസം എപ്പോൾ വേണമെങ്കിലും നോർഡ് 4 5ജിയുടെ ലോഞ്ച് തിയതി പ്രഖ്യാപനം വന്നേക്കാം.
ഏകദേശം 30000 രൂപയോട് അടുത്ത വിലയിലാകും നോർഡ് 4 5ജി എത്തുക. പുതിയ ഫീച്ചറുകളുള്ള ഏറ്റവും പുതിയ വേരിയന്റ് വേണം എന്നുള്ളവർക്ക് വൺപ്ലസ് നോർഡ് 4 5ജിക്കായി കാത്തിരിക്കാം. എന്നാൽ വിലക്കുറവിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകളിലെ കൊമ്പനായ വൺപ്ലസ് നോർഡ് 3 5ജി വാങ്ങാം.
വൺപ്ലസ് നോർഡ് 3യുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ്റേറ്റുള്ള 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി, അലേർട്ട് സ്ലൈഡർ, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ തുടങ്ങി ഒട്ടേറെ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

ശക്തമായ ക്യാമറ യൂണിറ്റാണ് വൺപ്ലസ് നോർഡ് 3യുടെ മികവുകളിലൊന്ന്. സോണി IMX890 സെൻസറുള്ള 50 എംപി പ്രൈമറി ക്യാമറ (ഒഐഎസ് പിന്തുണ സഹിതം), സോണി IMX355 സെൻസറുള്ള 8എംപി വൈഡ് ആംഗിൾ ക്യാമറ, 2എംപി മാക്രോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോർഡ് 3യിലുള്ളത്. ഫ്രണ്ട് ക്യാമറ 16എംപിയാണ്.
3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും നോർഡ് 3യ്ക്ക് ലഭിക്കുമെന്ന് വൺപ്ലസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. കുറഞ്ഞ വിലയ്ക്ക് നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോഴും പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് വൺപ്ലസ് നോർഡ് 3.


Click it and Unblock the Notifications








