Home
Mobile

ഉർവശീ ശാപം ഉപകാരമായി! വൺപ്ലസിന്റെ ജനപ്രിയ 5ജി ഫോണിന് വില കുറഞ്ഞു, വാങ്ങും മുമ്പ് അ‌റിയേണ്ടവ ഇതാ

വൺപ്ലസ് ആരാധകർക്ക് ആഹ്ലാദത്തിന് വക നൽകിക്കൊണ്ട് വൺപ്ലസിന്റെ അ‌ഭിമാന മോഡലായ വൺപ്ലസ് നോർഡ് 3 5ജിയുടെ വില 4000 രൂപ കുറഞ്ഞു. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ലോഞ്ച് ചെയ്ത സമയത്ത് ഈ ഫോണിന്റെ പ്രാരംഭ മോഡലിന്റെ വില 33,999 രൂപ ആയിരുന്നു.

വൺപ്ലസ് നോർഡ് 3 5ജിക്ക് 4000 രൂപ ഡിസ്കൗണ്ട് ലഭിച്ചിരിക്കുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. കാരണം ഒറ്റയടിക്ക് നാലായിരം രൂപ കുറഞ്ഞതോടെ ഈ ഫോണിന്റെ വില 30000 രൂപയിൽ താഴെയെത്തി. ഇന്ന് 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ഫോണുകളിൽ ഒന്നാണിത്.

ഉർവശീ ശാപം ഉപകാരമായി! വൺപ്ലസിന്റെ ജനപ്രിയ 5ജി ഫോണിന് വില കുറഞ്ഞു

ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ രണ്ട് ഇ-കൊമേഴ്‌സ് സൈറ്റുകളിലും വൺപ്ലസ് നോർഡ് 3 (OnePlus Nord 3) ഇപ്പോൾ 30,000 രൂപ വില വിഭാഗത്തിന് കീഴിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 33,999 രൂപയിൽ നിന്ന് 4000 രൂപ വില കുറഞ്ഞതോടെ 29,999 രൂപ പ്രാരംഭവിലയിൽ വൺപ്ലസ് നോർഡ് 3യുടെ 8ജിബി റാം 128ജിബി സ്റ്റോറേജ് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഈ വൺപ്ലസ് ഡീൽ എത്രനാളത്തേക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല. പരിമിതമായ സമയത്തേക്കാണ് ഡീൽ ലഭ്യമായിരിക്കുന്നത് എങ്കിൽ അ‌ധികം ​വൈകാതെ ഈ വിലക്കുറവ് പിൻവലിക്കപ്പെടും. അ‌തിനാൽത്തന്നെ 30000 രൂപയിൽ താഴെ വിലയിൽ നല്ലൊരു 5ജി ഫോൺ തേടുന്നവർ എത്രയും പെട്ടെന്ന് വൺപ്ലസ് നോർഡ് 3യെ പരിഗണിക്കേണ്ടിവരും.

ഉർവശീ ശാപം ഉപകാരമായി! വൺപ്ലസിന്റെ ജനപ്രിയ 5ജി ഫോണിന് വില കുറഞ്ഞു

വൺപ്ലസ് നോർഡ് 3യുടെ 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 34,857 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ രണ്ട് ​വേരിയന്റുകൾക്കും ബാങ്ക് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ വിലയിൽ 1500 രൂപയുടെ അ‌ധിക ഡിസ്കൗണ്ട് കൂടി ലഭ്യമാകുന്നുണ്ട്. ഇതോടെ വൺപ്ലസ് നോർഡ് 3 ഡീൽ കൂടുതൽ ആകർഷകമാകുന്നു.

ഏറ്റവും മികച്ച മൊബൈൽ ചിപ്‌സെറ്റുകളിൽ ഒന്ന്, ഫാസ്റ്റ് ചാർജർ, വൈബ്രന്റ് ഡിസ്‌പ്ലേ, മികച്ച ബാറ്ററി, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയവയെല്ലാം ചേരുന്ന വൺപ്ലസ് നോർഡ് 3 5ജി 30000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ വാങ്ങാവുന്ന മികച്ച ഓപ്ഷൻ തന്നെയാണ്. മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്.

വൺപ്ലസ് നോർഡ് 3യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ്റേറ്റുള്ള 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി, അലേർട്ട് സ്ലൈഡർ, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ തുടങ്ങി ഒട്ടേറെ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

ഉർവശീ ശാപം ഉപകാരമായി! വൺപ്ലസിന്റെ ജനപ്രിയ 5ജി ഫോണിന് വില കുറഞ്ഞു

ഓക്സിജൻഒഎസ് 13.1-ലാണ് നോർഡ് 3 യുടെ പ്രവർത്തനം. സോണി IMX890 സെൻസർ ഉപയോഗിക്കുന്ന 50 എംപി ​പ്രൈമറി ക്യാമറ (ഒഐഎസ് പിന്തുണ സഹിതം), 8എംപി സോണി IMX355 വൈഡ് ആംഗിൾ ക്യാമറ, 2എംപി മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോർഡ് 3യിലുള്ളത്. ഒപ്പം 16 എംപി ക്യാമറയും ഉണ്ട്.

3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും നോർഡ് 3യ്ക്ക് ലഭിക്കുമെന്ന് വൺപ്ലസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഓപ്ഷനാണ് വൺപ്ലസ് നോർഡ് 3 എന്ന് നിസംശയം പറയാം.

More from GizBot

Best Mobiles in India

English summary
The price of OnePlus Nord 3 5G has been reduced by Rs.4000. The OnePlus Nord 3 is now listed under the Rs 30,000 price segment on both e-commerce sites like Amazon and Flipkart. The OnePlus Nord 3 with 8GB RAM and 128GB storage is listed at a starting price of Rs 29,999, a price cut of Rs 4,000 from Rs 33,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X