ആമസോണേ... ഇത് ഗംഭീരമായിട്ടുണ്ട്! വൺപ്ലസ് നോർഡ് 3 5ജിക്ക് 15,500 രൂപ ഡിസ്കൗണ്ട്
വൺപ്ലസ് സ്മാർട്ട്ഫോൺ നിരയിലെ അതിശക്തനും ജനപ്രിയനുമായ വൺപ്ലസ് നോർഡ് 3 (OnePlus Nord 3) 5ജിക്ക് ആമസോണിൽ ഞെട്ടിക്കുന്ന ഡിസ്കൗണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്ത പോപ്പുലർ വൺപ്ലസ് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് 3. അടുത്തിടെ വൺപ്ലസ് നോർഡ് സിഇ 4 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതും വൺപ്ലസ് നോർഡ് 3യുടെ വില ഇപ്പോൾ കുറയുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആമസോണിൽ ഇപ്പോൾ മൺസൂൺ മൊബൈൽ മാനിയ സെയിൽ ( Amazon Monsoon Mobile Mania sale) നടക്കുകയാണ്. ഇതിന്റെ ഭാഗമായിക്കൂടിയാണ് നോർഡ് 3യ്ക്ക് വൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത്.
ആമസോൺ നൽകിയിരിക്കുന്ന ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയെക്കാൾ 15,500 രൂപ വിലക്കുറവിൽ വൺപ്ലസ് നോർഡ് 3 വാങ്ങാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഫോണിന്റെ പ്രാരംഭ മോഡലിന്റെ വില 33,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ആമസോണിൽ വെറും 19998 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

41 ശതമാനം ഡയറക്ട് ഡിസ്കൗണ്ട് ആണ് വൺപ്ലസ് നോർഡ് 3യ്ക്ക് ആമസോൺ നൽകിയിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫർ വഴി 1500 രൂപ ഡിസ്കൗണ്ടും നേടാനാകും. അതിനാൽ 18498 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് വാങ്ങാനാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡീൽ ലാഭകരമാണ്.
കഴിഞ്ഞ വർഷം ഇറങ്ങിയ സ്മാർട്ട്ഫോൺ ആണെങ്കിലും 35000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് 3. അതിലെ ഫീച്ചറുകൾക്ക് ആ നിലവാരം ഉണ്ടാകും. 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ മികച്ച പെർഫോമൻസ് ഈ വൺപ്ലസ് നോർഡ് 3 നൽകുമെന്നാണ് കരുതേണ്ടത്.

20000 രൂപയ്ക്കുള്ളിൽ വൺപ്ലസിൽ നിന്ന് തന്നെയുള്ള പുതിയ സ്മാർട്ട്ഫോൺ ആണ് വേണ്ടത് എങ്കിൽ അൽപ്പം കാത്തിരുന്നാൽ മതി. കാരണം വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് (OnePlus Nord CE 4 Lite) 5ജി ജൂൺ 24ന് ഇന്ത്യ അടക്കമുള്ള വിപണികളിൽ ലോഞ്ച് ചെയ്യും.
ആമസോൺ മൺസൂൺ മൊബൈൽ മാനിയ സെയിലിന്റെ ഭാഗമായാണ് ഇപ്പോൾ 18,498 രൂപ വിലയിൽ വൺപ്ലസ് നോർഡ് 3 ഇപ്പോൾ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ജൂൺ 25 വരെയാണ് ഈ സെയിൽ ഓഫറുകൾ ലഭ്യമാകുക എന്ന കാര്യവും ഇതോടൊപ്പം അറിഞ്ഞിരിക്കണം. വിലക്കുറവിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ വൺപ്ലസ് നോർഡ് 3യുടെ ഗ്രീൻ കളർ വേരിയന്റ് ഇപ്പോൾ ആമസോണിൽ സ്റ്റോക്ക് ഇല്ല, ഗ്രേ കളർ വേരിയന്റ് ആണ് ലഭ്യമായിട്ടുള്ളത്. വൺപ്ലസ് നോർഡ് 3യുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റ്, 120Hz റിഫ്രഷ്റേറ്റുള്ള 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ.

സോണി IMX890 സെൻസറുള്ള 50 എംപി പ്രൈമറി ക്യാമറ (ഒഐഎസ് പിന്തുണ സഹിതം), സോണി IMX355 സെൻസറുള്ള 8എംപി വൈഡ് ആംഗിൾ ക്യാമറ, 2എംപി മാക്രോ ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ.


Click it and Unblock the Notifications








