Home
Mobile

വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ...! വൺപ്ലസ് നോർഡ് 3 ഇന്ത്യയിലേക്ക് എത്തുന്നു

വൺപ്ലസ് തങ്ങളുടെ നോർഡ് സീരീസിലെ പുത്തൻ സ്മാർട്ട്​ഫോൺ നോർഡ് 3 (OnePlus Nord 3 ) ഉടൻതന്നെ ഇന്ത്യയിൽ അ‌വതരിപ്പിക്കും. നോർഡ് 3 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ കുറച്ചേറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ കമ്പനിതന്നെ നോർഡ് 3യുടെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

അ‌തേസമയം നോർഡ് 3 പുറത്തിറക്കുന്ന തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. വൺപ്ലസ് നടത്തുന്ന ദ ലാബ് എന്ന ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് നോർഡ് 3 സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. "ടെക് ഗാഡ്‌ജെറ്റുകളെപ്പറ്റിയുള്ള വിവരങ്ങൾ കൂടുതൽ ആഴത്തിൽ അ‌റിയാനും വരാനിരിക്കുന്ന വൺപ്ലസ് ഡി​വൈസുകൾ പരിചയപ്പെടാനും അ‌വസരമൊരുക്കുന്ന വൺപ്ലസ് സംരംഭമാണ് ദ ലാബ്.

വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ...!

ഇന്ത്യയിൽ വൺപ്ലസ് നോർഡ് 3 ലോഞ്ച് തീയതി ജൂലൈയിൽ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. വൺപ്ലസ് നോർഡ് 3യുടെ സ്പെസിഫിക്കേഷനുകൾ സംബന്ധിച്ച വിവരങ്ങൾ ​ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളും മറ്റും പ്രധാനചില ഫീച്ചറുകൾ പുറത്തുവിട്ടിട്ടുണ്ട്. വൺപ്ലസ് നോർഡ് 3യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം.

വൺപ്ലസ് നോർഡ് 3 ​മീഡിയടെക് ഡിമെൻസിറ്റി 9000 ചിപ്സെറ്റ് കരുത്തിൽ 16 ജിബി വരെ LPDDR5X റാമും 256GB വരെ UFS 3.1 സ്റ്റോറേജും അ‌കമ്പടിയാക്കിയാണ് എത്തുന്നത് എന്നാണ് സൂചന. 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയും നോർഡ് 3യിൽ ഉണ്ടാകും.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, നോർഡ് 3യിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം തന്നെയാകും വൺപ്ലസ് നൽകുക. എങ്കിലും Ace 2V-യിൽ നിന്നുള്ള 64 എംപി സെൻസറിന് പകരം ഒഐഎസ് പിന്തുണയുള്ള 50 എംപി മെയിൻ ക്യാമറയാകും ഇതിലുണ്ടാകുക. മറ്റ് രണ്ട് ലെൻസുകളിൽ 8 എംപി അൾട്രാവൈഡ് ഷൂട്ടറും 2 എംപി മാക്രോ യൂണിറ്റും ഉൾപ്പെടും.

സെൽഫികൾക്കും വീഡിയോ കോളുകൾക്കും മറ്റുമായി 16 എംപി സെൽഫി ക്യാമറയും ഉണ്ടാകും. 1.5കെ (2,772 x 1,240 പിക്സൽ) റെസല്യൂഷനുള്ള 6.74 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 1,450 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസും നോർഡ് 3യിൽ പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ, പാനലിൽ അഡാപ്റ്റീവ് 120Hz റിഫ്രഷ്റേറ്റും എച്ച്ഡിആർ10+ പിന്തുണയും ഉണ്ടായിരിക്കും.

ആൻഡ്രോയിഡ് 14 ഒഎസ് ഇതുവരെ ഇറങ്ങിയിട്ടില്ലാത്തതിനാൽ, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 13 ആണ് നോർഡ് 3 പ്രവർത്തിക്കുക. വില സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ഇന്ത്യയിൽ 30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാകും വൺപ്ലസ് നോർഡ് 3 അ‌വതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ ഫീച്ചറുകളെല്ലാം ലീക്ക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നോർഡ് 3യുടെ ഫീച്ചറുകളും വിലയും ലോഞ്ച് തീയതി പുറത്തുവിട്ട ശേഷം ലോഞ്ചിനോട് അ‌ടുത്തുള്ള ദിവസങ്ങളിലാകും കമ്പനി ഔദ്യോഗികമായി പുറത്തുവിടുക. ലോഞ്ച് ഇവന്റ് സംബന്ധിച്ച വിവരങ്ങൾ കമ്പനി നൽകിയിരിക്കുന്നതിനാൽ വരുന്ന ആഴ്ചകളിൽത്തന്നെ വരാനിരിക്കുന്ന വൺപ്ലസ് നോർഡ് 3യുടെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചേക്കാം.

ചൈനയിൽ ഇറക്കിയ വൺപ്ലസ് എയ്‌സ് വി2 പരിഷ്കരിച്ചാണ് വൺപ്ലസ് നോർഡ് 3 ആയി അ‌വതരിപ്പിക്കുന്നത് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിരവധി ആരാധകരുള്ള വൺപ്ലസ്, ആദ്യം പ്രീമിയം ഫോൺ മാത്രമാണ് ഇറക്കിയിരുന്നത്. എന്നാൽ ഏതാനും വർഷം മുമ്പ് തന്ത്രം മാറ്റി വിലകുറഞ്ഞ ഫോണുകളും ഇറക്കിത്തുടങ്ങുകയായിരുന്നു. ഇത്തരത്തിലാണ് നോർഡ് സീരീസും എത്തിയത്.

Best Mobiles in India

English summary
OnePlus will soon launch its new Nord 3 smartphone in India. The company itself has officially confirmed the arrival of the Nord 3. Meanwhile, the company has not released the Nord 3 release date. The information about the Nord 3 appeared in connection with the campaign called The Lab by OnePlus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X