Home
Mobile

കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു | OnePlus Nord 3

വൺപ്ലസ് നോർഡ് സീരിസിൽ ആരാധക‍ർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസാണ് OnePlus Nord 3. പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് വൺപ്ലസ് നോർഡ് 3യ്ക്കായി ഇനി അധികം കാത്തിരിക്കേണ്ടിയും വരില്ല. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സോഴ്‌സ് കോഡിൽ ഡിവെസിന്റെ പേര് കണ്ടെത്തിയതായി ടിപ്സ്റ്റർ മുകുൾ ശർമ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഡിവൈസിന്റെ ലോഞ്ച് ഉടൻ തന്നെയുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ ഓൺലൈനിൽ സജീവമാകുകയും ചെയ്തിട്ടുണ്ട്. വൺപ്ലസ് നോർഡ് 3. ഒന്നര മാസത്തിനുള്ളിൽ തന്നെ വിപണിയിൽ എത്തുമെന്ന് നേരത്തെ ടിപ്‌സ്റ്റർ യോഗേഷ് ബ്രാറും അഭിപ്രായപ്പെട്ടിരുന്നു. ഹാൻഡ്‌സെറ്റ് അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടതും നോർഡ് 3 സ്മാർട്ട്ഫോണിന്റെ ലോഞ്ച് അടുത്തുവെന്നതിനുള്ള സൂചനയാണ്.

കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് നോർഡ് 3 എത്തുന്നു

ഔദ്യോഗിക ലോഞ്ച് തീയതിയ്ക്കായി കമ്പനി സ്ഥിരീകരണം നൽകുന്നത് വരെ കാത്തിരിക്കേണ്ടി വരും. എന്തായാലും വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന പല ഫീച്ചറുകളും ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വരുന്നുമുണ്ട്. ഇവ എത്രത്തോളം വിശ്വസിക്കാമെന്ന ചോദ്യം ബാക്കിയാണെങ്കിലും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് പുതിയ വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിനെക്കുറിച്ചൊരു ഏകദേശ ധാരണ നേടാൻ നമുക്ക് സാധിക്കും.

30,000 രൂപയിൽ താഴെയുള്ള പ്രൈസ് സെഗ്മെന്റിലായിരിക്കും വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുക. നിലവിൽ നോർഡ് 2ടിയാണ് ഈ സെഗ്മെന്റിൽ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോൺ. വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റാനും നോർഡ് 2ടിയ്ക്ക് സാധിച്ചിരുന്നു. നോർഡ് സീരിസിന്റെ തമുറ മാറ്റം കൂടിയാണ് വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിലൂടെ സംഭവിക്കുന്നതെന്നും ഓർക്കണം. വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

പഞ്ച് ഹോൾ ഡിസ്പ്ലെ ഡിസൈനുമായിട്ടായിരിക്കും വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുമെന്ന് കരുതാം. സെൽഫി ക്യാമറയെക്കുറിച്ചുള്ള വലിയ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടുമില്ല. വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോൺ 5ജി ഫോണായിരിക്കുമെന്നതും ഉറപ്പുള്ള കാര്യമാണ്. ഈ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലെയും ഫീച്ചർ ചെയ്തേക്കും.

ലീക്ക് റിപ്പോർട്ടുകൾ ശരിയെങ്കിൽ മീഡിയടെക് ഡൈമൻസിറ്റി 9000 ചിപ്പ്സെറ്റ് ഫോണിന് കരുത്ത് പകരും. പുതിയ വൺപ്ലസ് നോർഡ് സിഇ മോഡലുകളിൽ കമ്പനി സ്റ്റീരിയോ സ്പീക്കറുകൾ നൽകിയിരുന്നില്ല. എന്നാൽ വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ സ്റ്റീരിയോ സ്പീക്കറുകൾ തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിലും സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസ് ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഫീച്ചർ ചെയ്യുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.

50 എംപി പ്രൈമറി സെൻസറിനൊപ്പം 8 എംപി, 2 എംപി സെക്കൻഡറി സെൻസറുകളുമാണ് ലീക്ക് റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. 4500 mAh ബാറ്ററിയ്ക്കൊപ്പം 80W/65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിങ് ഫീച്ചറും ഡിവൈസിലുണ്ടാകാം. വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലുള്ള സെഗ്മെന്റിലായിരിക്കും അവതരിപ്പിക്കുക. വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ 27,999 രൂപയ്ക്കും നോർഡ് 2ടി സ്മാർട്ട്ഫോൺ 28,999 രൂപയ്ക്കുമാണ് രാജ്യത്ത് ലോഞ്ച് ചെയ്തത്.

More from GizBot

Best Mobiles in India

English summary
OnePlus Nord 3 smartphone will be launched in the sub-Rs 30,000 price segment. Currently, the Nord 2T is the latest smartphone introduced by the company in this segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X