വൺപ്ലസിന്റെ ഏറ്റവും ബെസ്റ്റ് ഡീൽ! നോർഡ് 4 5G 256GB വേരിയന്റ് ഇപ്പോൾ മരണമാസ് വിലക്കുറവിൽ വാങ്ങാം
വൺപ്ലസിന്റെ ഏറെ പ്രശസ്തമായ നോർഡ് സീരീസിലെ നിലവിലെ ഏറ്റവും മികച്ച മോഡൽ ആണ് വൺപ്ലസ് നോർഡ് 4 (OnePlus Nord 4 5G). ഇതിന്റെ പിൻഗാമിയായി വൺപ്ലസ് നോർഡ് 5 ജൂലൈ 8ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുകയാണ്. എന്നാൽ പുതിയ നോർഡ് 5ന് 30000 രൂപയോട് അടുത്ത വിലയിലാകും അവതരിപ്പിക്കപ്പെടുക. പക്ഷേ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് അത്രയും ബജറ്റ് ഇല്ല എങ്കിൽ വൺപ്ലസ് നോർഡ് 4 തന്നെ പരിഗണിക്കാം, അതും 256ജിബി. കാരണം നോർഡ് 5 ഇറങ്ങാൻ പോകുന്നത് കണക്കിലെടുത്ത് നോർഡ് 4ന്റെ വില കുറഞ്ഞിട്ടുണ്ട്.
വൺപ്ലസ് നോർഡ് 4ന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആണ് യഥാർഥ വില. എന്നാൽ അടിസ്ഥാന മോഡൽ ഇപ്പോൾ സ്റ്റോക്ക് ഇല്ല. മാത്രമല്ല, മറ്റ് രണ്ട് വേരിയന്റുകൾക്ക് മികച്ച വിലക്കുറവും ലഭ്യമായിരിക്കുന്നു.

32,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസ് നോർഡ് 4ന്റെ 8GB + 256GB മോഡലിന് ഇപ്പോൾ ആമസോണിലും വൺപ്ലസ് വെബ്സൈറ്റിലും 29499 രൂപയാണ് വില. ഇത് കൂടാതെ 4500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 256ജിബി വേരിയന്റ് ഇപ്പോൾ 24999 രൂപ വിലയിൽ വാങ്ങാനാകും.
വൺപ്ലസ് നോർഡ് 4 ഇതിന് മുൻപും 24999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്, എന്നാൽ അത് 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡൽ ആയിരുന്നു, ഇപ്പോൾ ഇത്രയും കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്നത് 256ജിബി മോഡൽ ആണ് എന്നതാണ് ഈ ഡീലിനെ കൂടുതൽ ആകർഷകമാക്കുന്നത്. ആമസോണിലും വൺപ്ലസ് വെബ്സൈറ്റിലും 4500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

30000 രൂപ ബജറ്റിൽ സ്മാർട്ട്ഫോൺ എടുക്കാൻ സാധിക്കുന്നവർക്ക് വരാൻ പോകുന്ന വൺപ്ലസ് നോർഡ് 5ന് വേണ്ടി കാത്തിരിക്കാം. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തി 30000 രൂപയിൽ താഴെ വിലയിൽ ഇത് ലഭ്യമായേക്കും. എന്നാൽ 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ പരിഗണിക്കുന്നവർക്ക് വൺപ്ലസ് നോർഡ് 4 5ജിയുടെ ഈ 256ജിബി വേരിയന്റ് ഡീൽ പരിഗണിക്കാവുന്നതാണ്.
വൺപ്ലസ് നോർഡ് 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 4nm ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (2772×1240 പിക്സൽസ്) AMOLED ഡിസ്പ്ലേയാണ് ഉള്ളത്. അഡ്രിനോ 732 GPU, 12GB വരെ LPDDR5X റാം, 256GB വരെ UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP പിൻ ക്യാമറ, സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും Samsung S5K3P9 സെൻസറോട് കൂടിയ 16MP ഫ്രണ്ട് ക്യാമറയും നോർഡ് 4ൽ ഉണ്ട്.

4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/ NSA, യുഎസ്ബി ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് 4ൽ സജ്ജീകരിച്ചിരിക്കുന്നത്. മെർക്കുറിയൽ സിൽവർ, ഒബ്സിഡിയൻ മിഡ്‌നൈറ്റ്, ഒയാസിസ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ വൺപ്ലസ് സ്മാർട്ട്ഫോൺ വാങ്ങാനാകുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജൂലൈ 8ന് വൺപ്ലസ് നോർഡ് 5ന് ഒപ്പം വൺപ്ലസ് നോർഡ് സിഇ5 5ജിയും ഉണ്ട് എന്നതാണ്.


Click it and Unblock the Notifications








