Home
Mobile

ഡിസ്കൗണ്ട്... ഡിസ്കൗണ്ട്... ഡിസ്കൗണ്ട്...! വൺപ്ലസ് നോർഡ് 4ന് ഒടുക്കത്തെ ഡിസ്കൗണ്ട്

30000 രൂപയിൽ താഴെ വിലവരുന്ന ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വൺപ്ലസിന്റെ വക കിടിലൻ ഒരു ഡീൽ ഇപ്പോൾ ലഭ്യമാണ്. വൺപ്ലസിന്റെ ഏറെ പ്രശസ്തമായ നോർഡ് സീരീസിലെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ് 4 ആണ്. ഇതിന്റെ പിൻഗാമിയായി വൺപ്ലസ് നോർഡ് 5 അ‌ധികം ​വൈകാതെ തന്നെ ലോഞ്ച് ചെയ്യും. അ‌തിന്റെ വില 30000 രൂപയ്ക്കടുത്ത് തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ പറയാനുള്ളത് വൺപ്ലസ് നോർഡ് 4നെപ്പറ്റി ആണ്. ഈ കരുത്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അ‌വസരം ഉണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് 4 ന്റെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ സ്റ്റോക്ക് ഇല്ല.

ഡിസ്കൗണ്ട്...! വൺപ്ലസ് നോർഡ് 4ന് ഒടുക്കത്തെ ഡിസ്കൗണ്ട്

പക്ഷേ 8ജിബി+ 128ജിബി അ‌ടിസ്ഥാന മോഡൽ ലഭ്യമല്ലാത്തതിൽ ആരാധകർ ഒട്ടും നിരാശരാകേണ്ടതില്ല. കാരണം അ‌തിനെക്കാൾ മികച്ച 8ജിബി+ 256ജിബി മോഡൽ ഇപ്പോൾ അ‌ടിസ്ഥാന വേരിയന്റിനെക്കാൾ കുറഞ്ഞ വിലയിൽ ആണ് ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 3500 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 29499 രൂപ വിലയിൽ 256ജിബി വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഈ 3500 രൂപ ഡിസ്കൗണ്ടിൽ ഒന്നും അ‌വസാനിക്കുന്നില്ല. ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 4500 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും വൺപ്ലസ് നോർഡ് 4ന് ലഭ്യമാണ്. അ‌തായത് ഈ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 256ജിബി മോഡൽ വെറും 24999 രൂപ വിലയിൽ വാങ്ങാനാകും. ആകെ 8000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഇവിടെ ലഭ്യമാകുന്നത്.

ഡിസ്കൗണ്ട്...! വൺപ്ലസ് നോർഡ് 4ന് ഒടുക്കത്തെ ഡിസ്കൗണ്ട്

വൺപ്ലസ് നോർഡ് 4ന്റെ 256ജിബി വേരിയന്റിന് മാത്രമല്ല, അ‌തിനെക്കാൾ ഉയർന്ന 12GB + 256GB വേരിയന്റിനും ഈ പറഞ്ഞ 8000 രൂപ ഡിസ്കൗണ്ട് (3500 രൂപ ഡയറക്ട് ഡിസ്കൗണ്ട് + 4500 രൂപ ബാങ്ക് ഡിസ്കൗണ്ട്) ഉണ്ട്. അ‌തിനാൽ ടോപ് വേരിയന്റ് വെറും 27,999 രൂപ വിലയിൽ വാങ്ങാൻ കഴിയും. അ‌തായത് ടോപ് മോഡൽ പോലും അ‌ടിസ്ഥാന വേരിയന്റിന്റെ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാനാകുന്നു.

വൺപ്ലസ് സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു അ‌സാധ്യ കിടിലൻ ഡീൽ എന്ന് തന്നെ വിശേഷിപ്പിക്കാനാകും. കാരണം ടോപ് വേരിയന്റിന് പോലും അ‌ത്രത്തോളം വിലക്കുറവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ എടുക്കുന്നവർക്ക് മികച്ച ഓപ്ഷനായി വൺപ്ലസ് നോർഡ് 4നെ പരിഗണിക്കാൻ ഈ ഡിസ്കൗണ്ട് ഡീൽ സഹായിക്കുന്നു.

വൺപ്ലസ് നോർഡ് 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (2772×1240 പിക്സൽസ്) AMOLED ഡിസ്പ്ലേ, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 4nm ചിപ്സെറ്റ്, അഡ്രിനോ 732 GPU, 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ.

ഡിസ്കൗണ്ട്...! വൺപ്ലസ് നോർഡ് 4ന് ഒടുക്കത്തെ ഡിസ്കൗണ്ട്

ഡ്യുവൽ റിയർ ക്യാമറ (1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, സോണി IMX355 സെൻസറുള്ള 8MP 120° അൾട്രാ-വൈഡ് ക്യാമറ), സാംസങ് S5K3P9 സെൻസറോട് കൂടിയ 16MP ഫ്രണ്ട് ക്യാമറ, 5G SA/ NSA, ഡ്യുവൽ 4G VoLTE, 100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. മെർക്കുറിയൽ സിൽവർ, ഒബ്സിഡിയൻ മിഡ്‌നൈറ്റ്, ഒയാസിസ് ഗ്രീൻ കളറുകളിൽ ഇത് വാങ്ങാനാകും.

Best Mobiles in India

English summary
The OnePlus Nord 4 256GB variants are now available at a discount of Rs 8,000. At the time of launch, the 8GB + 256GB model was priced at Rs 32,999 and the 12GB + 256GB model was priced at Rs 35,999. Now, the 8GB + 256GB and 12GB + 256GB variants are available with a direct discount of Rs 3,500 and a bank discount of Rs 4,500. Therefore, these can be purchased at prices of Rs 24,999 and Rs 27,999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X