Home
Mobile

വൺപ്ലസിന്റെ ജനപ്രിയൻ! വൺപ്ലസ് നോർഡ് 4 5G ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

വൺപ്ലസ് ആരാധകർക്ക് ഒരു സന്തോഷവാർത്ത, വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ നോർഡിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് നോർഡ് 4 5ജി (OnePlus Nord 4 5G) ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാനാകും. വാല​ന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ഓഫറിന്റെ ഭാഗമായാണ് ഈ വിലക്കുറവ് ലഭ്യമായിരിക്കുന്നത്. 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവരെ സംബന്ധിച്ച് ഇത് ഒരു സുവർണാവസരമാണ്. ഏതാണ്ട് 30000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

2024 ജൂ​​ലൈയിൽ ആണ് വൺപ്ലസ് നോർഡ് 3 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് ഇതിന്റെ 8GB + 128GB മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആയിരുന്നു വില.

ജനപ്രിയൻ! വൺപ്ലസ് നോർഡ് 4 5G ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

എന്നാലിപ്പോൾ വൺപ്ലസിന്റെ അ‌ടിസ്ഥാന മോഡൽ വെറും 28999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 1000 രൂപ ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ പ്രത്യേക ഓഫറിന്റെ ഭാഗമായി 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 24,999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ആമസോണിലും വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമായിട്ടുണ്ട്. പരിമിതമായ ദിവസത്തേക്ക് മാത്രമേ ഈ ഡീൽ ലഭ്യമാകൂ എന്ന് വൺപ്ലസ് വെബ്​സൈറ്റ് വ്യക്തമാക്കുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറിന് താൽപര്യമുള്ളവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഡീലും ആമസോൺ മുന്നോട്ട് വയ്ക്കുന്നുണ്ട്. നോർഡ് 4ന്റെ 12ജിബി റാം വേരിയന്റിനും ഇതേ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

ജനപ്രിയൻ! വൺപ്ലസ് നോർഡ് 4 5G ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

വൺപ്ലസ് നോർഡ് 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (2772×1240 പിക്സൽസ്) AMOLED ഡിസ്പ്ലേ, 2150 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7+ Gen 3 4nm ചിപ്സെറ്റ് ആണ് ഈ വൺപ്ലസ് ഫോണിന്റെ ശക്തികേന്ദ്രം. അഡ്രിനോ 732 GPU, 12GB വരെ LPDDR5X റാം, 256GB വരെ UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14-ൽ ആണ് ഈ വൺപ്ലസ് ഫോണിന്റെ പ്രവർത്തനം. 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കിട്ടും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP പിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), സോണി IMX355 സെൻസറുള്ള 8MP 120° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ) LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോകോളുകൾക്കുമായി Samsung S5K3P9 സെൻസറോട് കൂടിയ 16MP ക്യാമറയും ഉണ്ട്.

ജനപ്രിയൻ! വൺപ്ലസ് നോർഡ് 4 5G ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. മെർക്കുറിയൽ സിൽവർ, ഒബ്സിഡിയൻ മിഡ്‌നൈറ്റ്, ഒയാസിസ് ഗ്രീൻ നിറങ്ങളിൽ നോർഡ് 4 ലഭ്യമാണ്.

Best Mobiles in India

English summary
OnePlus Nord 4 5G is now available for purchase at a huge discount on Amazon and the OnePlus website. The base model of OnePlus is listed at a price of just Rs 28,999. That is, a direct discount of Rs 1,000 is available here. In addition, a bank discount of Rs 4,000 is also available. Therefore, the base model can be purchased for Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X