Home
Mobile

ഇത് അ‌തിശയം തന്നെ! വൺപ്ലസ് നോർഡ് 4 കുറഞ്ഞത് 4 വർഷം സുഖമായി ഉപയോഗിക്കാം, കാരണം ദേ ഇതാണ്

സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ വൺപ്ലസ് നോർഡ് 4ന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്. ജൂ​ലൈ 16 ന് വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഉറപ്പായിക്കഴിഞ്ഞു. വൺപ്ലസ് ബഡ്‌സ് 3 പ്രോ, വൺപ്ലസ് വാച്ച് 2ആർ എന്നിവയും ഈ കിടിലൻ സ്മാർട്ട്ഫോണിന് അ‌കമ്പടിയായി എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോഞ്ച് അ‌ടുത്തുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് നോർഡ് 4നെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയും പുറത്തുവരികയും ചെയ്യുന്നുണ്ട്. അ‌തിൽ ഏറ്റവും പുതിയതായി വന്ന വിവരം ആളുകളെ ഏറെ സന്തോഷിപ്പിക്കുന്നു. കുറഞ്ഞത് 4 വർഷമെങ്കിലും ഈ വൺപ്ലസ് നോർഡ് 4 സുഖസുന്ദരമായി കൊണ്ടുനടക്കാനാകും.

വൺപ്ലസ് നോർഡ് 4 (OnePlus Nord 4) 6 വർഷത്തെ സോഫ്ട്വേർ പിന്തുണയോടെയാണ് എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. വൺപ്ലസിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സോഫ്ട്വെയർ പിന്തുണാ കാലയളവാണ് ഇത്. നിലവിലെ ഏറ്റവും കരുത്തൻ വൺപ്ലസ് സ്മാർട്ട്ഫോൺ ആയ വൺപ്ലസ് 12ന് പോലും ഇത്രയും നോർഡ് 4ന്റെ അ‌ത്ര ഒഎസ്, സുരക്ഷാ പിന്തുണകളില്ല.

വൺപ്ലസ് നോർഡ് 4 കുറഞ്ഞത് 4 വർഷം സുഖമായി ഉപയോഗിക്കാം,

വൺപ്ലസ് നോർഡ് 4 ന് 4 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും എന്നാണ് വൺപ്ലസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള വൺപ്ലസ് ഫോണുകളിൽ ഇത്രയും സോഫ്ട്വേർ പിന്തുണ ലഭിച്ച വേറെ ഫോണില്ല. അ‌തിനാൽ തന്നെ വൺപ്ലസ് നോർഡ് 4 പുതിയ ചരിത്രം എഴുതുമെന്ന് ഉറപ്പായിരിക്കുന്നു.

നിലവിലെ ഏറ്റവും മികച്ച വൺപ്ലസ് ഫോണായ വൺപ്ലസ് 12ൽ 4 വർഷത്തെ OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മാത്രമേ ലഭിക്കൂ. അതായത്, വൺപ്ലസ് 12 നേക്കാൾ 1 വർഷത്തെ അധിക സുരക്ഷാ പാച്ചുകൾ നോർഡ് 4-ന് ലഭിക്കുന്നു. അ‌തേപോലെ മുൻഗാമിയായ വൺപ്ലസ് നോർഡ് 3യിൽ 3 വർഷത്തെ പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് ലഭിക്കുക.

വൺപ്ലസ് നോർഡ് 4 കുറഞ്ഞത് 4 വർഷം സുഖമായി ഉപയോഗിക്കാം,

ഓപ്പോ, റിയൽമി, വിവോ, പോക്കോ, റെഡ്മി എന്നിവയെല്ലാം സുരക്ഷാ അ‌പ്ഡേറ്റിന്റെ കാര്യത്തിൽ ഇതോടെ വൺപ്ലസിന് പിന്നിലാകും. എന്നാൽ ഇക്കാരൽത്തിൽ ഏറ്റവും മുന്നിലുള്ളത് വൺപ്ലസ് അ‌ല്ല, ഗൂഗിൾ പിക്സൽ ഫോണും സാംസങ്ങും ആണ്. പ്രീമിയം ഫോണുകൾക്ക് ഗൂഗിളും സാംസങ്ങും 7 വർഷത്തെ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട്ഫോണുടമകളെ സംബന്ധിച്ചിടത്തോളം കൂടുതൽ കാലത്തേക്കുള്ള സോഫ്ട്വെയർ പിന്തുണ ലഭിക്കുന്നത് നല്ലതാണ്. ദൈർഘ്യമേറിയ അപ്‌ഡേറ്റ് പിന്തുണ എന്നതിനർത്ഥം ഫോണിന് ദീർഘകാലത്തേക്ക് പുതിയ ഫീച്ചറുകൾ ലഭിക്കുകയും സോഫ്റ്റ്‌വെയർ തകരാറുകൾ ഉണ്ടായലും പരിഹരിക്കപ്പെടുകയും ചെയ്യും എന്നാണ്. വൺപ്ലസ് നോർഡ് 4 കുറഞ്ഞത് 4 വർഷമെങ്കിലും മികച്ച രീതിയിൽ പ്രവർത്തിക്കും എന്ന് കമ്പനിയുടെ അ‌വകാശവാദങ്ങൾ സൂചിപ്പിക്കുന്നു.

സോഫ്ട്വെയർ പിന്തുണ കൂടാതെ, വൺപ്ലസ് നോർഡ് 4മായി ബന്ധപ്പെട്ട മറ്റൊരു വിവരം കൂടി ഇപ്പോൾ പുതിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വൺപ്ലസ് നോർഡ് 4ൽ ബാറ്ററി ഹെൽത്ത് എഞ്ചിൻ ടെക്നോളജി ഉണ്ട് എന്നതാണ് അ‌ത്. 1,600 പൂർണ്ണ ചാർജിംഗ് സൈക്കിളുകൾ വിജയകരമായി ഈ ഫോൺ പിന്നിട്ടതായി കമ്പനി പറയുന്നു. ഇത് ദീർഘകാല ബാറ്ററി ശേഷി ഉറപ്പുനൽകുന്നു.

വൺപ്ലസ് നോർഡ് 4 കുറഞ്ഞത് 4 വർഷം സുഖമായി ഉപയോഗിക്കാം,

ബാറ്ററി ഉപയോഗവും ചാർജിംഗ് രീതിയും വിശകലനം ചെയ്യാൻ AI ഫീച്ചറും ഈ വൺപ്ലസ് ഫോണിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫോൺ 100 ശതമാനം പവറിലെത്തുന്നത് വരെയുള്ള വൈദ്യുതിയുടെ അളവ് മുതൽ എല്ലാം ഇത് ഒപ്റ്റിമൈസ് ചെയ്യുമെന്ന് കമ്പനി വിശദീകരിച്ചു. കൂടാതെ, മെറ്റൽ യൂണിബോഡി ഡിസൈനുമായി വൺപ്ലസ് നോർഡ് 4 എത്തുമെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ ഇതുവരെ ​ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ്, 1.5K റെസല്യൂഷനോടുകൂടിയ 6.74 OLED ഫ്ലാറ്റ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,100nits of HBM, 2160Hz PWM ഡിമ്മിംഗ്, IP65 റേറ്റിങ് എന്നിവയൊക്കെ വൺപ്ലസ് നോർഡ് 4ൽ പ്രതീക്ഷിക്കാമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു.

More from GizBot

Best Mobiles in India

English summary
It has been confirmed that the OnePlus Nord 4 will get 4 years of Android OS upgrades and 6 years of security patches. No other OnePlus phone has received such software support so far. So OnePlus Nord 4 is sure to write new history. The OnePlus Nord 4 has also been confirmed to feature Battery Health Engine technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X