Home
Mobile

ആലവട്ടവും വെഞ്ചാമരവും വന്നു, ഇനി നെറ്റിപ്പട്ടം കെട്ടി കൊമ്പന്റെ ഊഴം! വൺപ്ലസ് നോർഡ് 4 ഇന്ത്യയിലേക്ക്

ആർത്തിയും ആക്രാന്തവും പാടില്ല എന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ഏറ്റവും നല്ലത് സ്വന്തമാക്കണമെന്ന മോഹത്തെ അ‌ത്യാഗ്രഹമെന്നോ ആർത്തിയെന്നോ ആക്രാന്തമെന്നോ പറയാനാകില്ലല്ലോ. അ‌തിനാൽ തന്നെ വൺപ്ലസ് നോർഡ് 4 സ്മാർട്ട്ഫോണിനായി കാത്തിരിക്കുന്നവരെ അ‌ത്യാഗ്രഹികളെന്ന് വിളിക്കാനാകില്ല. വൺപ്ലസിന്റെ നോർഡ് സീരീസിലെ ഫോണുകൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടവയാണ്. മാന്യമായ വിലയിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ എന്നതാണ് വൺപ്ലസ് നോർഡ് സീരീസ് ഫോണുകളുടെ പ്രത്യേകത. 2024 ഏപ്രിലിൽ വൺപ്ലസ് തങ്ങളുടെ വൺപ്ലസ് നോർഡ് സിഇ 4 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. തുടർന്ന് ജൂണിൽ വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജിയും ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടു.

നെറ്റിപ്പട്ടം കെട്ടിയ കൊമ്പന് ഭംഗിക്കായി ആലവട്ടവും വെഞ്ചാമരവും വീശാറുണ്ട്. അ‌തേപോലെ വൺപ്ലസ് ആരാധകർക്ക് കൊക്കിലൊതുങ്ങുന്ന വിലയിൽ വാങ്ങാവുന്ന പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ തന്നെയാണ് വൺപ്ലസ് നോർഡ് സിഇ4, നോർഡ് സിഇ4 ​ലൈറ്റ് 5ജി എന്നിവ. എന്നാൽ ഇതിനെക്കാൾ മികച്ചതും നോർഡ് സീരീസിലെ പ്രധാന താരവുമായ കൊലകൊമ്പൻ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ് 4 5ജി ആണ്.

ആലവട്ടവും വെഞ്ചാമരവും വന്നു, ഇനി നെറ്റിപ്പട്ടം കെട്ടി കൊമ്പന്റെ ഊഴം!

കുറഞ്ഞ നിരക്കിൽ മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കായി ഇപ്പോൾ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. കുറച്ചുകൂടി തുക മുടക്കാൻ കഴിയുന്നവർക്കായി ഏകദേശം 24,999 രൂപ വിലയിൽ വൻപ്ലസ് നോർഡ് സിഇ 4 5ജിയും ലഭ്യമാണ്.

എന്നാൽ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്ഫോൺ ഫീച്ചറുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നോർഡ് സീരീസ് പ്രേമികൾ കാത്തിരിക്കുന്നത് നോർഡ് സീരീസിൽ അ‌ടുത്തുവരാനുള്ള ഏറ്റവും മികച്ച മോഡലായ വൺപ്ലസ് നോർഡ് 4ന് വേണ്ടി ആയിരുന്നു. ആ കാത്തിരുപ്പുകൾ സഫലമാക്കിക്കൊണ്ട് നോർഡ് 4ന്റെ ഇന്ത്യൻ ലോഞ്ച് തിയതി സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ആലവട്ടവും വെഞ്ചാമരവും വന്നു, ഇനി നെറ്റിപ്പട്ടം കെട്ടി കൊമ്പന്റെ ഊഴം!

2024 ജൂ​ലൈ 16ന് വൺപ്ലസ് നോർഡ് സീരീസിലെ ഈ വർഷത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് നോർഡ് 4 5ജി (OnePlus Nord 4 5G) ലോഞ്ച് ചെയ്യും എന്ന് പുതിയ ലീക്ക് റിപ്പോർട്ട് അ‌വകാശപ്പെടുന്നു. ടിപ്സ്റ്റർ യോഗേഷ് ബ്രാർ ആണ് ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഈ ലോഞ്ച് തിയതി വെളിപ്പെടുത്തിയിരിക്കുന്നത്. നോർഡ് 4 ന്റെ മുൻഗാമിയായ നോർഡ് 3 ലോഞ്ച് ചെയ്തതും ജൂ​ലൈ മാസത്തിൽ ആയിരുന്നു.

കഴിഞ്ഞ വർഷം നോർഡ് 3 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത് 33,999 രൂപ പ്രാരംഭ വിലയിൽ ആയിരുന്നു. അ‌തിന്റെ പിൻഗാമിയായി പുതിയ ഫീച്ചറുകളോടെ അ‌പ്ഗ്രേഡ് ചെയ്യപ്പെട്ട് എത്തുന്ന വൺപ്ലസ് നോർഡ് 4 5ജി 35000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്യപ്പെടും എന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. കാരണം വൺപ്ലസ് 12R 39,999 രൂപ പ്രാരംഭ വിലയിൽ വിൽക്കുന്നു. അ‌തിനെക്കാൾ വില കുറവായിരിക്കും നോർഡ് 4ന്.

ഐക്യൂ നിയോ 9 പ്രോ, പോക്കോ F6 എന്നിവയായിരിക്കും ഇന്ത്യയിൽ വൺപ്ലസ് നോർഡ് 4ന്റെ പ്രധാന എതിരാളികൾ. ജൂലൈ 20 ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പുതിയ നോർഡ് 4 5ജിയും വിൽപ്പനയ്ക്ക് ഉണ്ടാകുമെന്ന് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നു. നോർഡ് 4 ഒറ്റയ്ക്കല്ല, മറിച്ച് മറ്റ് രണ്ട് വൺപ്ലസ് ​പ്രോഡക്ടുകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ആലവട്ടവും വെഞ്ചാമരവും വന്നു, ഇനി നെറ്റിപ്പട്ടം കെട്ടി കൊമ്പന്റെ ഊഴം!

വൺപ്ലസ് ബഡ്‌സ് 3 പ്രോ വയർലെസ് ഇയർഫോണുകളും വൺപ്ലസ് വാച്ച് 2ആർ സ്മാർട്ട് വാച്ചും നോർഡ് 4ന് ഒപ്പം ജൂ​ലൈ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ടിപസ്റ്റർ വെളിപ്പെടുത്തുന്നു. വൺപ്ലസ് നോർഡ് 4ന്റെ ഫീച്ചറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഇത് ​ചൈനയിൽ മാത്രമായി പുറത്തിറക്കിയ വൺപ്ലസ് എയ്സ് 3V യുടെ റീബ്രാൻഡഡ് വേരിയന്റ് ആയിരിക്കുമെന്നാണ്.

സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ്, 6GB വരെ LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ്, 1.5K റെസല്യൂഷനോടുകൂടിയ 6.74 OLED ഫ്ലാറ്റ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,100nits of HBM, 2160Hz PWM ഡിമ്മിംഗ്, IP65 റേറ്റിങ് എന്നിവയൊക്കെ വൺപ്ലസ് നോർഡ് 4ൽ പ്രതീക്ഷിക്കാമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു.

More from GizBot

Best Mobiles in India

English summary
According to the leak, the OnePlus Nord 4 may launch in India on July 16, along with the Buds 3 Pro and OnePlus Watch 2R. The tipster revealed that the new Nord 4 5G will also be on sale during the Amazon Prime Day sale. OnePlus Nord 4 5G is expected to be launched in India at a price below Rs 35,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X