Home
Mobile

വിജയൻ പറഞ്ഞത് എത്ര സത്യം! വൺപ്ലസ് നോർഡ് 4 ഡിസ്കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക് എത്തി കേട്ടോ...

ദാസൻ: ''എടാ വിജയാ... നമുക്ക് എന്താണ് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്'', വിജയൻ: ''ദാസാ... ഓരോന്നിനും അ‌തന്റേതായ സമയമുണ്ട് മോനേ...''- മലയാളികൾ ഒരിക്കലും മറക്കാത്ത രണ്ട് കഥാപാത്രങ്ങളാണ് നാടോടിക്കാറ്റ് എന്ന സിനിമയിലെ മോഹൻലാൽ അ‌വതരിപ്പിച്ച ദാസനും ശ്രീനിവാസൻ അ‌വതരിപ്പിച്ച വിജയനും. അ‌തിൽ അ‌വർ തമ്മിൽ നടത്തുന്ന സംഭാഷണത്തിനിടയിലെ ഡയലോഗുകളാണ് തുടക്കത്തിൽ നിൽകിയിരിക്കുന്നത്. കഥാപാത്രങ്ങളെപ്പോലെ ഈ ഡയലോഗും വളരെ പ്രശസ്തമാണ്. എല്ലാത്തിനും അ‌തിന്റേതായ സമയമുണ്ട്! ഇന്ത്യയിലെ വൺപ്ലസ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയൻ പറഞ്ഞ ആ സമയം ഇതാ എത്തിയിരിക്കുന്നു. വൻ ഡിസ്കൗണ്ട് ഓഫറുകളുമായി വൺപ്ലസ് നോർഡ് 4 ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു.

വൺപ്ലസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ എത്തുന്ന വൺപ്ലസ് നോർഡ് സീരി​സിലെ ഏറ്റവും പുതിയ കണ്ണിയാണ് വൺപ്ലസ് നോർഡ് 4. കഴിഞ്ഞമാസം (ജൂ​ലൈ) ആണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തതെങ്കിലും വിൽപ്പന ആരംഭിക്കുന്നത് ഇപ്പോൾ മാത്രമാണ്. പ്രീ ബുക്കിങ് ഓഡർ സാധ്യമായിരുന്നതിനാൽ ഇതിനകം നിരവധി പേർ ഈ പുതിയ വൺപ്ലസ് ഫോണിന്റെ അ‌വകാശികളായിക്കഴിഞ്ഞു.

വൺപ്ലസ് നോർഡ് 4 ഡിസ്കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക് എത്തി കേട്ടോ...

വൺപ്ലസ് നോർഡ് 4 5ജി ​കൈപ്പിടിയിൽ ഒരുക്കാൻ കാത്തിരുന്നവർക്ക് ആമസോൺ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവിടങ്ങളിലൂടെയും മറ്റ് ഓ​ൺ​ലൈൻ ചാനലുകളിലൂടെയും വ​ൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ മാർഗങ്ങളിലൂടെയും ഇന്ന് മുതൽ ഈ ഫോൺ വാങ്ങാനാകും.

വൺപ്ലസ് നോർഡ് 4ന്റെ 8GB + 128GB മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആണ് ലോഞ്ച് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നു.

വൺപ്ലസ് നോർഡ് 4 ഡിസ്കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക് എത്തി കേട്ടോ...

ഐസിഐസിഐ ബാങ്ക്, വൺകാർഡ് ഉപഭോക്താക്കൾക്ക് വൺപ്ലസ് നോർഡ് 4 ന്റെ 128ജിബി മോഡലിന് 2000 രൂപയും 256ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 3000 രൂപയും ഡിസ്കൗണ്ട് കിട്ടും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 27,999 രൂപ വിലയിലും മറ്റ് രണ്ട് മോഡലുകൾ യഥാക്രമം 29999 രൂപ, 32999 രൂപ വിലകളിലും വാങ്ങാൻ സാധിക്കും.

6.74 ഇഞ്ച് 1.5K 2.8D കർവ്ഡ് അമോലെഡ് സ്‌ക്രീനും 120Hz വേരിയബിൾ റിഫ്രഷ് റേറ്റും വൺപ്ലസ് 12 സീരീസിൽ നിന്നുള്ള പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേ ഫീച്ചറും സഹിതം മികച്ച നിലയിൽ തന്നെയാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. നാനോ-എച്ചഡ് ഡിസൈനും വിപ്ലവകരമായ പുതിയ ആൻ്റിന ഡിസൈനും ഉൾപ്പെടെ നിരവധി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സൃഷ്ടിച്ച അലുമിനിയം ബാക്ക് ഈ ഫോണിൻ്റെ സവിശേഷതയാണ്.

സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്സെറ്റ് ആണ് ഈ വൺപ്ലസ് ഫോണിന്റെ ശക്തികേന്ദ്രം. 12GB വരെ LPDDR5X റാമും 256GB വരെ UFS 4.0 സ്റ്റോറേജും പ്രോസസറിന് ശക്തൻ പിന്തുണ നൽകുന്നുണ്ട്. 100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500mAh ബാറ്ററിയും ഇതിൽ നൽകിയിരിക്കുന്നു. ഇത് വെറും 28 മിനിറ്റിനുള്ളിൽ 100% വരെ ചാർജ് ചെയ്യാനാകും.

വൺപ്ലസ് നോർഡ് 4 ഡിസ്കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക് എത്തി കേട്ടോ...

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14-ൽ ആണ് ഈ വൺപ്ലസ് ഫോണിന്റെ പ്രവർത്തനം. 4 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് ഇതുവരെയുള്ള വൺപ്ലസ് ഫോണുകളിൽ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സോഫ്ട്വെയർ പിന്തുണയാണ്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് 4ൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP പിൻ ക്യാമറ, സോണി IMX355 സെൻസർ, f/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ Samsung S5K3P9 സെൻസറോട് കൂടിയ 16MP ക്യാമറയും ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/ NSA, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. മെർക്കുറിയൽ സിൽവർ, ഒബ്‌സിഡിയൻ മിഡ്‌നൈറ്റ്, ഒയാസിസ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
OnePlus Nord 4 went on sale in India today. Its launch price is Rs 29,999 for the 8GB + 128GB model, Rs 32,999 for the 8GB + 256GB model and Rs 35,999 for the 12GB + 256GB model. But attractive launch offers are available. A discount of Rs 2,000 on the 128GB model and Rs 3,000 on the 256GB model can be availed using selected bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X