Home
Mobile

നിങ്ങളിതുവരെ പുറപ്പെട്ടില്ലേ? പുറപ്പെട്ടില്ലെങ്കിലെന്താ... വൺപ്ലസ് നോർഡ് 4ന്റെ വില വിവരങ്ങൾ പുറത്ത്

വൺപ്ലസ് നോർഡ് 4 ജൂലൈ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കൂടാതെ ഇവൻ്റ് ഓൺലൈനിൽ ലൈവ് സ്ട്രീം കാണുവാൻ സാധിക്കും. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഇത് കാണാവുന്നതാണ്. ലോഞ്ച് ഇവൻ്റിന് മുന്നോടിയായി, ബാങ്ക് കാർഡ് ഓഫറുകൾ ഉൾപ്പടെ ഉള്ള ഇന്ത്യയിലെ വില വിശദാംശങ്ങൾ ഓൺലൈനിൽ ലീക്ക് ആയിട്ടുണ്ട്. പുതിയ വൺപ്ലസ് നോർഡ് ഫോണിന് കഴിഞ്ഞ വർഷത്തെ വൺപ്ലസ് നോർഡ് 3 സ്മാർട്ട്‌ഫോണിനേക്കാൾ വില കുറവായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺപ്ലസ് നോർഡ് 4 സ്മാർട്ട്‌ഫോണിനേ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

Xലെ (മുമ്പ് ട്വിറ്റർ) @TechHome100 അക്കൗണ്ട് വൺപ്ലസ് നോർഡ് 4 സ്മാർട്ട്‌ഫോണിന്റെ ഒരു ചിത്രം പങ്കിട്ടു. അത് ഒരു ഔദ്യോഗിക പോസ്റ്ററാണെന്ന് വേണം കരുതാൻ. വൺപ്ലസ് നോർഡ് 4ൻ്റെ പ്രാരംഭ വില 30,999 രൂപയോ 31,999 രൂപയോ ആയിരിക്കുമെന്ന് ആ പോസ്റ്റിൽ പറയുന്നു.

വൺപ്ലസ് നോർഡ് 4ന്റെ വില വിവരങ്ങൾ പുറത്ത്

ഈ റിപ്പോർട്ട് പ്രകാരം, ബാങ്ക് കാർഡ് ഓഫറുകളോടെ ഇതിന്റെ വില ഫലപ്രദമായി 27,999 രൂപയായി കുറയും. എന്നാൽ, ഇത് വരെ കമ്പനി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. വൺപ്ലസ് നോർഡ് 4ൻ്റെ ഔദ്യോഗിക ഇന്ത്യൻ വില വിശദാംശങ്ങൾ ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ജൂലൈ 16ന് പ്രഖ്യാപിക്കും.

എന്നാൽ, പുതിയ നോർഡ് വേർഷന്റെ വില വർധിപ്പിക്കാൻ വൺപ്ലസ് ആലോചിക്കുന്നില്ലെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൺപ്ലസ് നോർഡ് 3 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചത് 33,999 രൂപയക്കായിരുന്നു. മികച്ച അനുഭവവും ഫീച്ചറുകളും വാഗ്ദാനം ചെയ്തുകൊണ്ട് ബ്രാൻഡ് അതിൻ്റെ യഥാർത്ഥ നോർഡ് സീരീസ് 30,000 രൂപ സെഗ്‌മെൻ്റിൽ നിന്ന് 35,000 രൂപയിലേക്ക് ക്രമേണ മാറ്റി.

എന്നാൽ, ബാങ്ക് ഓഫറുകൾക്കൊപ്പം വില 27,999 രൂപയിലേക്ക് (30,000 രൂപയിൽ താഴെ) കുറച്ചുകൊണ്ട് നോർഡ് 4ന് വേണ്ടി കമ്പനി കൂടുതൽ ബഡ്ജറ്റ്‌ ഫ്രണ്ട്‌ലി സമീപനം സ്വീകരിക്കുകയാണെന്ന് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കമ്പനി ഇത് വരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ, ഈ വിശദാംശങ്ങൾ അപ്പാടെ ശരിയാണെന്ന് ധരിക്കരുതെന്ന് നിർദ്ദേശിക്കുന്നു.

വൺപ്ലസ് അതിൻ്റെ പുതിയ നോർഡ് 4 സ്മാർട്ട്‌ഫോൺ മെറ്റൽ യൂണിബോഡി ഡിസൈനുമായി എത്തുമെന്ന് സ്ഥിരീകരിച്ചു, കൂടാതെ അതിൻ്റെ ഡിസൈൻ കാണിക്കുന്ന ലീക്ക് ചിത്രങ്ങൾ കൃത്യമാണെന്ന് ടീസറുകൾ കാണിക്കുന്നു. ഡ്യുവൽ ടോൺ ഫിനിഷിലായിരിക്കും ഇത് വരിക. ഗ്രേഡിയൻ്റ് ഫിനിഷുള്ള പിൻഭാഗത്ത് ഒരു ഡയഗണൽ ലൈൻ പാറ്റേണിൽ ഉള്ള ഒരു ഗ്രേ മോഡൽ ഉണ്ടാകും.

ബ്രാൻഡ് ഇപ്പോഴും സ്‌പെസിഫിക്കേഷനുകൾ പുറത്ത് വിട്ടിട്ടില്ല. ലോഞ്ച് ഇവൻ്റിൽ മാത്രം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആണ് കമ്പനിയുടെ നീക്കം എന്ന് തോന്നുന്നു. എന്നിരുന്നാലും വൺപ്ലസ് നോർഡ് 4ൽന്റെ സ്പെസിഫിക്കേഷൻ്റെ കാര്യത്തിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിൻ്റെ ഏകദേശ ധാരണ ലീക്ക് റിപ്പോർട്ടുകൾ നൽകുന്നുണ്ട്.

വൺപ്ലസ് നോർഡ് 4 ഒരു Snapdragon 7+ Gen 3 SoC, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.74-ഇഞ്ച് 1.5K AMOLED സ്‌ക്രീൻ, 100W ഫാസ്റ്റ് ചാർജിംഗുള്ള ഒരു സാധാരണ 5,000mAh ബാറ്ററി എന്നിവയ്‌ക്കൊപ്പം വരുമെന്ന് സൂചനയുണ്ട്. പിന്നിൽ, 50 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും കാണാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
OnePlus Nord 4 will be launched in India on July 16. You can also watch the live stream of the event online. Interested users can watch it through the company's official YouTube channel. Ahead of the launch event, India pricing details including bank card offers have been leaked online. Leaked reports suggest that the new OnePlus Nord phone will be priced lower than last year's OnePlus Nord 3 smartphone. Here's everything you need to know about the OnePlus Nord 4 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X