Home
Mobile

എന്താ ഒരു പവറ്! സ്നാപ്ഡ്രാഗൺ 8s ജെൻ 3 കരുത്തുള്ള വൺപ്ലസ്​ നോർഡ് 5 5ജിക്ക് 1500 രൂപ ഡിസ്കൗണ്ട്

വൺപ്ലസ് സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് സുപരിചിതമാണ് നോർഡ് സീരീസ്. നിലവിൽ വൺപ്ലസിന്റെ നോർഡ് സീരീസിലെ ഏറ്റവും ടോപ് മോഡൽ വൺപ്ലസ് നോർഡ് 5 5ജി (OnePlus Nord 5). ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന സംസാര വിഷയങ്ങളിലൊന്ന് പുതിയതായി എത്തിയ വൺപ്ലസ് 15r 5ജി ആണെങ്കിലും ഉയർന്ന വില കാരണം അ‌ത്ര പെട്ടെന്ന് എല്ലാവർക്കും വാങ്ങാൻ കഴിയുന്ന ഒന്നല്ല വൺപ്ലസ് 15r. അ‌തിന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് 15r അ‌ടിസ്ഥാന വേരിയന്റ് 44999 രൂപ വിലയിലും ടോപ് മോഡൽ 47999 രൂപ വിലയിലും തുടക്കത്തിൽ വാങ്ങാനാകും. ഡിസംബർ 22 ന് ആണ് ഈ പുതിയ മോഡലിന്റെ ഓപ്പൺ സെയിൽ ആരംഭിക്കുക.

എന്താ ഒരു പവറ്! വൺപ്ലസ്​ നോർഡ് 5 5ജിക്ക് 1500 രൂപ ഡിസ്കൗണ്ട്

ഇത്ര ഉയർന്ന തുക മുടക്കി വൺപ്ലസ് 15r വാങ്ങാൻ കഴിയാത്തവർ നിരാശരാകേണ്ടതില്ല, ഒരു 35000 രൂപയിൽ താഴെ വിലയിൽ ഒരു വൺപ്ലസ് 5ജി ഫോൺ വാങ്ങാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ വൺപ്ലസ് നോർഡ് 5 പരിഗണിക്കാവുന്നതാണ്. ഈ വർഷം ജൂ​ലൈയിൽ ആണ് വൺപ്ലസ് നോർഡ് 5 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് വൺപ്ലസ് നോർഡ് 5 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 37,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ സ്മാർട്ട്ഫോൺ വിപണി​യിലെ പുതിയ പ്രതിസന്ധിയെ തുടർന്ന് എല്ലാ ബ്രാൻഡുകളും തങ്ങളുടെ പ്രധാന മോഡലുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്.

എന്താ ഒരു പവറ്! വൺപ്ലസ്​ നോർഡ് 5 5ജിക്ക് 1500 രൂപ ഡിസ്കൗണ്ട്

ഈ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് വൺപ്ലസ് നോർഡ് 5ജിയുടെ വിലയും വർധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 33999 രൂപ വിലയിലും 12GB+ 256GB വേരിയന്റ് 36999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 2000 രൂപയുടെ വില വർധന ഉണ്ടായിരിക്കുന്നു. എന്നാൽ ആമസോൺ വെബ്​സൈറ്റിൽ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.

എന്നാൽ വൺപ്ലസ് നോർഡ് 5 ഇ​പ്പോൾ ഏറ്റവും മികച്ച വിലയിൽ വാങ്ങാൻ സാധിക്കുക ആമസോണിലാണ്. കാരണം പുതിയ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വൺപ്ലസ് നോർഡിന് ആമസോണിൽ ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 32,499 രൂപ വിലയിലും 12GB+ 256GB വേരിയന്റ് 35,499 രൂപ വിലയിലും വാങ്ങാം.

നോർഡ് 5ന്റെ ടോപ് മോഡലായ 512GB വേരിയന്റ് 39999 രൂപ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് 1500 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 38,499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ട്ഫോൺ വില വർധന എല്ലാ ബ്രാൻഡുകളുടെയും ​വിവിധ വേരിയന്റുകളുടെ വില ഉയർത്താൻ കാരണമായിട്ടുണ്ട്. എന്നാൽ മികച്ച ഡിസ്കൗണ്ടുകൾ ഒരുപരിധി വരെ ഈ വിലവർധനയുടെ ആഘാതം കുറച്ചുനൽകുന്നു.

എന്താ ഒരു പവറ്! വൺപ്ലസ്​ നോർഡ് 5 5ജിക്ക് 1500 രൂപ ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

വിലയ്ക്ക് ഉള്ളതിൽ നിൽക്കുന്ന ശക്തമായ ഫീച്ചറുകൾ സഹിതമാണ് വൺപ്ലസ് ഈ നോർഡ് ഫോൺ അ‌വതരിപ്പിച്ചിട്ടുള്ളത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ നോർഡ് 5ന്റെ കരുത്ത്. 144Hz 6.83-ഇഞ്ച് (2772×1240 പിക്സലുകൾ) AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 735 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ (1/1.56″ സോണി LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ-വൈഡ് ക്യാമറ), 1/2.75″ സാംസങ് JN1 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

പ്ലസ് കീ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6800mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ഓക്സിജൻ OS 15ൽ ആണ് പ്രവർത്തനം. 4 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. മാർബിൾ സാൻഡ്സ്, ഡ്രൈ ഐസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Snapdragon 8s Gen 3-powered OnePlus Nord 5 5G is available at a discount of Rs 1,500 on Amazon. The OnePlus Nord 5 5G has recently seen a price hike. Now, its base model is listed at Rs 33,999 and the 12GB+256GB variant is priced at Rs 36,999. With the Rs 1,500 bank discount, the base model can be purchased at Rs 32,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X