സ്ഥലത്തെ പ്രധാന പയ്യൻസ് ഇനി ഇവർ! സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 കരുത്തുമായി വൺപ്ലസ് നോർഡ് 5 ഇന്ത്യയിലെത്തി
സ്മാർട്ട്ഫോൺ ആരാധകർ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാത്തിരുന്ന രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ എത്തിയിരിക്കുന്നു. വൺപ്ലസ് തങ്ങളുടെ നോർഡ് സീരീസിലേക്ക് പുതിയതായി അവതരിപ്പിച്ച വൺപ്ലസ് നോർഡ് 5 (OnePlus Nord 5), വൺപ്ലസ് നോർഡ് സിഇ5 (OnePlus Nord CE 5) എന്നിവയാണ് അവ. ഇതിൽ ഏറ്റവും മികച്ച മോഡൽ വൺപ്ലസ് നോർഡ് 5 ആണ്. കുറച്ചുകൂടി കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന നോർഡ് സീരീസ് ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് നോർഡ് CE 5 മോഡലും ശ്രദ്ധ നേടുന്നു.
വൺപ്ലസ് സമ്മർ ലോഞ്ച് ഇവന്റിലാണ് ഈ രണ്ട് വൺപ്ലസ് നോർഡ് 5 സീരീസ് സ്മാർട്ട്ഫോണുകളും അവതരിപ്പിച്ചത്. ഇതിൽ വൺപ്ലസ് നോർഡ് 5ന്റെ വിശേഷങ്ങൾ ഇവിടെ പരിചയപ്പെടാം. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തും 12GB വരെ LPDDR5X റാമും 512GB വരെ UFS 3.1 സ്റ്റോറേജും അടക്കം മികച്ച ഫീച്ചറുകളുമായാണ് നോർഡ് 5 എത്തിയിരിക്കുന്നത്.

വൺപ്ലസ് നോർഡ് 5 ന് സെഗ്‌മെന്റിലെ ഏറ്റവും വലിയ 7,300 mm² VC കൂളിംഗ് സിസ്റ്റമുണ്ടെന്ന് കമ്പനി പറയുന്നു. ഇതിന്റെ മൊത്തം താപ വിസർജ്ജന വിസ്തീർണ്ണം 32207 mm² ആണ്. BGMI, കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ, ഫ്രീ ഫയർ തുടങ്ങിയ ഗെയിമുകളിൽ തുടർച്ചയായി അഞ്ച് മണിക്കൂർ വരെ 144 FPS ഗെയിമിംഗ് നിലനിർത്താൻ ഈ ഫോണിന് ശേഷിയുണ്ടെന്നും വൺപ്ലസ് പറയുന്നുണ്ട്.
അലേർട്ട് സ്ലൈഡറിന് പകരം പ്ലസ് കീ ഈ പുതിയ നോർഡ് സീരീസ് ഫോണിന് നൽകിയിരിക്കുന്നു, ഇത് വൺപ്ലസ് 13-സീരീസ് ഫോണുകളിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സൗണ്ട് പ്രൊഫൈലുകൾ, എഐ ടൂളുകൾ, മറ്റ് യൂസർ ഡിഫൈൻഡ് ഫങ്ഷൻസ് എന്നിവയിലേക്ക് ക്വിക്ക് ആക്‌സസ് നൽകുക എന്നതാണ് ഈ ബട്ടണിലൂടെ ലക്ഷ്യമിടുന്നത്.
വൺപ്ലസ് നോർഡ് 5ന്റെ പ്രധാന ഫീച്ചറുകൾ: 6.83-ഇഞ്ച് (2772×1240 പിക്സലുകൾ) AMOLED ഡിസ്പ്ലേ, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1400 നിറ്റ്സ് വരെ (HBM) / 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 3,840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ നോർഡ് 5ന്റെ കരുത്ത്. ഒപ്പം അഡ്രിനോ 735 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15ൽ ആണ് പ്രവർത്തനം.
4 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നോർഡ് 5ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിൾ ജെമിനി ഉൾപ്പെടെയുള്ള എഐ പിന്തുണയും ഉണ്ട്. യോഗ്യരായ വൺപ്ലസ് ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ മൂന്ന് മാസത്തെ ഗൂഗിൾ എഐ പ്രോ ട്രയൽ ആസ്വദിക്കാം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നോർഡ് 5ൽ ഉള്ളത്. അതിൽ 1/1.56″ സോണി LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ, OIS), 8MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 3.5cm മാക്രോ), LED ഫ്ലാഷ്, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവയുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 1/2.75″ സാംസങ് JN1 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ( f/2.0 അപ്പേർച്ചർ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഇതാദ്യമായാണ് വൺപ്ലസ് ഈ മോഡലിൽ 50MP ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, പ്ലസ് കീ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28/n38/n40/n41/n66/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, NFC, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6800mAh ബാറ്ററിയും വൺപ്ലസ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. വൺപ്ലസ് നോർഡ് 5ന് 163.4×77×8.1mm വലിപ്പവും 211 ഗ്രാം ഭാരവുമാണ് ഉള്ളത്. മാർബിൾ സാൻഡ്സ്, ഡ്രൈ ഐസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഈ വൺപ്ലസ് 5ജി ഫോൺ വാങ്ങാൻ ലഭ്യമാകും.
വൺപ്ലസ് നോർഡ് 5 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 37,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില കുറയ്ക്കാം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വൺപ്ലസ് നോർഡ് 5 5ജി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ അടിസ്ഥാന മോഡൽ തുടക്കത്തിൽ 29999 രൂപ വിലയിലും മറ്റ് മോഡലുകൾ യഥാക്രമം 32999 രൂപ, 35999 രൂപ വിലകളിലും വാങ്ങാനാകും.

ഇത് കൂടാതെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 6 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ഇൻ- സ്റ്റോർ കൺസ്യൂമർ ഫിനാൻസ് ഇടപാടുകളിൽ 11 മാസം വരെ നോ കോസ്റ്റ് ഇഎംഐയും വൺപ്ലസ് നോർഡ് 5 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. എന്നാൽ പരിമിതമായ കാലയളവിലേക്ക് ആയിരിക്കും ഈ ഓഫറുകൾ ലഭ്യമാകുക.
ആമസോൺ, വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് (OnePlus.in), വൺപ്ലസ് സ്റ്റോർ ആപ്പ് (OnePlus Store App), വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ പോലുള്ള പ്രധാന സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ, ബജാജ് ഇലക്ട്രോണിക്സ്, വിജയ് സെയിൽസ് തുടങ്ങിയ സ്റ്റോറുകൾ എന്നിവ വഴി 2025 ജൂലൈ 9, ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഫോൺ വാങ്ങാനാകും.
ഇത്രയും തുക മുടക്കാൻ കഴിയാത്തവർക്ക് വൺപ്ലസ് നോർഡ് സിഇ5 ബദൽ ഓപ്ഷനായി പരിഗണിക്കാം. പുതിയ വൺപ്ലസ് നോർഡ് സിഇ5ന്റെ 8ജിബി + 128ജിബി മോഡലിന് 24,999 രൂപയും, 8ജിബി + 256ജിബി മോഡലിന് 26,999 രൂപയും, 12ജിബി + 256ജിബി മോഡലിന് 28,999 രൂപയുമാണ് വില. ജൂലൈ 12 ന് പുലർച്ചെ 12 മണി മുതൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








