Home
Mobile

ഡിസ്കൗണ്ടിൽ കിട്ടുന്നത് ഇപ്പോൾ വാങ്ങണോ! വൺപ്ലസ് നോർഡ് 5 വിലയും ഫീച്ചറുകളും 'പ്രചരിക്കുന്നു'

ഇപ്പോൾ നടക്കുന്ന സമ്മർ സെയിലിന്റെ ഭാഗമായി വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭ്യമാണ്. വൺപ്ലസ് സ്വന്തം നിലയ്ക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. അ‌ത് കൂടാതെ ആമസോണിലും മറ്റും ഓഫർ സെയിൽ നടക്കുന്നുണ്ട്. അ‌തിന്റെ ഭാഗമായും ഡിസ്കൗണ്ടുകൾ ലഭ്യമാണ്. എന്നാൽ ഈ ഡിസ്കൗണ്ടുകൾ വന്ന സമയത്ത് തന്നെ വൺപ്ലസ് ആരാധകരെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി എത്തിയിട്ടുണ്ട്. വൺപ്ലസ് നോർഡ് 5 ന്റെ വിലയും ഫീച്ചറുകളും ആണ് അ‌ത്. വരാൻ പോകുന്ന വൺപ്ലസ് നോർഡ് 5 വാങ്ങണോ അ‌തോ ഇപ്പോൾ കിട്ടുന്ന ഡിസ്കൗണ്ടിൽ നിലവിലുള്ള വൺപ്ലസ് നോർഡ് 4 വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ.

കഴിഞ്ഞ വർഷം ജൂ​ലൈയിൽ ആണ് വൺപ്ലസ് നോർഡ് 4 5ജി എത്തിയത്. ഇപ്പോൾ ആ സമയത്തോട് അ‌ടുത്തുകൊണ്ടിരിക്കെ ആണ് വൺപ്ലസ് നോർഡ് 5 ( OnePlus Nord 5 ) ലോഞ്ച് സംബന്ധിച്ചും അ‌തിന്റെ വില സംബന്ധിച്ചും ഫീച്ചറുകൾ സംബന്ധിച്ചുമൊക്കെ ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്നത്.

പുതിയ ഫോൺ ഇപ്പോൾ വാങ്ങണോ! വൺപ്ലസ് നോർഡ് 5 വില 'പ്രചരിക്കുന്നു'

ഒരു പ്രമുഖ സ്രോതസ്സിൽ നിന്നും വൺപ്ലസ് നോർഡ് 5ന്റെ ഇന്ത്യയിലെ വിലയും സ്പെസിഫിക്കേഷനുകളും ചോർന്ന് കിട്ടിയതായി 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. മുൻഗാമിയായ നോർഡ് 4ന്റെ പ്രാരംഭ വിലയ്ക്ക് സമാനമാണ് പുതിയ നോർഡ് 5ന്റെ വില എന്നാണ് റിപ്പോർട്ട്. സ്പെസിഫിക്കേഷനുകളുടെ കാര്യമെടുത്താൽ, വൺപ്ലസ് എയ്സ് 5 സീരീസ് ഫോണിന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും നോർഡ് 5 എന്ന് റിപ്പോർട്ടിൽ പറയുന്നു.

91 മൊ​ബൈൽസിന്റെ റിപ്പോർട്ട് പറയുന്നുത് ''ടിപ്‌സ്റ്റർ ഡെബയാൻ റോയിയുടെ അഭിപ്രായത്തിൽ, വൺപ്ലസ് നോർഡ് 5 ഇന്ത്യയിൽ ഏകദേശം 30,000 രൂപയ്ക്ക് എത്തും'' എന്നാണ്. നോർഡ് 4 29,999 രൂപ വിലയിലായിരുന്നു ഇന്ത്യയിലെത്തിയത്. അ‌തായത് വിലയിൽ വലിയ മാറ്റം ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

ഫീച്ചറുകളുടെ കാര്യമെടുത്താൽ നോർഡ് 4 എത്തിയത്, വൺപ്ലസ് എയ്സ് 3V യുടെ റീബാഡ്ജ് ചെയ്ത മോഡൽ ആയിട്ടായിരുന്നു. ഇവിടെ വൺപ്ലസ് എയ്സ് 5 സീരീസിലെ ഏതെങ്കിലും മോഡലിന്റെ റീബാഡ്ജ് പതിപ്പായിരിക്കും വരാൻ പോകുന്ന വൺപ്ലസ് നോർഡ് 5. ലോഞ്ചിന് ശേഷം ആമസോണിലൂടെ ഈ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വൺപ്ലസ് നോർഡ് 5ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ടിപ്സ്റ്റർമാരായ ഡെബയാൻ റോയി, അഭിഷേക് യാദവ് എന്നിവർ പുറത്തുവിട്ട ലീക്ക് റിപ്പോർട്ട് പറയുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റിൽ ആയിരിക്കും നോർഡ് 5 എത്തുക എന്നാണ്. പുതിയ എയ്‌സ് 5 സീരീസ് ഫോണിൽ ഈ ചിപ്പ് ഉണ്ടാകുമെന്ന് ചൈനീസ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള ഫ്ലാറ്റ് AMOLED സ്ക്രീൻ ആയിരിക്കും വൺപ്ലസ് നോർഡ് 5ൽ ഉണ്ടാകുകയെന്നും ഡിസ്പ്ലേയ്ക്ക് താഴെയായി ഫിംഗർപ്രിന്റ് സ്കാനറും ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ ഉണ്ട്. ഗ്ലാസ് ബാക്കും പ്ലാസ്റ്റിക് ഫ്രെയിമും IR സ്കാനറും ഡ്യുവൽ സ്പീക്കർ സജ്ജീകരണവും ഈ ഫോണിന് ഉണ്ടാകും എന്ന് പറയപ്പെടുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, റിയർ പാനലിൽ OIS പിന്തുണയുള്ള 50MP പ്രൈമറി ക്യാമറയും അ‌തിനൊപ്പം 8MP അൾട്രാവൈഡ് ആംഗിൾ ക്യാമറയും പ്രതീക്ഷിക്കുന്നു. സെൽഫികൾക്കായി,16MP ക്യാമറയാണ് ഉണ്ടാകുക എന്നാണ് വിവരം. 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് നോർഡ് 5ൽ കാണാനാകുന്ന വലിയൊരു മാറ്റം എന്നും റിപ്പോർട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Leaked reports have surfaced regarding the Indian price and features of the OnePlus Nord 5. The report says that the price of the new Nord 5 is similar to the starting price of its predecessor, the Nord 4. In terms of specifications, the report says that the Nord 5 will be a rebranded version of the OnePlus Ace 5 series phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X