Home
Mobile

ഫോൺ വാങ്ങാൻ വരട്ടെ! വൺപ്ലസ് നോർഡ് 5, നോർഡ് CE5 5G ഫോണുകൾ ദേ ഈ ദിവസം എത്തും; ഈ ഫീച്ചറുകളുമായി

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർ ഇനി ഒരു മൂന്ന് ആഴ്ചകൂടി കാത്തിരിക്കുന്നത് നന്നായിരിക്കും, കാരണം വൺപ്ലസിന്റെ ഏറെ പ്രശസ്തവും ജനപ്രിയവുമായ സ്മാർട്ട്ഫോൺ സീരീസായ നോർഡ് സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് എത്താൻ പോകുന്നു. വൺപ്ലസ് സമ്മർ ലോഞ്ച് ഇവന്റ് (OnePlus Summer launch event) ജൂ​ലൈ 8ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുമെന്ന് വൺപ്ലസ് ഇപ്പോൾ ഔദ്യോഗികമായി അ‌റിയിച്ചിരിക്കുന്നു. ഈ ഇവന്റിൽ വച്ച് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ നോർഡ് സീരീസ് ഫോണുകൾ അ‌വതരിപ്പിക്കും. ഇന്ത്യക്ക് പുറമേ ആഗോള തലത്തിലും ഈ ഫോണുകൾ ലോഞ്ച് ചെയ്യും.

വൺപ്ലസ് നോർഡ് 5 (OnePlus Nord 5), നോർഡ് സിഇ5 ((OnePlus Nord CE5) എന്നിവയാണ് സമ്മർ ലോഞ്ച് ഇവന്റിലെ മുഖ്യ ആകർഷണങ്ങൾ. എന്നാൽ ഇതോടൊപ്പം വൺപ്ലസ് ബഡ്‌സ് 4 ( OnePlus Buds 4) വയർലെസ് ഇയർബഡ്സും ലോഞ്ച് ചെയ്യുന്നുണ്ട്.

വൺപ്ലസ് നോർഡ് 5, നോർഡ് CE5 5G ഫോണുകൾ ദേ ഈ ദിവസം എത്തും

വൺപ്ലസ് നോർഡ് ഫോണുകളുടെ ഇതുവരെയുള്ള പെർഫോമൻസിനെ മറികടക്കുന്ന ഒരു പുതിയ സ്മാർട്ട്ഫോണായാണ് വൺപ്ലസ് നോർഡ് 5 എത്തുകയെന്ന് കമ്പനി പറയുന്നു. നോർഡ് സീരീസിലെ ഒരു വഴിത്തിരിവ് എന്നാണ് നോർഡ് 5നെ വൺപ്ലസ് വിശേഷിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 സീരീസ് ചിപ്സെറ്റ് ചെയ്യുന്ന ആദ്യ നോർഡ് സീരീസ് ഫോൺ എന്നതാണ് വൺപ്ലസ് നോർഡ് 5ന്റെ പ്രധാന ​പ്രത്യേകതയായി എടുത്തുകാണിക്കപ്പെടുന്നത്.

സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറാണ് നോർഡ് 5ന് കരുത്തു പകരുന്നത് എന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നോർഡ് 4 ലെ സ്നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 3 നെ ചിപ്സെറ്റിനെ അ‌പേക്ഷിച്ച നോക്കുമ്പോൾ വലിയൊരു നീക്കം തന്നെയാണ് വൺപ്ലസ് നോർഡ് 5ൽ നടത്തിയിരിക്കുന്നത്.

വൺപ്ലസ് നോർഡ് 5, നോർഡ് CE5 5G ഫോണുകൾ ദേ ഈ ദിവസം എത്തും

LPDDR5X റാമും വൺപ്ലസ് നോർഡ് 5ൽ ഉണ്ടാകും. കൂടാതെ വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13 5ജിയിൽ ഉള്ളതിന് സമാനമായി "Cryo-Velocity VC കൂളിംഗ്" ഫീച്ചറും നോർഡ് 5ൽ ഉണ്ടാകും. അടുത്തിടെ ചൈനയിൽ പുറത്തിറക്കിയ വൺപ്ലസ് എയ്സ് 5 അൾട്രാ എഡിഷനിൽ കണ്ടതുപോലുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നോർഡ് 5ൽ ഉള്ളത് എന്ന് ടീസറിൽ കാണാം.

എൽഇഡി ഫ്ലാഷ് സഹിതമാണ് നോർഡ് 5 ലെ റിയർ ക്യാമറ എത്തുന്നത്. നോർഡ് 4 ൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡി​സൈനാണ് നോർഡ് 5ന് ഉള്ളത് എന്നും ടീസറിൽ നിന്ന് വ്യക്തമാണ്. നോർഡ് 5 ന് പിന്നിൽ കുത്തനെ വിന്യസിച്ചിരിക്കുന്ന ക്യാമറ സെൻസറുകളാണ് കാണുന്നത്. അവയെ ചുറ്റി കട്ടിയുള്ള ഒരു ഫ്രെയിമും ഉണ്ട്.

വൺപ്ലസ് നോർഡ് 5ന്റെ വലതുവശത്ത് വോളിയം കീകളും പവർ ബട്ടണും ഉള്ളതായി ടീസർ സൂചന നൽകുന്നുണ്ട്. അ‌തേസമയം വൺപ്ലസ് നോർഡ് സിഇ5ന്റെ ഫീച്ചറുകൾ അ‌ധികം പുറത്തുവിട്ടിട്ടില്ല. ലോഞ്ചിന് ഇനിയും ദിവസങ്ങൾ അ‌വശേഷിക്കുന്നുണ്ട് എന്നതിനാൽ വരുംദിവസങ്ങളിൽ ഇവ ഔദ്യോഗകിമായി പുറത്തുവിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വൺപ്ലസ് നോർഡ് 5, നോർഡ് CE5 5G ഫോണുകൾ ദേ ഈ ദിവസം എത്തും

വൺപ്ലസ് നോർഡ് 5, വൺപ്ലസ് നോർഡ് സിഇ5 എന്നീ രണ്ട് സ്മാർട്ട്ഫോണുകളും 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്ന സ്മാർട്ട്ഫോണുകളായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജൂ​ലൈ 8 ലെ ലോഞ്ചിന് ശേഷം ആമസോൺ വഴിയും വൺപ്ലസിന്റെ ഔദ്യോഗകി വെബ്​സൈറ്റിലൂടെയും ഈ ഫോണുകൾ ഓൺ​ലൈനായി വാങ്ങാനാകും. കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
OnePlus Nord 5, Nord CE5, and Buds 4 will be launched in India on July 8. They will be unveiled at the OnePlus Summer Launch event on July 8 at 2 pm. The main highlight of the OnePlus Nord 5 is that it is the first Nord series phone to feature the Snapdragon 8 series chipset. The Nord 5 is powered by the Snapdragon 8s Gen 3 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X