Home
Mobile

എല്ലാം നല്ലതിനാണെന്ന് വിചാരിക്കുക! വൺപ്ലസ് നോർഡ് 6 എത്താൻ കുറച്ച് ​വൈകും; പുതിയ ലോഞ്ച് ​ടൈം

ഇടത്തരം വരുമാനമുള്ള വൺപ്ലസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് വൺപ്ലസിന്റെ നോർഡ് 6 (OnePlus Nord 6). നിലവിലുള്ള വൺപ്ലസ് നോർഡ് 5-ന്റെ പിൻഗാമിയായി നോർഡ് 6 2026ന്റെ തുടക്കത്തിൽ തന്നെ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 2026 മാർച്ചിൽ ഇത് ലോഞ്ച് ചെയ്യുമെന്നായിരുന്നു ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെട്ടിരുന്നത്. എന്നാലിപ്പോൾ വന്നിരിക്കുന്ന പുതിയ വിവരം ആരാധകരെ ചെറുതായി നിരാശരാക്കുന്നതാണ്, അ‌തായത് ഈ മിഡ്-റേഞ്ച് സ്മാർട്ട്ഫോണിന്റെ ലോഞ്ച് ​വൈകുമെന്നും ഏപ്രിലിൽ ആകും ഇത് ഇന്ത്യയിൽ എത്തുകയെന്നും ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ വെളിപ്പെടുത്തിയിരിക്കുന്നു.

ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ടർബോ 6 മോഡൽ ആണ് ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 ആയി എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ഫോണിനായി കാത്തിരിക്കുന്ന നിരവധി വൺപ്ലസ് ആരാധകരുണ്ട്, അ‌വർ ഇപ്പോഴും ഈ നോർഡ് സീരീസിലെ പുതിയ സ്മാർട്ട്ഫോണിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ അ‌ത് സ്വന്തമാക്കാൻ കുറച്ചുകൂടി (നിലവിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ വരെ) കാത്തിരിക്കണം.

വൺപ്ലസ് നോർഡ് 6 എത്താൻ കുറച്ച് ​വൈകും; പുതിയ ലോഞ്ച് ​ടൈം

കുറച്ച് ​വൈകിയാലും ഇത് ( വൺപ്ലസ് നോർഡ് 6) 'ഒരു നാൾ വരും' എന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ച് മാർച്ചിൽ നിന്ന് ഏപ്രിലിലേക്ക് മാറ്റി എന്ന് പറയുന്നുണ്ടെങ്കിലും അ‌തിന്റെ കാരണം എന്താണ് എന്ന് പുറത്തുവന്നിട്ടില്ല. ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് ടർബോ 6 മോഡലിലെ അ‌തേ ഫീച്ചറുകൾ തന്നെ ​​നോർഡ് 6 മോഡലിലും പ്രതീക്ഷിക്കാം, ചെറിയ ചില മാറ്റങ്ങൾ ചിലപ്പോൾ ഉണ്ടായെന്നും വരാം.

സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്സെറ്റ് കരുത്തിലാണ് ടർബോ 6 അ‌വതരിപ്പിക്കപ്പെട്ടത്, പുതിയ നോർഡ് 6 മോഡലിലും സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ് തന്നെയാണ് ഉണ്ടാകുക എന്ന് Geekbench ലിസ്റ്റിംഗിലൂടെ അനൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ മോഡലിനെ അ‌പേക്ഷിച്ച് കൂടുതൽ ​മികച്ച പെർഫോമൻസ് നോർഡ് 6 കാഴ്ചവയ്ക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ടർബോ 6ന്റെ ഫീച്ചറുകൾ അ‌തേപടി നോർഡ് 6 ൽ അ‌വതരിപ്പിക്കാൻ വൺപ്ലസ് തീരുമാനിച്ചാൽ പെർഫോമൻസ്, ക്യാമറ എന്നിവയെക്കാൾ ബാറ്ററി ശേഷിയുടെ പേരിലാകും നോർഡ് 6 പ്രശസ്തി നേടുക. കാരണം വൺപ്ലസ് ടർബോ 6-ൽ 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങോടെ 9000mAh ബാറ്ററിയാണ് ഉള്ളത്. ഇതേ ബാറ്ററി ശേഷി നോർഡ് 6ന് ലഭിച്ചാൽ ഇന്ത്യയിലും ഒരു വൺപ്ലസ് ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ ബാറ്ററി ശേഷിയാകുമിത്.

എന്നാൽ ഇന്ത്യയിൽ നോർഡ് 6ന് ഇത്ര വലിയ ബാറ്ററി ശേഷി വേണ്ട എന്ന് വൺപ്ലസ് തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. എന്തായാലും നിലവിലുള്ള നോർഡ് 5 മോഡലിലെ 6,800mAh ബാറ്ററി ശേഷിയെക്കാൾ വലുതായിരിക്കും നോർഡ് 6ന്റെ ബാറ്ററി ശേഷി. 50MP+ 2MP ഡ്യുവൽ ക്യാമറ സജ്ജീകരണം, 16MP ഫ്രണ്ട് ക്യാമറ എന്നിവയാകും നോർഡ് 6ലെ ക്യാമറകൾ.

IP66, IP68, IP69, IP69K റേറ്റിങ്ങും വൺപ്ലസ് നോർഡ് 6ൽ പ്രതീക്ഷിക്കാം. 165Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് AMOLED ഡിസ്‌പ്ലേ, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും നോർഡ് 6ൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം.

വൺപ്ലസ് നോർഡ് 6 എത്താൻ കുറച്ച് ​വൈകും; പുതിയ ലോഞ്ച് ​ടൈം

ബൈപാസ് ചാർജിങ്, 27W വരെ വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണ എന്നിവ സഹിതം നോർഡ് 6 അ‌വതരിപ്പിക്കപ്പെട്ടേക്കാം, കാരണം ടർബോ 6-ൽ ഈ ഫീച്ചറുകളും ഉണ്ട്. വൺപ്ലസ് ടർബോ 6 5ജിയുടെ 12GB+256GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 29,545 രൂപ) ആയിരുന്നു ​ചൈനയിലെ വില. ഇന്ത്യയിൽ നോർഡ് 5 എത്തിയത് 31,999 രൂപ വിലയിലായിരുന്നു, അ‌തിനെക്കാൾ അ‌ൽപ്പം കൂടിയ വിലയിലാകും പുതിയ നോർഡ് 6 എത്തുക.

More from GizBot

Best Mobiles in India

English summary
OnePlus Nord 6 India launch may be delayed. It was earlier planned to launch in March. But now, according to tipster Yogesh Brar, the launch has been shifted to April. The reason for this has not been given. The Nord 6 may feature the Snapdragon 8s Gen 4 chipset, which has been unofficially confirmed through a Geekbench listing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X